വിജയത്തിനായൊരു മാസ്മരിക മന്ത്രം
ഇച്ഛാശക്തിയും ഏകാഗ്രതയും പ്രയത്നിക്കാനുള്ള മനസുമുണ്ടായാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനും ലക്ഷ്യം പ്രാപ്തമാക്കുന്നതിനും ഏതൊരു വ്യക്തിയ്ക്കും സാധ്യമാകുന്നു. എന്നാല്‍ സാധാരണ കണ്ടുവരുന്നത് പ്രതിബന്ധങ്ങളും പ്രശ്നങ്ങളും ജീവിതത്തിലോ തൊഴില്‍ മേഖലയിലോ ഉണ്ടാകുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടവരെപോലെ, ‘വിധി’ എന്ന വാചകത്തെ പഴിപറഞ്ഞു തളര്‍ന്നു പോകുന്നവരെയാണ.്് പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ബുദ്ധിയും മനസ്സും ഉണര്‍ന്നു പ്രവര്‍ത്തിക്കാറില്ല. തദവസരത്തില്‍, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍, കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍, മനസ്സിനെ ഉണര്‍ത്തി, ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും പാളിച്ചകള്‍ തിരിച്ചറിഞ്ഞു അതു തിരുത്തി മുന്നോട്ടുപോകുവാനും കഴിയും.
ജീവിതത്തിലും ബിസിനസിലുമെല്ലാം ഇത്തരം സന്ദര്‍ഭങ്ങള്‍ ധാരാളം വീക്ഷിക്കാന്‍ സാധിക്കും. ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നു, ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ചു വിലപിക്കുന്നവര്‍ക്കും ബിസിനസ്സില്‍ നഷ്ടമോ പ്രതിസന്ധിയോ വന്നു തളര്‍ന്നു നില്‍ക്കുന്നവര്‍ക്കും വേണ്ടത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ്. അത് അവരുടെ മനസ്സിനെ ചിട്ടപ്പെടുത്തിയെടുക്കുന്നതിനും ചുവടു വയ്ക്കുന്നതിനും സജ്ജമാക്കുന്നു. അങ്ങനെ നിരവധി പേരുടെ മനസ്സിനും പ്രശ്നങ്ങള്‍ക്കും തന്റെ മികവുറ്റ ട്രെയിനിങിലൂടെ പരിഹാരം കണ്ടെത്തുന്ന, ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ സ്പീക്കറും HRD/ ബിസിനസ് ട്രെയിനറുമായ എന്‍.കെ എന്നറിയപ്പെടുന്ന നവീന്‍ കുമാറിന്റെ വിജയവഴികളിലൂടെ ഒരെത്തിനോട്ടം…
മനുഷ്യമനസ്സുകളെ തളര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തി അവരുടെ ലക്ഷ്യത്തെക്കുറിച്ച് ആഴത്തില്‍ ബോധവാന്മാരാക്കി, ഓരോ ചുവടിലും കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ട്, സധൈര്യം മുന്നോട്ടുപോകുന്നതിന് പ്രേരണാത്മകമായ ട്രെയിനിങുകളാണ് നവീന്‍ നല്‍കുന്നത.് 16 വര്‍ഷമായി ട്രെയിനിങ് മേഖലയില്‍ നിലകൊള്ളുന്ന അദ്ദേഹം രണ്ടായിരത്തിലേറെ സെഷനുകള്‍ ഇതുവരെ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ, ഇതുവരെ ഒരു ലക്ഷത്തില്‍പരം ആള്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ നവീനു കഴിഞ്ഞിട്ടുണ്ട്. മോട്ടിവേഷണല്‍ ട്രെയിനിങിനൊപ്പം സെയില്‍സ് ട്രെയിനിങ,് ലീഡര്‍ഷിപ്പ് ട്രെയിനിങ്, ഫ്ളാഷ് ട്രെയിനിങ്, Tailor Made ട്രെയിനിങ് തുടങ്ങി എല്ലാ മേഖലയില്‍പ്പെട്ട ട്രെയിനിങുകളും നവീന്‍ ചെയ്തുവരുന്നു. ബിസിനസിലായാലും ജീവിതത്തിലായാലും ലക്ഷ്യം നിര്‍ണയിക്കുന്നതിനും അതിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനും നവീന്റെ ട്രെയിനിങുകള്‍ വളരെ ഉപകാരപ്രദമാണെന്ന് നിരവധി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ട്രെയിനിങ് മേഖലയിലേക്ക് കൂടുതല്‍ വ്യക്തികളെ കൊണ്ടുവരുന്നതിനും അവരെ കഴിവുറ്റ ട്രെയിനറായി വാര്ത്തെടുക്കുന്നതിനുമായും നവീന്‍ വര്‍ക്ക്ഷോപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അതിനു പുറമേ പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്ഷോപ്പ്, സ്കൂള്‍-കോളേജ് അദ്ധ്യാപകര്‍ക്കാവശ്യമായ ട്രെയിനിങ,് ബിസിനസ് ട്രെയിനിങ്, മെമ്മറി ട്രെയിനിങ,് പ്ലേസ്മെന്റ് തുടങ്ങിയ സൗകര്യങ്ങളും നവീന്‍ തന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിജയത്തിനായുള്ള ഒരു മാസ്മരിക മന്ത്രമാണ് നവീന്‍ കുമാറിന്റെ ക്ലാസ്സുകള്‍. കേരള ഗവണ്മെന്റ് സര്ട്ടിഫിക്കേഷന് ലഭിച്ച ട്രെയിനര്‍ കൂടിയാണ് അദ്ദേഹം.
നേരിട്ട് സെഷനുകള്‍ കൈകാര്യം ചെയ്യുന്നതിനോടൊപ്പം തന്നെ ഡിജിറ്റല്‍ മീഡിയയിലൂടെയും നവീന്‍ തന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട.് വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ‘നവീന്‍ ഇന്‍സ്പയേഴ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം മോട്ടിവേഷന്‍ ട്രെയിനിംഗ് നല്കുന്നു. ഒരു ലക്ഷം സബ്ക്രൈബേഴ്സുമായി നവീന്‍ ഇന്‍സ്പയേഴ്സ് എന്ന അദ്ദേഹത്തിന്റെ ചാനല്‍, യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു.
ഓരോ സെഷനുകളിലും തന്റെ മുന്നിലിരിക്കുന്നവരെ ആഴത്തില്‍ മനസിലാക്കി അവര്‍ക്ക് ആവശ്യമായ പ്രേരണയും മാര്‍ഗനിര്‍ദേശവും നല്കാന് സാധിക്കുന്നത് ഒരു ട്രെയിനര്‍ എന്ന നിലയ്ക്ക് തന്റെ നേട്ടമായാണ് നവീന്‍ വീക്ഷിക്കുന്നത.്ഓരോ സെഷനുശേഷവും, ആവശ്യമെങ്കില്‍ ഫോളോ അപ് സര്‍വീസും നല്‍കാറുണ്ട്. നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്കായി സൂം, വാട്സ്ആപ്പ് എന്നിവ വഴി ഓണ്‍ലൈനായും ട്രെയിനിങ് സെഷനുകളും കൈകാര്യം ചെയ്യുന്നു.
ഇത്തരത്തില്‍ ജീവിതത്തില്‍ ലക്ഷ്യം നേടാനും തളര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു വീഴ്ചകളെ ജീവിതത്തിലെ പാഠമാക്കി വിജയ പ്രാപ്തി നേടാന്‍ നിരവധി വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും താങ്ങായി നവീന്‍ കുമാര്‍ എന്ന മോട്ടിവേഷണല്‍ ട്രെയിനര്‍ സദാ കര്‍മനിരതനാണ്. ജീവിതത്തില്‍ വിജയം വരിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അദ്ദേഹത്തിന്റെ മോട്ടിവേഷണല്‍ സെഷനുകളും അതോടൊപ്പം പ്രവര്‍ത്തനശൈലിയും ഒരു പ്രചോദനം തന്നെയാണ്.