News Desk

ഫെഡ്എക്സ് എക്സ്പ്രസും ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു; 100 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

കൊച്ചി: എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയായ ഫെഡ്എക്സ് കോര്‍പിന്റെ സബ്സിഡിയറിയായ ഫെഡ്എക്സ് എക്സ്പ്രസും ലോജിസ്റ്റിക്, സ്പ്ലെചെയില്‍ കമ്പനിയായ ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഫെഡ്എക്സ്, ഡല്‍ഹിവറിയില്‍ 100 മില്യണ്‍ ഡോളര്‍ ഓഹരി നിക്ഷേപം നടത്തും.

ഇന്ത്യയിലെ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ട് ഓഹരി, വാണിജ്യ ധാരണകളില്‍ ഇരു കമ്പനികളും ഒപ്പിട്ടു. ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍, നിയന്ത്രണപരമായ അനുമതികള്‍ എന്നിവയ്ക്കു വിധേയമായിരിക്കും ഈ മാറ്റത്തിന്റെ പൂര്‍ത്തീകരണം.

ഫെഡ്എക്സ് ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര കയറ്റിറക്കുമതി സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഡല്‍ഹിവറി, ഫെഡ്എക്സിനു പുറമെ ഫെഡ്എക്സ് എക്സ്പ്രസ് ഇന്റര്‍നാഷണല്‍ ഉല്‍പന്നങ്ങളും സേവനങ്ങളും ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുകയും ഇന്ത്യയില്‍ ഉടനീളം പിക് അപ്, ഡെലിവറി സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

ഈ മാറ്റം ഫെഡ്എക്സ് ആഗോള ശ്യംഖലയേയും ഡല്‍ഹിവറിയുടെ ഇന്ത്യയിലുടനീളമുള്ള വിപുലമായ ശൃംഖലയേയും സംയോജിപ്പിക്കുകയും ഇവ രണ്ടിന്റേയും ഏറ്റവും മികച്ച സേവനങ്ങള്‍ യോജിപ്പിച്ചു ലഭ്യമാക്കുകയും ചെയ്യും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button