CareerEduPlus

സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ ഓഷ്യാനോവര്‍ എജ്യൂക്കേഷന്‍

പ്ലസ് ടു കഴിയുന്നതു മുതല്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ പഠന സംബന്ധമായ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകും. തങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള പഠന മേഖലയില്‍ എങ്ങനെ എത്തിച്ചേരാം? ഭാവി സുരക്ഷിതമാകും വിധം അംഗീകൃത സര്‍വകലാശാലകള്‍ എങ്ങനെ തിരഞ്ഞെടുക്കാം? ഈ മേഖലയിലെ ചതിക്കുഴികളെയും കള്ള നാണയങ്ങളെയും എങ്ങനെ തിരിച്ചറിയും? അങ്ങനെ തുടങ്ങിയ നൂറുകണക്കിന് സംശയങ്ങളില്‍പെട്ട് ഉഴലുകയാണ് വിദ്യാര്‍ത്ഥികള്‍.

ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ആഗ്രഹിക്കുന്ന ഒന്നാണ് മികച്ച വിദേശ വിദ്യാഭ്യാസം. പ്ലസ്ടുവിന് ശേഷം ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഒക്കെയായി വിദേശത്തു പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ച് ഒക്കെയുള്ള അറിവിന്റെ പരിമിതി പലരുടെയും സ്വപ്‌നങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നു.

ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ കച്ചവട തല്പരരാല്‍ മായം കലര്‍ന്നിരിക്കുന്നു. ഒരു വിദ്യാര്‍ത്ഥി അവന്റെ അനുഭവങ്ങള്‍ സത്യസന്ധമായി സമൂഹമാധ്യമങ്ങളില്‍ കുറിച്ചാല്‍ അതും ഒരു പരസ്യമാണോ എന്ന് സംശയമാകും വിധം എണ്ണമറ്റ പരസ്യങ്ങള്‍ നമ്മെ തെറ്റിദ്ധരിപ്പിച്ചു കഴിഞ്ഞു.

വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കുന്നു കൂടുന്നു. ചിലവ് കുറയ്ക്കാനുള്ള ശ്രമത്തില്‍ ചെറുകിട ഏജന്‍സികളാല്‍ പലരും തെറ്റിദ്ധരിക്കപ്പെടുന്നു. അംഗീകൃതമല്ലാത്ത കോളേജുകളില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കു ശേഷമാണ് പലരും ചതി തിരിച്ചറിയുന്നത്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും അംഗീകാരത്തോടുകൂടി ഓഷ്യാനോവര്‍ എജ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം ഉടലെടുക്കുന്നത്.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നിവിടങ്ങളില്‍ ഓഫീസുകളും എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളും കേരളമൊട്ടാകെ മൊബൈല്‍ ഡോക്കുമെന്റ് കളക്ഷന്‍ സര്‍വീസുമായി ഈ സംരംഭം വിദ്യാര്‍ത്ഥികളെ തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ സ്വീകരിക്കാനും അവ നടത്താനും സഹായിച്ചു വരുന്നു.

ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ മേഖലയിലുള്ള വൈദഗ്ധ്യവും സമകാലിക ധാരണയും ഉപയോഗിച്ച് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ധരുടെ പാനല്‍ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നു. വിദേശരാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുക, വിവിധ സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും മറ്റു സഹായങ്ങളും അന്താരാഷ്ട്ര സാധ്യതകളും സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രാപ്തമാക്കുക, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു സാംസ്‌കാരിക പരിപാടികള്‍ നടത്തുകയും അവരില്‍ അതാത് രാജ്യങ്ങളിലെ അവകാശങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുക. വിവിധ ബാങ്കുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ സംബന്ധിച്ച വിവരങ്ങളും വിദഗ്ധ ഉപദേശവും നല്‍കുക തുടങ്ങിയവയാണ് ഓഷ്യാനോവര്‍ എജ്യൂക്കേഷന്റെ പ്രധാന ലക്ഷ്യങ്ങള്‍.

കോളേജ് തെരഞ്ഞെടുക്കുന്ന ദിവസം മുതല്‍ ഗ്രാജുവേഷന്‍ ലഭിക്കുന്ന ദിവസം വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠന സംബന്ധമായ ഏത് സംശയങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇവര്‍ സദാ സന്നദ്ധരാണ്. വിമാനത്താവളത്തിലെ യാത്രാ പറച്ചിലിനും ഫോട്ടോഷൂട്ടിനും ശേഷം പുതിയ വിദ്യാര്‍ത്ഥികളെ തേടി പോകുന്ന പതിവ് രീതിക്ക് വ്യത്യസ്തമായി ഇവരുടെ സേവനം കടല്‍ കടന്നു ലഭ്യമാക്കി കൊണ്ട് പേരിനെ അന്വര്‍ത്ഥമാക്കുകയാണ് ഈ സംഘം.

Contact : +919207020399, +918304050222
www.oceanovereducation.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button