അധ്യാപകരായിരുന്ന മൂന്ന് ചെറുപ്പക്കാര്‍ ജോലി ഉപേക്ഷിച്ച് തുടങ്ങിയ സംരംഭം; ഇന്ന് ആയിരങ്ങള്‍ക്ക് പ്രകാശമേകുന്ന ലാംഗേജ് ട്രെയിനിങ് സെന്റര്‍
മൂന്ന് ചെറുപ്പക്കാരായ അധ്യാപകര്‍ തുടക്കം കുറിച്ച IILT എന്ന Language Training സെന്റര്‍ ഇന്ന് ലോകം മുഴുവന്‍ കസ്റ്റമേഴ്സുള്ള വിജയ സംരഭമായി ചരിത്രം കുറിക്കുകയാണ്. IILT യെ ലോകം മുഴുവന്‍ എത്തിച്ച ആ സംരഭകര്‍ നമുക്കൊപ്പം ചേരുന്നു.
IILT Education Private Limited എന്ന സംരംഭം ഇന്ന് കേരളത്തിന് വളരെ സുപരിചിതമാണ്. ഈ മേഖലയിലേക്കുള്ള നിങ്ങളുടെ ചുവടുവയ്പ് എങ്ങനെയായിരുന്നു?
ഓരോ വ്യക്തികള്‍ക്കും ഇംഗ്ലീഷ് ഭാഷയെ സംബന്ധിച്ച വ്യക്തമായ പരിശീലനം ലഭിക്കുകയാണെങ്കില്‍ അനായാസം ഇംഗ്ലീഷ് പഠിച്ചെടുക്കുവാനും ആ ഭാഷയില്‍ സംസാരിക്കുവാനും സാധിക്കും. ഈ ഒരു തിരിച്ചറിവ് തന്നെയാണ് IILT എന്ന സംരംഭത്തിലേക്ക് ഞങ്ങളെ എത്തിക്കുന്നത്. ഞങ്ങളുടെ സ്കൂള്‍ കാലഘട്ടത്തില്‍ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രയാസങ്ങള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലീഷ് പരീക്ഷക്ക് വളരെ കുറച്ചു മാര്‍ക്ക് മാത്രം കിട്ടുന്നവരായിരുന്നു ഞങ്ങള്‍. അതിന്റെ പേരില്‍ പരിഹാസങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
നമ്മുടെ ചുറ്റുമുള്ള ഓരോ മനുഷ്യര്‍ക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്. അവര്‍ പഠിക്കുന്നതും മനസ്സിലാക്കുന്നതും എന്തിനേറെ നിലപാടുകള്‍ സ്വീകരിക്കുന്നത് പോലും വ്യത്യസ്തമായ രീതിയിലാണ്. ഓരോ മനുഷ്യനും വ്യത്യസ്തമായ ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുള്ളത് പോലെ പഠിക്കുന്ന രീതിയും വ്യത്യസ്തമാണ്. ഞങ്ങളുടെ സ്കൂള്‍ ജീവിതത്തില്‍ നിന്ന് തന്നെയാണ് ഞങ്ങള്‍ ഇത് മനസ്സിലാക്കിയത്.
ഇംഗ്ലീഷ് ഭാഷയെ ഭയന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് എത്താന്‍ പലരും മടിക്കുന്നുണ്ട്. ഭാഷയെ കൈകാര്യം ചെയ്യാന്‍ എല്ലാവരെയും പ്രാപ്തരാക്കണം, തങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഓരോരുത്തരെയും എത്തിക്കണം. ആ ഒരു തിരിച്ചറിവ് തന്നെയാണ് IILT എന്ന സ്ഥാപനം ആരംഭിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഒപ്പം കൂടുന്നവരുടെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നത് തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ കാരണവും.
(ഉണ്ണി മൈക്കിള്‍)
അധ്യാപകരായിരുന്ന മൂന്ന് ചെറുപ്പക്കാര്‍… വളരെ സേഫായ ‘ടീച്ചിങ്’ എന്ന പ്രൊഫഷന് ഉപേക്ഷിച്ചു തെരഞ്ഞെടുത്തത് വളരെ റിസ്കുള്ള ബിസിനസ് മേഖലയാണ്. ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തപ്പോള്‍ എന്തൊക്കെ വെല്ലുവിളികളാണ് നിങ്ങള്‍ നേരിട്ടത് ?
