Success Story

ഭാവനയില്‍ കഠിനാധ്വാനം ഇഴചേര്‍ത്ത് ആന്‍സ് ഡിസൈനര്‍ ബൊട്ടീക്

ഒരുപാട് ബൊട്ടീക്കുകള്‍ കേരളത്തിലുണ്ടെങ്കിലും വസ്ത്രങ്ങള്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും ഡിസൈന്‍ ചെയ്യുന്നവര്‍ കുറവാണ്. ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുവാന്‍ വന്‍കിട വിതരണക്കാരെ ആശ്രയിച്ചും മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും പകരം സ്വന്തമായി ഡിസൈന്‍ ചെയ്തു നിര്‍മിച്ച വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീക്. കൂടുതലും ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീകില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്.

ക്രാഫ്റ്റ്‌സ് അധ്യാപികയും, മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശി ആന്‍സിയാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീകിന്റെ ഓണര്‍ ആയി നേതൃത്വം വഹിക്കുന്നത്. കടകളില്‍ നിന്നും റെഡിമെയ്ഡ് വാങ്ങുന്നതിലും സ്റ്റിച്ച് ചെയ്യിപ്പിക്കുമ്പോഴും, വസ്ത്രങ്ങളിലും മറ്റു ഡെക്കറേഷനിലും തന്റേതായ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്ന വിനോദം ആന്‍സിക്ക് ചെറുപ്പകാലം മുതല്‍ക്കേ ഉണ്ടായിരുന്നു. ഇതുതന്നെയാണ് ക്രാഫ്റ്റ് അധ്യാപനത്തിലേക്ക് നയിച്ചതും. വസ്ത്രങ്ങളില്‍ താന്‍ നടത്തുന്ന മിനുക്കുപണികള്‍ക്ക് ആവശ്യക്കാര്‍ കൂടി വന്നതോടെ ഇതൊരു മുഴുവന്‍ സമയ സംരംഭമായി വളര്‍ത്തിയെടുക്കാമെന്ന് രണ്ടുവര്‍ഷം മുമ്പ് ആന്‍സി തീരുമാനിച്ചു. ഇന്ന് ആന്‍സ് ഡിസൈനര്‍ ബൊട്ടീക് തൃശ്ശൂര്‍ ജില്ലയിലെ അറിയപ്പെടുന്ന ഡിസൈനര്‍ സ്ഥാപനമാണ്. ആന്‍സിന്റെ ലേബലില്‍ പുറത്തുവരുന്ന വസ്ത്രങ്ങളെല്ലാം ഡിസൈന്‍ ചെയ്യുന്നത് ആന്‍സിയുടെ നേതൃത്വത്തിലുള്ള ഡിസൈനര്‍ ടീമാണ്.

സംരംഭം ആരംഭിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സംതൃപ്തരല്ലാത്ത ഉപഭോക്താക്കളാരും തന്നെ ആന്‍സ് ഡിസൈനര്‍ ബൊട്ടീകിനുണ്ടായിട്ടില്ല. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് പേജുകളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആന്‍സ് ഡിസൈനര്‍ ബൊട്ടീക് അന്വേഷിച്ചുവന്ന ഉപഭോക്താക്കളാണ് അധികവും. ഇതിനുപുറമേ ഓണ്‍ലൈനായി ആഗോളതലത്തിലും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.

ഫാഷന്‍ ഡിസൈനിങ്ങിനെ പ്രാദേശിക തലത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവണതകള്‍ കേരളത്തിലിന്ന് സജീവമാണ്. വിപണനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത ആന്‍സിയെപ്പോലുള്ള സംരംഭകരുടെ ചെറുകിട ഉല്‍പാദന വ്യവസായപദ്ധതികളും വസ്ത്രവിപണിയില്‍ സാന്നിദ്ധ്യമറിയിച്ചിരിക്കുന്നു. കടുത്ത മത്സരമുള്ള മേഖലയില്‍ തന്റേതായൊരിടം കണ്ടെത്തണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ സംതൃപ്തി നല്‍കി, അവരുമായി ഊഷ്മളമായ ബന്ധം സ്ഥാപിച്ച് ഒരു കമ്മ്യൂണിറ്റി തന്നെ ഉരുവാക്കി എടുക്കണമെന്നും ആന്‍സി വിശ്വസിക്കുന്നു. അതോടൊപ്പം മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത ഡിസൈനിങ് സമീപനവും സ്വീകരിക്കണം. അതുകൊണ്ടുതന്നെ ആന്‍സ് ഡിസൈനര്‍ ബൊട്ടിക് തയ്യാറാക്കുന്ന ഓരോ വസ്ത്രവും അത് ധരിക്കുന്നവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കുന്നു. ഉപഭോക്താക്കളുടെ ഇഷ്ടങ്ങളെ തിരിച്ചറിയാനുള്ള ഭാവനയും അതിനെ യാഥാര്‍ത്ഥ്യമാക്കാനുള്ള കഠിനാധ്വാനവും തുന്നിച്ചേര്‍ത്തതാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീകിന്റെ സൃഷ്ടികളെല്ലാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button