തൊട്ടതെല്ലാം പൊന്നാക്കിയ പെണ്‍കരുത്ത്; ഡോക്ടര്‍ അശ്വതിയുടെ വിജയ വഴിയിലൂടെ….
ആയുര്‍വേദ ഡോക്ടര്‍, കവിയത്രി, ടെക്‌നിക്കല്‍ റിക്രൂട്ടര്‍, ഫ്രീലാന്‍സ് പ്രോജക്ട് ഡെവലപ്പര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ഒരുപോലെ പ്രഭ പരത്തി തിളങ്ങിനില്‍ക്കുന്ന ഒരു സ്ത്രീ സാന്നിധ്യം. തന്നെ തേടി വന്ന എല്ലാ അവസരങ്ങളേയും തന്നോട് ചേര്‍ത്തുനിര്‍ത്തി കഴിവ് തെളിയിക്കാന്‍ താല്പര്യവും ഇഷ്ടവും പ്രകടിപ്പിക്കുന്നവള്‍, അതാണ് ആലപ്പുഴ സ്വദേശിനി അശ്വതി.
മെഡിക്കല്‍ ഡിഗ്രിക്ക് ശേഷം വിദേശത്തേക്ക് ചേക്കേറിയ അശ്വതിക്ക് മുന്നില്‍ തുറന്നു കിട്ടിയത് അവസരങ്ങളുടെ അനന്തമായ വാതായനമായിരുന്നു. പഠിച്ചതും പരിശീലനം ചെയ്തതും എല്ലാം ആയുര്‍വേദ ഡോക്ടര്‍ എന്ന നിലയില്‍ ആണെങ്കിലും തനിക്ക് മുന്നിലെത്തിയ ഓരോ അവസരത്തെയും അങ്ങേയറ്റം സന്തോഷത്തോടെയാണ് ഈ പെണ്‍കുട്ടി സ്വീകരിച്ചിട്ടുള്ളത്. യാതൊരു മുന്‍പരിചയവും ഇല്ലാത്ത മേഖലയാണെങ്കിലും അതിനോട് ഒരു പാഷന്‍ തോന്നിയാല്‍ വിജയങ്ങള്‍ കൊയ്ത് മുന്നോട്ടു പോകാം എന്നതിന് തെളിവാണ് ഡോക്ടര്‍ അശ്വതിയുടെ യാത്രാവഴിയിലെ ഓരോ ഏടും.
ആയുര്‍വേദ മെഡിസിന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ സ്വന്തമായി വീട്ടില്‍ പ്രാക്ടീസ് ആരംഭിച്ചിരുന്ന ഡോക്ടര്‍ അശ്വതി ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. ആ സമയത്ത് മൂന്ന് തവണ എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റ് ഗവണ്‍മെന്റില്‍ നിന്നും കിട്ടിയതോടെ സ്വന്തമായി ആളുകളെ കണ്‍സള്‍ട്ട് ചെയ്യാനുള്ള ആര്‍ജവം ഈ കൊച്ചു മിടുക്കി നേടിയെടുത്തു. അതിനുശേഷം യുകെയില്‍ നിന്ന് എംബിഎ ഹെല്‍ത്ത് ഡിഗ്രി നേടുകയും സൗത്ത് അമേരിക്കയില്‍ വച്ച് ഒരു യുഎസ് കമ്പനിയില്‍ റിക്രൂട്ട്‌മെന്റ് സ്റ്റാഫായി അശ്വതി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. യുകെയില്‍ എംബിഎ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ‘Home is where the heart is’ എന്ന യുണൈറ്റഡ് പ്രസ് ഇംഗ്ലണ്ട് ഫോര്‍ ബ്രിട്ടീഷ് ലൈബ്രറി കളക്ഷന്‍സിന്റെ പുസ്തകത്തില്‍ അശ്വതിയുടെ കവിത പ്രസിദ്ധീകരിച്ചത്.
കെമിക്കല്‍ എന്‍ജിനീയറും സംരംഭകനുമായ ദിനു കെ മുരളീധരനും മാതാപിതാക്കളും സഹോദരിയും കുടുംബവും നല്‍കുന്ന പിന്തുണ അശ്വതിക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ പ്രചോദനം തന്നെയാണ്. സൗത്ത് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയുടെ ആസാദി കാ അമൃത് മഹോത്സവില്‍ ആയുര്‍വേദത്തിന്റെ മാഹാത്മ്യത്തെ കുറിച്ചു ‘പേപ്പര്‍ പ്രസന്റേഷന്‍’ ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുവാന്‍ അവസരം ലഭിച്ച അശ്വതിയ്ക്ക് ദൈനംദിന രോഗങ്ങള്‍ മുതല്‍ കോസ്‌മെറ്റിക് രോഗങ്ങള്‍ വരെയുള്ള എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ കഴിയുന്നുണ്ട്. അതിനിടയിലും തന്റെ പാഷനും കരിയറുമായി മുന്നോട്ടു കുതിയ്ക്കാനും ചുറ്റുമുള്ളവര്‍ക്ക് ജീവിതത്തില്‍ വെളിച്ചം പകരാനും ഈ ഡോക്ടര്‍ക്ക് കഴിയുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 88482 56622