ടീച്ചിങ് എന്ന പ്രൊഫഷന് വളരെ സേഫ് തന്നെയായിരുന്നു ഞങ്ങള്‍ക്കും. പക്ഷേ, അധ്യാപകരായി നില്‍ക്കുമ്പോഴും ഞങ്ങളുടെ മനസ്സ് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിന് വേണ്ടി ഒരു സംരംഭം തുടങ്ങാനാണ്. ഞങ്ങള്‍ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരെയും ആ തീരുമാനം ഞെട്ടിക്കുകയാണ് ചെയ്തത്. കാരണം കട്ടപ്പന എന്ന പ്രദേശത്ത് താമസിക്കുന്ന എല്ലാവരെയും സംബന്ധിച്ചും ടീച്ചിങ് അത്രത്തോളം ചെറിയ ഒന്നല്ല. അത്രയും നല്ലൊരു ജോലി ഉപേക്ഷിച്ചു, ‘ഫിനാഷ്യല്‍ സ്റ്റെബിലിറ്റി’യില്ലാത്ത ഞങ്ങള്‍ ഒരു ബിസിനസ് തുടങ്ങാന്‍ പോകുന്നു… ബിസിനസ് ചെയ്ത് ഒരു പരിചയവും ഇല്ലാത്തവര്‍… മാര്‍ക്കറ്റിങിനെ കുറിച്ച് ഒന്നും അറിയാത്തവര്‍… പണം തന്ന് സഹായിക്കാന്‍ ഒരാളും ഇല്ലാത്തവര്‍.. അവര്‍ ഒരു ബിസിനസ് തുടങ്ങാന്‍ പോകുന്നു…! ആരാണ് അത് പെട്ടെന്ന് ഉള്‍ക്കൊള്ളുക..?
ഞങ്ങളെ കുറിച്ച് ഞങ്ങളുടെ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നല്ല ആശങ്കയുണ്ടായിരുന്നു. ഞങ്ങളുടെ ഭാവിയെ കുറിച്ചുള്ള അവരുടെ ആശങ്ക തന്നെയാണ് ആ എതിര്‍പ്പുകള്‍ക്ക് കാരണം. പക്ഷേ, ഇന്ന് അവരെല്ലാവരും വളരെ സന്തോഷത്തിലാണ്. ഈ സംരംഭക മേഖലയില്‍ വിജയം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല.
English Language Proficiency ടെസ്റ്റുകള്‍ക്കുള്ള Coaching ന് വേണ്ടി ഒരു സംരംഭം തുടങ്ങുക… അതിനെ കൃത്യമായ രീതിയില്‍ ആളുകളുടെ മുന്നിലേക്ക് എത്തിക്കുക, ഒരുപാട് കസ്റ്റമേഴ്സുള്ള ഒരു സ്ഥാപനമാക്കി മാറ്റുക, ഒരു ബ്രാന്‍ഡ് ക്രിയേറ്റ് ചെയ്യുക, ഇതൊന്നും എളുപ്പമുള്ള കാര്യമല്ല… ഒട്ടനവധി സംരംഭങ്ങള്‍ നിലവിലുണ്ടായിരിക്കെ എങ്ങനെയാണ് നിങ്ങളുടെ ലക്ഷ്യങ്ങളെയെല്ലാം നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചത് ?
ഒരു സംരംഭം തുടങ്ങുക, അതിനെ ആളുകള്‍ക്ക് മുന്നിലെത്തിക്കുക ഇതൊന്നും എളുപ്പമുള്ള കാര്യമല്ല. സംരംഭം വിജയിപ്പിക്കുക എന്ന് പറയുന്നത് അത്രത്തോളം ‘ഹാര്‍ഡ് വര്‍ക്ക്’ ആവശ്യമായ കാര്യമാണ്. ഞങ്ങളുടെ ലക്ഷ്യത്തെ കുറിച്ചും സംരംഭത്തെ കുറിച്ചും വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ബിസിനസുകാരാണെന്ന തിരിച്ചറിവ്, ഞങ്ങള്‍ കസ്റ്റമര്‍ക്ക് നല്‍കേണ്ട സേവനത്തെ കുറിച്ചുള്ള ബോധം, അതിനെ മെച്ചപ്പെടുത്തിയേ മതിയാകു എന്ന ഉറച്ച തീരുമാനം… ഇതൊക്കെയാണ് IILT യെ ഇന്ന് ഈ കാണുന്ന വിജയത്തിലേക്ക് എത്തിച്ചത്.
