ആരോഗ്യ സംരക്ഷണരംഗത്ത് സാന്ത്വനസ്പര്‍ശമായി ദേവദാരു ആയൂര്‍വേദിക്
ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നൊരു ചുറ്റുപാടിലൂടെയാണ് നാം കടന്നു പോകുന്നത്. ആരോഗ്യമേഖല വളരെയേറെ പുരോഗതി പ്രാപിച്ചിട്ടും രോഗങ്ങള്‍ക്കും രോഗികള്‍ക്കും പഞ്ഞമില്ലാത്തൊരു നാടായി മാറുകയാണ് കേരളം. ഒരു പരിധിവരെ മനുഷ്യന്റെ ജീവിത രീതിയാണ് ഇതിനു കാരണം.
ജീവിതത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് മനുഷ്യന് പലപ്പോഴും ആരോഗ്യം വേണ്ടവിധം പരിപാലിക്കാന്‍ കഴിയാതെ വരികയും ആ അവസ്ഥ നമ്മെ രോഗങ്ങളിലേക്കു തള്ളിവിടുകയുമാണ് ചെയ്യുന്നത്. നിരവധി ചികിത്സാ സമ്പ്രദായങ്ങള്‍ കൈമുതലായുണ്ടെങ്കിലും പലപ്പോഴും ഈ അവസ്ഥയ്ക്കു ശാശ്വതമായ പരിഹാരം നമുക്ക് ലഭിക്കാതെ പോകുന്നു. ഇത്തരം പ്രശ്‌നങ്ങളുമായി തങ്ങളെ സമീപിക്കുന്ന രോഗികള്‍ക്കു പൂര്‍ണമായ രോഗശമനം വാഗ്ദാനം ചെയ്തു, അവരെ ആരോഗ്യവാന്മാരാക്കി പൂര്‍വസ്ഥിതിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദേവദാരു ആയൂര്‍വേദിക്.
വൈദ്യ കലാനിധി ഭവാനി അമ്മ
തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം ആസ്ഥാനമാക്കി വൈദ്യരത്‌നം അശോകന്‍. ബി. എസിന്റെ നേതൃത്വത്തിലാണ് ദേവദാരു ആയുര്‍വേദിക് പ്രവര്‍ത്തിക്കുന്നത്. മാനവിക സംസ്‌കാരത്തിന് തലമുറകളായി പകര്‍ന്നുകിട്ടിയ ചികിത്സാവിധിയായ നാട്ടുവൈദ്യ ആചാര്യനാണ് വൈദ്യരത്‌നം അശോകന്‍ ബി. എസ്. മനുഷ്യനെ അലട്ടുന്ന നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലൂടെ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് അദ്ദേഹം തന്റെ പ്രവൃത്തികളിലൂടെ.
നാട്ടുവൈദ്യത്തോടൊപ്പം മര്‍മ്മചികിത്സയിലും ഒറ്റമൂലി പ്രയോഗത്തിലും നാഡിചികിത്സയിലും പ്രാവീണ്യം സിദ്ധിച്ച അദ്ദേഹം തന്റെ അറിവുകളെ സമൂഹനന്മക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്.
ഭാരതീയ നാട്ടുവൈദ്യ സമിതിയുടെ വൈദ്യരത്‌നം
പുരസ്‌കാരം ഏറ്റുവാങ്ങുന്നു
പൂര്‍വികരില്‍ നിന്നും സ്വായത്തമാക്കിയ അറിവും, പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന പച്ചമരുന്നുകളുടെ ഉപയോഗവും ജന്മസിദ്ധമായ കൈപുണ്യവുമാണ് വൈദ്യരത്‌നം അശോകനെ തന്റെ മേഖലയില്‍ ശോഭിക്കാന്‍ പ്രാപ്തനാക്കിയത്. ”രോഗത്തെയല്ല, രോഗകാരണത്തെയാണ് തുരത്തേണ്ടതെ”ന്ന തത്വത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. തന്നെ തേടിയെത്തുന്ന രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളും ചികിത്സാവിധികളും നല്‍കി അവരെ പരിപൂര്‍ണമായി ഭേദപ്പെടുത്തുന്നു. തലവേദന, മുട്ടുവേദന, വാതസംബന്ധമായ രോഗങ്ങള്‍, തൈറോയിഡ്, അര്‍ശസ്, അലര്‍ജി, വിഷചികിത്സാ തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കുമുള്ള ഉത്തമമായ ചികിത്സയാണ് ദേവദാരുവിലൂടെ വൈദ്യരത്‌നം അശോകന്‍ ബി. എസ് ജനങ്ങള്‍ക്കു നല്‍കുന്നത്.
പാരമ്പര്യമായി ആയുര്‍വേദ ചികിത്സാരംഗത്തു പ്രാവീണ്യം സൃഷ്ടിച്ച ഒരു കുടുംബപശ്ചാത്തലമാണ് വൈദ്യരത്‌നം ബി. എസ്. അശോകനുള്ളത്. ആയുര്‍വേദത്തില്‍ ഹരിശ്രീ കുറിച്ചത് അമ്മയുടെ അമ്മയായ വൈദ്യ കലാനിധി ഭവാനി അമ്മയില്‍ നിന്നുമാണ്. പിന്നീട് പിതാവായ ഡോ. എസ്. ബാലകൃഷ്ണന്‍ നായര്‍, മാതാവ് ഡോ. കെ. ബി. ശരദാഭായ് എന്നിവരില്‍ നിന്നും അറിവുകള്‍ കരസ്ഥമാക്കി.
19-ാം വയസില്‍ കളരിയിലും മര്‍മ്മത്തിലും പ്രഗത്ഭനായ സത്യനേശന്‍ എന്ന വ്യക്തിയില്‍ നിന്നും രണ്ടു വിദ്യകളിലും പ്രവീണ്യം നേടി. പിന്നീട് കൂടുതല്‍ പാണ്ഡിത്യത്തിനായി കര്‍ണ്ണാടകയിലെ ബൈണ്ടൂരിലെ എം ടി ജോയ് എന്ന ആയൂര്‍വേദ വിദഗ്ധനില്‍ നിന്നും ആയൂര്‍വേദത്തില്‍ ജ്ഞാനം പ്രപ്തമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ പ്രാഗല്‍ഭ്യം കരസ്ഥമാക്കിയ നിരവധി വ്യക്തികളുടെ കീഴില്‍ നിന്നും അദ്ദേഹം ശിക്ഷണം നേടിയിട്ടുണ്ട്. കൂടാതെ പ്രഗത്ഭന്മാര്‍ തയ്യാറാക്കിയ ഗ്രന്ഥങ്ങളില്‍ നിന്നും ഒട്ടേറെ അറിവുകള്‍ പ്രാപ്തമാക്കുകയും ചെയ്തു.
പല ചികിത്സാരീതികളും പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ക്കു ഒരു സാന്ത്വന ഹസ്തമാണ് വൈദ്യരത്‌നം അശോകന്‍. വിവിധ രോഗങ്ങള്‍ക്കു അദ്ദേഹം വിധിപ്രകാരം വിദഗ്ധ ചികിത്സ നല്കിവരുന്നു. അദ്ദേഹത്തിന്റെ മികച്ച സേവനം പരിഗണിച്ചു, 2016-ല്‍ ഭാരതീയ നാട്ടുവൈദ്യ സമിതി വൈദ്യരത്‌നം പുരസ്‌കാരം നല്കി ആദരിക്കുകയുണ്ടായി. ജ്ഞാനം തേടുന്നതില്‍ അതീവ തത്പരനായ അദ്ദേഹം, ആയുര്‍വേദത്തില്‍ ഗവേഷണ പഠനം നടത്തുകയാണ് ഇപ്പോള്‍.
