Entreprenuership

ബന്ധങ്ങള്‍ ചേര്‍ത്തിണക്കി മൈന്‍ഡ് ക്യൂര്‍

‘കൂടുമ്പോള്‍ ഇമ്പമേറുന്നത്’ എന്നാണ് ‘കുടുംബം’ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരുമയുടെയും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകങ്ങളാണ് നമ്മുടെ കുടുംബങ്ങള്‍. ഒരു കെട്ടിടത്തിന്റെ അടിത്തറ പോലെ, പരസ്പര സ്‌നേഹവും വിശ്വാസവും പരിഗണനയുമാണ് ഒരു കുടുംബത്തിനെ താങ്ങിനിര്‍ത്തുന്നത്. എന്നാല്‍, ലാഭമോഹങ്ങളുടെ പേരില്‍ കുടുംബ ബന്ധങ്ങളുടെയും സ്‌നേഹബന്ധങ്ങളുടെയും കണ്ണികള്‍ അയഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന വസ്തുത നാം കാണാതെ പോകരുത്.

അതിന്റെ ഫലമായിത്തന്നെ, കുടുംബങ്ങളിലും ജോലി സ്ഥലങ്ങളില്‍ നിന്നുമൊക്കെ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഇന്ന് ഒരുപോലെ വേട്ടയാടുന്നു. പരിഹരിച്ചില്ലെങ്കില്‍ വലിയ വിപത്തായി ആ അവസ്ഥ മാറിയേക്കും. പ്രശ്‌നങ്ങളെ കൃത്യമായി അപഗ്രഥിച്ചു, അവ അതിജീവിക്കാന്‍ കരുത്ത് പകരുക എന്നതു മാത്രമാണ് ആ അവസ്ഥ മറികടക്കാനുള്ള ഏക മാര്‍ഗം.

അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചു, കലുഷിതമായ ഒരാളുടെ മനസിനെ ഏകാഗ്രമാക്കാന്‍ നല്ലൊരു കൗണ്‍സിലര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. ഈ മേഖലയിലെ ഇത്തരം സാധ്യതകള്‍ കണ്ടെറിഞ്ഞു, അതിനെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ വ്യക്തിയാണ് അഫ്‌സല്‍ മടവൂര്‍. തന്റെ ‘മൈന്‍ഡ് ക്യൂര്‍’ (Mind Cure) എന്ന സ്ഥാപനത്തിലൂടെ നിരവധി പേര്‍ക്ക് ആശ്വാസമായി അദ്ദേഹം മാറുകയാണ്.

മൈന്‍ഡ് ക്യൂര്‍ കൗണ്‍സിലിങ് സര്‍വീസിന്റെ തുടക്കം
ട്രെയിനിങ് മേഖലയോടു വളരെയേറെ താല്‍പര്യമുള്ള കോഴിക്കോട് സ്വദേശി. തന്റെ ഈ ഇഷ്ടത്തെ ഒരു സേവനം കൂടിയാക്കാന്‍ ആഗ്രഹിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം നിരവധി ട്രെയിനിങ് പരിപാടികളില്‍ പങ്കെടുത്തു. ഓരോന്നും അദ്ദേഹത്തിനു വ്യത്യസ്ഥമായ അനുഭവങ്ങള്‍ തന്നെയായിരുന്നു. Neuro-linguistic programming (NLP), Transactional analysis (TA), Mind Power, Life Enrichment Training, Success Coaching തുടങ്ങിയ പരിശീലന പരിപാടികളില്‍ പങ്കെടുത്തശേഷം, മൈന്‍ഡ് ക്യൂര്‍ കൗണ്‍സിലിങ് സര്‍വീസ് എന്ന സ്ഥാപനത്തിനു രൂപം നല്‍കുകയായിരുന്നു.

പ്രവര്‍ത്തനങ്ങള്‍
മാനസിക വൈകാരിക പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ സംഭവിക്കാവുന്നതാണ്. ഓരോ മേഖലയിലും ആഴത്തില്‍ പരിജ്ഞാനം നേടുകയും തന്റെ ക്ലെയിന്റിന്റെ പ്രശ്‌നങ്ങളെ മനസ്സിലാക്കി അവരെ അതില്‍ നിന്നു മോചിപ്പിക്കാനുള്ള പരിശ്രമമാണ് അഫ്‌സല്‍ മടവൂര്‍ തന്റെ സ്ഥാപനത്തിലൂടെ സാധ്യമാക്കുന്നത്.

പത്തോളം പ്രോഗ്രാമുകളാണ് അദ്ദേഹം തന്റെ കൗണ്‍സിലിങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രാധാന്യം നല്കുന്നത് ‘ഫാമിലി മാനേജ്‌മെന്റ് ആന്റ് പേരന്റിങാ’ണ്. 20 മണിക്കൂര്‍ ദൈര്‍ഘ്യമെടുത്തു 10 വിഭാഗങ്ങളാക്കിയാണ് അദ്ദേഹം ഈ കൗണ്‍സിലിങ് നല്‍കുന്നത്.

ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭീമുഖീകരിക്കുന്നതു കുട്ടികള്‍ തന്നെയാണ്. നാളെത്തെ തലമുറയെ കഴിവുറ്റവരാക്കി മാറ്റണമെങ്കില്‍ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരേഗ്യവും പ്രധാനമാണ്. എന്നാല്‍ രക്ഷാകര്‍ത്താക്കള്‍ കുഞ്ഞുങ്ങളുടെ ഇത്തരം പ്രശ്‌നങ്ങളെ നിസ്സാരമായി വിലയിരുത്തുന്നു. അവരെ ചെറിയ തെറ്റുകള്‍ക്കുപോലും കുറ്റപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്നു. അവരുടെ നല്ല ഭാവിക്കു വേണ്ടിയാണ് എന്ന് വാദിച്ചുള്ള ഈ പ്രകടനം അവരെ മതാപിതാക്കളില്‍ നിന്നും കൂടുതല്‍ അകറ്റുകയും അവര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു കൂപ്പുകുത്തുകയും ചെയ്യും. അതിനൊരു തടയിടുവാന്‍ വേണ്ടിയുള്ള പരിശ്രമമാണ് അഫ്‌സല്‍ മടവൂര്‍ തന്റെ ഈ പ്രോഗ്രാമിലെ ഓരോ സെഷനുകളിലും നല്‍കുന്നത്.

ദുര്‍ഘടം നിറഞ്ഞ ഒരു ജോലി തന്നെയാണ് പേരന്റിങ്. നമ്മുടെ നാട്ടില്‍ എന്ത് കാര്യത്തിനും ട്രെയിനിങ് ലഭിക്കും. എന്നാല്‍ എങ്ങനെ നല്ലൊരു പേരന്റാകാമെന്നു ആരും പഠിപ്പിക്കുന്നില്ല. ഈ സാഹചര്യത്തെ മാറ്റിമറിച്ചു കുട്ടികളെ മാതാപിതാക്കളോടു കൂടുതല്‍ ചേര്‍ത്തു നിര്‍ത്താനും അവരെ കുടുംബ ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കി വളര്‍ത്തുവാനും സഹായിക്കുന്ന കോഴ്‌സുകളാണ് ഈ 10 വിഭാഗങ്ങളിലൂടെ അദ്ദേഹം നല്‍കുന്നത്.

കുടുംബമാണ് ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം. മാതാപിതാക്കള്‍ അദ്ധ്യാപകരും. അവിടെ തുടങ്ങുകയാണ് അറിവിന്റെ ഹരിശ്രീ. കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ അതിന്റെ മൂല്യം കാത്തു സൂക്ഷിക്കുവാന്‍ ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അഫ്‌സല്‍ മടവൂരിന്റെ നേതൃത്വത്തില്‍ നല്‍കുന്നു.

 കൂടാതെ, ഫാമിലി കൗണ്‍സിലിങ്, കരിയര്‍ ഗൈഡന്‍സ്, ടീച്ചേഴ്‌സ് ട്രെയിനിങ്, കൗമാരക്കാരായ കുട്ടികള്‍ക്കു വേണ്ടിയും പഠനവൈകല്യമുള്ള കുട്ടികള്‍ക്കു വേണ്ടിയുമുള്ള നിരവധി കൗണ്‍സിലിങ് പ്രോഗ്രാമുകളാണ് മൈന്‍ഡ് ക്യൂറിന്റെ കീഴിലുള്ളത്. അതിനു പുറമേ പ്രീ-മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിങുകളും അദ്ദേഹം നല്‍കുന്നുണ്ട്.

തന്റെ മുന്നിലെത്തുന്ന ഓരോ വ്യക്തിയെയും പൂര്‍ണമായി സഹായിച്ചു അവരെ പ്രയാസങ്ങളില്‍ നിന്നു മോചിപ്പിക്കുന്ന സേവനമാണ്. മൈന്‍ഡ് ക്യൂറിന്റേത്. ഇതിനു പുറമേ, പേരന്റിങ് മേഖലയില്‍ മികച്ച പരിശീലകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും നല്‍കി അവരെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരുന്നു.

സ്‌ക്കൂളുകളും ഓഫീസുകളും കേന്ദ്രീകരിച്ചും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 9 മുതല്‍ 21 വയസ്സുവരെയുള്ള കുട്ടികളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതോടൊപ്പം, ഓണ്‍ലൈന്‍ ക്ലാസ്സുകളും നടത്തി വരുന്നു.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നു പ്രവര്‍ത്തനങ്ങളെ അവലോകനം നടത്തുകയും ചെയ്യുന്നത് ഭാര്യയായ ഡോ. ജാരിയ റഹ്മത്ത് ആണ്.

സാമൂഹിക ബന്ധങ്ങള്‍ തകരുന്നിടത്തു നിന്നും ഒരുമിച്ചു പ്രവര്‍ത്തിച്ചു അവയെ ശക്തിപ്പെടുത്തി, അതിന്റെ മൂല്യം കാട്ടി തരുന്ന ഒരു സ്ഥാപനമാണ് മൈന്‍ഡ് ക്യൂര്‍ കൗണ്‍സിലിങ് സര്‍വീസും അതിന്റെ സാരഥിയായ അഫ്‌സല്‍ മടവൂരും.
ഭാര്യ, ഡോ. ജാരിയ റഹ്മത്ത്, മക്കള്‍: ഹിമ സലൂല്‍, ഹനാന്‍ ഇബ്രാഹിം, ഹെലന്‍, പിതാവ് : എം. കെ. ഇബ്രാഹിം, മാതാവ് : സുബൈദ എം.കെ എന്നിവര്‍ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

Mind Cure Services:

1. Family Management & Parenting
General Parenting, Development Stages, Academic Parenting, Cyber Parenting, Family Budgeting, Family Relationship, Transactional Analysis in Parenting, Sex Education, Addiction, Time Management.
2. Pre-Marital Counselling
3. Post – Marital Counselling
4. Special Counselling for Learning disability
5. Family Counselling
6. Adolescent Empowerment Programme
7. Teachers Training
8. Training Programmes approved by STED COUNCIL
9. Career Guidance Counselling
10. Diploma in Psychological Counselling
11. Diploma in Learning Disability Management

Contact No: 9447673083

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button