ഓരോ കസ്റ്റമറുടെയും സ്കില്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമായ സേവനം കൃത്യമായി ഞങ്ങള്‍ നല്‍കാറുണ്ട്. അത്രത്തോളം മൂല്യമുള്ളത് വേണം അവര്‍ക്ക് നല്കാന് എന്ന ബോധ്യത്തോടെയാണ് ഓരോ ചുവടും ഞങ്ങള്‍ മുന്നിലേക്ക് വച്ചത്. സ്പോക്കണ് ഇംഗ്ലീഷ് ട്രെയിനിംഗിലൂടെയാണ് ഞങ്ങള്‍ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. 2018 ല്‍ വിദേശ ഉപരിപഠനത്തിനും ജോലിക്കും ആവശ്യമായ Different Language പ്രൊഫിഷന്‍സി ടെസ്റ്റുകളായ OET, IELTS കോഴ്സ്കള്‍ക്ക് കോച്ചിങ് നല്‍കാനും ഞങ്ങള്‍ തീരുമാനിച്ചു.
നമ്മുടെ കേരളം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കൂടുതല്‍ വ്യാപകമാകുന്ന ഒരു വര്‍ഷമായിരുന്നു 2018. അത്കൊണ്ട് തന്നെ പലരും കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി Online Coachingന് തുടക്കം കുറിച്ചു. റെഗുലര്‍ സ്ഥാപനത്തില്‍ പോയാല്‍ മാത്രമേ ഈ പരീക്ഷകളൊക്കെ ജയിക്കാന്‍ കഴിയൂ എന്ന് കരുതിയിരുന്നവരുടെ ഇടയിലേക്കാണ് Online Coaching മായി ഞങ്ങള്‍ എത്തുന്നത്…
Online വഴിയും നിങ്ങള്‍ക്ക് പഠിക്കാം എന്ന വിശ്വാസം ഞങ്ങള്‍ അവര്‍ക്ക് നല്കി. പല രാജ്യങ്ങളില്‍ നിന്നും ഒട്ടനവധി വിദ്യാര്‍ത്ഥികളാണ് ഞങ്ങളുടെ സേവനം തേടി അന്നെത്തിയത്.
(കണ്ണന് മൈക്കിള്‍)
IILTയില്‍ ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോരുത്തരും പഠിക്കാന്‍ എത്തുന്നത്. അവരുടെയൊക്കെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഈ സ്ഥാപനം നല്കുന്ന കോഴ്സുകള്‍ ഏതെല്ലാമാണ് ?
നിരവധി കോഴ്സുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിദേശത്ത് ഉപരിപഠനത്തിനും ജോലിക്കും ആവശ്യമായ IELTS, ഗള്‍ഫ് രാജ്യങ്ങളില്‍ നേഴ്സായി ജോലി നോക്കുന്നതിന് ആവശ്യമായ DHA , HAAD, MOH, PROMETRICയു.കെ, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നേഴ്സായി ജോലി ചെയ്യുന്നതിനാവശ്യമായ OET, CBT കോഴ്സുകള്‍, അത് പോലെ OET സ്റ്റുഡന്‍സിന് ആവശ്യമായ ഗ്രാമര്‍ കോഴ്സായ Foundation For OET, Foundation for OET PRO കോഴ്സ്, IELTS സ്റ്റുഡന്‍സിന് ആവശ്യമായ ഗ്രാമര്‍ ഫൗണ്ടേഷന് കോഴ്സായ PRE- IELTS, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയിട്ടുള്ള ഫിസിക്സ്, കെമിസ്ട്രി, സയന്‍സ്, മാത്സ് തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള റെക്കോര്‍ഡഡ് ക്ലാസ്സുകള്‍ തുടങ്ങി നിരവധി കോഴ്സുകളാണ് IILT Learning App ല്‍ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ എഴുതുന്ന OET, IELTS കോഴ്സുകള്‍ക്ക് ഞങ്ങള്‍ ഒരു ഫൗണ്ടേഷന് കോഴ്സ് കൂടി നല്‍കുന്നുണ്ട്. ഇംഗ്ലീഷ് സാഹചര്യം ഒട്ടുമില്ലാത്തവര്‍ പോലും ഞങ്ങളുടെ സ്ഥാപനത്തില്‍ പ്രതീക്ഷ അര്പ്പിച്ചെത്താറുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഈ ഫൗണ്ടേഷന് കോഴ്സ് ഞങ്ങള്‍ തയാറാക്കിയിട്ടുള്ളത്. ഓണ്‍ലൈനായി ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 24×7 ഒരു Mentor ന്റെ സഹായവും ഞങ്ങള്‍ നല്‍കുന്നുണ്ട്.
താങ്കള്‍ നേരത്തെ പറഞ്ഞത് പോലെ പല വ്യത്യസ്തമായ സ്കില്‍ ഉള്ള വ്യത്യസ്തമായ IQ & EQ ലെവലുള്ള വ്യക്തികളാണല്ലോ എല്ലാവരും. അവരെ മനസ്സിലാക്കി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും എങ്ങനെയാണ് ഇത്രത്തോളം മികച്ച Language ട്രെയിനിങ് നല്കാന് നിങ്ങള്‍ക്ക് സാധിക്കുന്നത് ?
