EntreprenuershipSuccess Story

ടെക്‌സ്‌റ്റൈല്‍ മേഖലയിലെ വേറിട്ട ചിന്താഗതി; വിപണി കീഴടക്കി ‘ഇസ ഡിസൈനര്‍ സ്റ്റോര്‍’

ബിസിനസിനെക്കുറിച്ചുള്ള ചിന്ത പലര്‍ക്കും പലതാണ്. തന്റെ ബിസിനസ് എങ്ങനെയായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് എല്ലാവരും സ്വന്തമായ ഒരു സംരംഭം എന്ന ആശയത്തിലേക്ക് എത്തുന്നത്. അത്തരത്തിലൊരു സംരംഭകയാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ‘ഇസ ഡിസൈനര്‍ സ്റ്റോര്‍’ ഉടമയായ ഷമീല ബാനു. ആറ് വര്‍ഷത്തോളമായി ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ സജീവമായ ഷമീല മറ്റ് ടെക്‌സ്‌റ്റൈല്‍ ബിസിനസില്‍ നിന്നും വ്യത്യസ്തമായാണ് തന്റെ സംരംഭത്തെ മുന്നോട്ടു നയിക്കുന്നത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ ഒരു ഫാഷന്‍ ഡിസൈനറാകണം എന്നതായിരുന്നു ഷമീലയുടെ ആഗ്രഹം. തന്റെ സ്വപ്‌നങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ വീട്ടുകാരും അതിനോടൊപ്പം നിന്നു. അങ്ങനെ പ്ലസ് ടുവിന് ശേഷം ടെക്‌സ്‌റ്റൈല്‍ ബിസിനസ് പഠിച്ച ഷമീന തന്റെ വസ്ത്രങ്ങളെല്ലാം സ്വന്തമായി ഡിസൈന്‍ ചെയ്യാന്‍ അരംഭിച്ചു. അവ കണ്ട് മറ്റുള്ളവര്‍ മികച്ച അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ ഷമീനയുടെ ആത്മവിശ്വാസം വര്‍ധിക്കുകയായിരുന്നു. പിന്നീട് ടെക്‌സ്‌റ്റൈല്‍ ഡിസൈനിങ് ടീച്ചറായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഷമീല വിവാഹശേഷമാണ് സ്വന്തമായൊരു സംരംഭത്തെക്കുറിച്ച് ആലോചിച്ചുതുടങ്ങിയത്.

ടെക്‌സ്‌റ്റൈല്‍ ബിസിനസ് എന്ന് ചിന്തിക്കുമ്പോള്‍ എല്ലാവരുടെയും മനസിലേയ്ക്ക് ആദ്യമെത്തുന്നത് ബൊട്ടിക് അല്ലെങ്കില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ആണ്. എന്നാല്‍ വസ്ത്രങ്ങള്‍ ഡിസ്‌പ്ലേയ്ക്ക് വച്ച് ഒരു ഷോപ്പ് എന്ന നിലയില്‍ ആരംഭിച്ചാല്‍ മാത്രമേ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളു എന്ന ചിന്താഗതിക്കാരിയല്ല ഷമീല.
ഒരു വീട് വാടകയ്‌ക്കെടുത്ത് കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത്, സ്റ്റിച്ച് ചെയ്ത് നല്‍കുന്ന ഒരു യൂണിറ്റ് എന്ന നിലയിലാണ് ‘ഇസ ഡിസൈനര്‍ സ്റ്റോര്‍’ ഷമീല ആരംഭിച്ചത്.

പൂര്‍ണമായും കസ്റ്റമൈസ്ഡ് ആയാണ് ഓരോ വര്‍ക്കും എറ്റെടുത്ത് ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഒരു ഷോപ്പ് എന്നതില്‍ നിന്നും വ്യത്യസ്തമായാണ് ഷമീല തന്റെ സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെയാണ് ഈ മേഖലയില്‍ ഇസ ഡിസൈനര്‍ സ്റ്റോര്‍ വേറിട്ടുനില്‍ക്കുന്നതും.

നേരിട്ടും ഓണ്‍ലൈനായും ഷമീല ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. വീഡിയോ കോള്‍ വഴി മെറ്റീരിയലുകള്‍ പരിചയപ്പെടുത്തിയും അളവെടുത്തും കസ്റ്റമേഴ്‌സിനെ പൂര്‍ണ സംതൃപ്തരാക്കിയാണ് ഓരോ ഓര്‍ഡറുകളും എടുക്കുന്നത്. ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഷമീല തയ്യാറല്ല. അതുകൊണ്ടുതന്നെ കേരളത്തിന് പുറമെ പുറംരാജ്യങ്ങളില്‍ നിന്ന് വരെ ഓര്‍ഡറുകള്‍ എത്തുന്നുമുണ്ട്.

എല്ലാവിധത്തിലുള്ള വസ്ത്രങ്ങളും പുതിയ ട്രെന്റുകള്‍ക്ക് അനുസരിച്ചാണ് ഷമീല ഡിസൈന്‍ ചെയ്ത് നല്‍കുന്നത്. പ്രധാനമായും പാര്‍ട്ടി വെയര്‍, ബ്രൈഡല്‍ വസ്ത്രങ്ങളുടെ നിര്‍മാണത്തിലാണ് ഇസ ഡിസൈനര്‍ സ്റ്റോര്‍ പ്രശസ്തിയാര്‍ജിക്കുന്നത്. സമയബന്ധിതമായി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നതാണ് സ്റ്റോറിന്റെ മറ്റോരു പ്രത്യേകത. നിലവില്‍ അഞ്ച് സ്റ്റാഫുകളുമായാണ് തന്റെ സ്ഥാപനം ഷമീല മുന്നോട്ടുകൊണ്ടുപോകുന്നത്. ബിസിനസില്‍ ഷമീലയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവായ അഫ്‌സല്‍, മാതാവായ ആമിന, സഹോദരന്‍ ഷംനാദ് എന്നിവര്‍ കൂടെയുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button