നാട്ടുവൈദ്യം, മര്‍മ്മചികിത്സാ എന്നിവയ്ക്കൊപ്പം നാഡി നോക്കി ചികില്‍സിക്കുന്നതിലും വൈദ്യരത്‌നം അശോകന്‍ ബി. എസിന്റെ കൈപ്പുണ്യം എടുത്തുപറയേണ്ടതാണ്. കൂടാതെ ഇപ്പോള്‍ ആഗ്രോ ഗാര്‍ഡന്‍ എന്ന ആശയത്തിലാണ് അദ്ദേഹം. ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളും പഴവര്‍ഗങ്ങളും നട്ടുവളര്‍ത്തുന്നതിനൊപ്പം ഒമേഗ ത്രീ മുട്ടകളുടെ ഉല്പാദനവും ദേവദാരു അഗ്രോ ഗാര്‍ഡനിലൂടെ ചെയ്തു വരുന്നുണ്ട്.
കേരളത്തിലെ ഭൂരിഭാഗം ആള്‍ക്കാരും നേരിടുന്ന ആരോഗ്യപ്രശ്‌നമാണ് കൊളസ്ട്രോള്‍. ഫാസ്റ്റുഫുഡിന്റെ ലോകത്തേക്ക് ചേക്കേറിയ നമ്മള്‍ ക്രമേണ ക്രിസ്പി ഭക്ഷണങ്ങള്‍ക്കു അടിമയായി മാറി. അതിന്റെ ഫലമോ, കൊളസ്ട്രോള്‍ പോലുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മളെ വേട്ടയാടാന്‍ തുടങ്ങി. അത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് ഒമേഗ ത്രീ മുട്ടകള്‍.
ഒമേഗ ത്രീ അടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ കോഴികുഞ്ഞുങ്ങള്‍ക്ക് നല്‍കി അവയെ പരിപാലിച്ച്, അവയില്‍ നിന്നുമാണ് ഔഷധ മൂല്യമുള്ള ഒമേഗ ത്രീ മുട്ടകള്‍ ഉല്പാദിപ്പിക്കുന്നത്. ഇത്തരത്തില്‍ നാട്ടുവൈദ്യത്തോടൊപ്പം ആരോഗ്യസംരക്ഷണത്തിനുതകുന്ന പുത്തന്‍ വിദ്യകളെയും തന്റെ ചികിത്സാരീതിക്കുപയോഗിക്കുന്നതില്‍ സമര്‍ത്ഥനാണ് വൈദ്യരത്‌നം അശോകന്‍ ബി. എസ്.
രോഗപീഡകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്കിടയില്‍ മികച്ച ചികിത്സ നല്‍കി രോഗങ്ങളെ പൂര്‍ണമായി ഒഴിവാക്കി ആരോഗ്യപൂര്‍ണമായ ജീവിതം അവര്‍ക്കു നല്‍കുന്നതില്‍ വൈദ്യരത്‌നം അശോകന്‍ ബി. എസിന്റെ പങ്ക് പ്രശംസാവഹമാണ്. കപടനാണയങ്ങള്‍ നിരവധിയുള്ള ഈ മേഖലയില്‍, തന്റെ കര്‍മം കൊണ്ട് ഉന്നതി കീഴടക്കിയ വ്യക്തിയാണ് വൈദ്യരത്‌നം അശോകന്‍ ബി. എസ്. ദേവദാരു ആയൂര്‍വേദികിനെ തേടിയെത്തുന്നവര്‍ക്ക് വൈദ്യരത്‌നം അശോകന്റെ ചികിത്സയിലൂടെ പൂര്‍ണമുക്തിയും ആശ്വാസവും ലഭ്യമാകുന്നു.
കുടുംബം:
ഭാര്യ : ശ്യാമള കുമാരി. പി
മക്കള്‍ : വൈശാഖ് എ. എസ് , വൈശാല്‍. എ. എസ്
ഫോണ്‍: 94955 18285, 79073 06469