ഓരോ വിദ്യാര്‍ഥികളും വ്യത്യസ്തമായ പഠനരീതിയും വ്യത്യസ്തമായ കഴിവുകളും വ്യത്യസ്തമായ സാഹചര്യങ്ങളും ഉള്ളവരാണ്. എല്ലാവര്ക്കും അവര്‍ ആഗ്രഹിക്കുന്ന Training നല്കുവാന് ഞങ്ങള്‍ക്ക് സാധിക്കുന്നു എന്നത് ഞങ്ങള്‍ക്ക് വളരെ അഭിമാനം നല്കുന്ന ഒരു കാര്യമാണ്.
IILT ഓഫ്ലൈന് രീതിയിലും Online രീതിയിലും ട്രെയിനിങ് നല്‍കാറുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന IELTS, OET കോഴ്സുകള്‍ക്ക് ഒരു ഫൗണ്ടേഷന് കോഴ്സ് കൂടി ഞങ്ങള്‍ നല്‍കാറുണ്ട്. ബേസിക് കോഴ്സ് നല്‍കുന്നതിലൂടെ ഇംഗ്ലീഷ് Language മായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാഹചര്യത്തില്‍ നിന്ന് വരുന്നവര്‍ക്കും ആ ഭാഷയെ കൂടുതല്‍ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുന്നു.
Reading, Writing , Listening, Speaking തുടങ്ങി നാല് മേഖലകളിലും അവരുടെ കഴിവ് വികസിപ്പിക്കുക എന്നതാണ് ഈ ഫൗണ്ടേഷന് കോഴ്സുകളുടെ ലക്ഷ്യം. എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിലാണ് ഈ കോഴ്സുകളെ ഞങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ഇന്‍ഡസ്ട്രിയില്‍ മറ്റൊരു Learning Center ഉം ഇത്തരത്തില്‍ ഒരു അഡ്വാന്‍സ്ഡ് കോഴ്സ് നല്‍കുന്നില്ല. IILT യില്‍ സേവനം തേടിയെത്തുന്ന എല്ലാവര്ക്കും ഞങ്ങള്‍ നല്‍കുന്നത് മൂല്യമുള്ള സേവനം തന്നെയാണ്. അവരുടെ ആത്മവിശ്വാസത്തെ വളര്‍ത്തുന്നതിലൂടെ അവര്‍ക്ക് ഭാഷയെ കൈകാര്യം ചെയ്യാനുള്ള കഴിവും നേടിയെടുക്കാന്‍ സാധിക്കുന്നു. IILT യില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ അത്രത്തോളം ഈ മേഖലയില്‍ കഴിവ് തെളിയിച്ചവരാണ്.
(സെബിന് ജോസഫ്)
ഈ സംരംഭം ഇത്രയും വിജയകരമായി മുന്നേറുമ്പോള്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ആരോടാണ് ?
ഈ സംരംഭം ഇത്രയും വിജയകരമായി മുന്നോട്ട് പോകുന്നതിന് ഞങ്ങള്‍ ആദ്യമായി നന്ദി പറയുന്നത് ഞങ്ങളുടെ കസ്റ്റമറിനും ഞങ്ങളുടെ ‘വിഷനെ’ വിജയകരമാക്കാന്‍ ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാഫുകള്‍ക്കുമാണ്. IILT യില്‍ ഏകദേശം 300 ല്‍ അധികം സ്റ്റാഫുകള്‍ ജോലി ചെയ്യുന്നുണ്ട്. അവരെല്ലാവരും അവരവരുടെ മേഖലകളില്‍ അത്രത്തോളം പ്രാഗത്ഭ്യം നേടിയവരുമാണ്.
എന്തൊക്കെയാണ് IILTയുടെ ഭാവി ലക്ഷ്യങ്ങള്‍?
കൂടുതല്‍ Language Proficiency ടെസ്റ്റുകള്‍ക്ക് ആവശ്യമായ കോഴ്സുകള്‍ IILT Learning App ല്‍ നല്‍കുക എന്നതാണ് ഇനിയുള്ള ഞങ്ങളുടെ ലക്ഷ്യം. ഓരോ കസ്റ്റമര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ഇനിയും കാഴ്ച വയ്ക്കണമെന്നും അവരുടെ സ്വപ്നങ്ങള്‍ക്ക് ഇനിയും കരുത്തേകാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്.