മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലനം: അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ (എന്‍. സി. ഡി. സി., ന്യൂഡല്‍ഹി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്സുകളുടെ മുപ്പത്തി ഒന്നാമത് ബാച്ചില്‍ ചേരുന്നതിനു വനിതകളില്‍നിന്നും (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി (ഒരു വര്‍ഷം, യോഗ്യത- എസ്എസ്എല്‍സി), ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- പ്ലസ്ടു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (1 വര്‍ഷം, യോഗ്യത-ടി.ടി.സി./പി.പി.ടി.ടി.സി.), പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി (1 വര്‍ഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്സുകള്‍.
റെഗുലര്‍, ഹോളിഡേ ബാച്ചുകളും വീട്ടിലിരുന്നു പഠിക്കാവുന്ന ഡിസ്റ്റന്‍സ് ബാച്ചുമുണ്ട്. അദ്ധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. എല്ലാ ബാച്ചുകാര്ക്കുമുള്ള ഓണ്‍ലൈന്‍ ക്ലാസ് ജൂണ്‍ 1 ന് ആരംഭിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവയാണ് തിരുവനന്തപുരം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 81 29 19 96 63.