EntreprenuershipSuccess Story

എഞ്ചിനീയറിങ്ങില്‍ നിന്ന് ഫാഷന്‍ ലോകത്തേക്ക്, പ്രവീണയുടെ PRAASH DESIGNER BOUTIQUE

നൂതന ഡിസൈനുകള്‍ക്കും ദിനം പ്രതിമാറുന്ന ഫാഷനുകള്‍ക്കും അനുസരിച്ച് പുതിയ മാറ്റങ്ങളേറെ വരുന്ന ഒന്നാണ് വസ്ത്രമേഖല. അതിനാല്‍ തന്നെ ഏറെ വെല്ലുവിളികളും സാധ്യതകളുമുള്ള ഈ സംരംഭമേഖലയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയെന്നത് അത്രയെളുപ്പമല്ല.എന്നാല്‍ വ്യത്യസ്തത കൊണ്ടും വസ്ത്ര രംഗത്തെ പ്രാവീണ്യം കൊണ്ടും ഒരു ബ്രാന്‍ഡ് തന്നെ പടുത്തുയര്‍ത്തിയ ഒരു യുവസംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്.

അടൂര്‍ സ്വദേശിനിയായ പ്രവീണാ കൃഷ്ണന്‍ 2019ലാണ് PRAASH DESIGNER BOUTIQUE എന്ന സ്ഥാപനം ആരംഭിക്കുന്നത്. തുടക്കത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടുവെങ്കിലും ഇന്ന് ബ്രൈഡല്‍ വെയര്‍, കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍, ഡിസൈനിങ് എന്നീ മേഖലകളില്‍ ശ്രദ്ധേയമായ ഒരു ബ്രാന്‍ഡാണ് PRAASH DESIGNER BOUTIQUE.

ഐടി ജോലി ഉപേക്ഷിച്ച് വിജയ സംരംഭകത്വത്തിലേക്ക്

ഇന്‍ഫോസിസില്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രവീണയ്ക്ക് ഫാഷന്‍ സ്റ്റിച്ചിങ് എന്നത് ഏറെ ഇഷ്ടമുള്ള ഒരു മേഖലയായിരുന്നു. ജോലിക്കൊപ്പം തന്റെ പാഷനെ പിന്തുടര്‍ന്നിരുന്നുവെങ്കിലും സ്വന്തമായി ഒരു സംരംഭം എന്നതായിരുന്നു പ്രവീണയുടെ സ്വപ്‌നം. പിന്നീട് കുടുംബത്തിന്റെ പിന്തുണയോടെ ജോലി ഉപേക്ഷിച്ച് തന്റെ പാഷനെ ബിസിനസാക്കാന്‍ പ്രവീണ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുമൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കോവിഡ് കടന്നു വരികയും ഏറെ പ്രതിസന്ധി നേരിടേണ്ടി വരുകയും ചെയ്തു. ഒരുപാട് നാളായി സ്വപ്‌നം കണ്ട് താന്‍ നിക്ഷേപം നടത്തി ആരംഭിച്ച സംരംഭം അടച്ചുപൂട്ടേണ്ടിവരുമെന്ന സാഹചര്യം ഉണ്ടായെങ്കിലും പ്രതിസന്ധിയില്‍ തളരാതെ ഈ യുവസംരംഭക ഉറച്ചു നില്‍ക്കുകയായിരുന്നു.

കസ്റ്റമൈസേഷനില്‍ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍

ബ്രൈഡല്‍ സ്റ്റിച്ചിങ്, വെഡ്ഡിങ് വെയര്‍ ഡിസൈനിങ്, ഗ്രൂമിനുള്ള വസ്ത്രങ്ങള്‍, ഹെവി പാര്‍ട്ടി വെയര്‍, ലഹങ്കകള്‍, മികച്ച സ്റ്റിച്ചിങ് എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന സേവനങ്ങള്‍. ഉപഭോക്താക്കളുടെ ഡിസൈന്‍ ആശയങ്ങള്‍ക്കും വ്യക്തിഗത താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് വസ്ത്രങ്ങള്‍ ഇവിടെ കസ്റ്റമൈസ് ചെയ്ത് നല്‍കുന്നു. ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനുകള്‍ മുതല്‍ പ്രീമിയം റേഞ്ച് വരെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം വിദഗ്ധരായ ജീവനക്കാരുടെ പിന്തുണയും സ്ഥാപനത്തിന്റെ കരുത്താണ്.

വളര്‍ച്ചയുടെ കരുത്ത് കസ്റ്റമറുടെ വിശ്വാസം

സോഷ്യല്‍ മീഡിയയിലൂടെ മാത്രം വളര്‍ന്ന ഒരു സ്ഥാപനമല്ല PRAASH DESIGNER BOUTIQUE. ഉപഭോക്താക്കളുടെ വിശ്വാസവും റഫറന്‍സുകളും ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വഹിക്കുന്നത് നിര്‍ണായക പങ്കാണ്. സിനിമാ, സീരിയല്‍ മേഖലകള്‍ക്കായി കോസ്റ്റ്യൂമുകള്‍ ഒരുക്കാനുള്ള അവസരങ്ങള്‍ ലഭിച്ചതും ഇവരുടെ നേട്ടങ്ങളിലേറെ ശ്രദ്ധേയമാണ്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ച് സ്ഥാപനത്തെ മികച്ചൊരു ഫാഷന്‍ ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുക എന്നതാണ് പ്രവീണ എന്ന യുവസംരംഭകയുടെ ഇനിയുള്ള ലക്ഷ്യം.

Instagram : praash_by_praveena

Mob : 79944 11892

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button