
ഹരിതാഭയും പ്രകൃതിഭംഗിയും പൈതൃകവും ചരിത്രവുമെല്ലാം ഒത്തിണങ്ങിയ മനോഹരമായ നമ്മുടെ കേരളം. പ്രകൃതിയുടെ വരദാനമെന്ന പോലെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം ചാര്‍ത്തി കിട്ടിയ നമ്മുടെ നാട്. കടലും കായലുമെല്ലാം ഒത്തിണങ്ങി ആരുടെയും മനസ്സിനെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകള്‍. അതുകൊണ്ട് തന്നെയാകണം ആഗോള നിലവാരത്തില്‍ കേരള ടൂറിസത്തിന് അതിന്റേതായ ഒരു സ്ഥാനമുള്ളത്.
വിദേശികളായ ടൂറിസ്റ്റുകള്‍ അവരുടെ ഒഴിവുവേളകള്‍ ആനന്ദകരമാക്കാനും നാടന്‍ വിഭവങ്ങളും ജീവിതരീതിയുമെല്ലാം ആസ്വദിക്കുന്നതിനും കേരളത്തെ തേടിയെത്താറുണ്ട്. വണ്‍ സാധ്യതകളുള്ളൊരു മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് ടൂറിസം. സാധ്യതകള്‍ മനസ്സിലായതോടെ ടൂറിസം മേഖലയില്‍ കൂടുതല്‍ റിസോര്‍ട്ടുകളും കായലോര വസതികളും ട്രാവല്‍സുകളും മാനേജ്മെന്റ് ഗ്രൂപ്പുകളുമെല്ലാം കൂണുപോലെ പൊട്ടിമുളച്ചു. അങ്ങനെയുള്ള നിരവധി സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്ഥത കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഉപഭോക്താക്കള്‍ക്കു പ്രിയങ്കരമായി മാറിയ സ്ഥാപനമാണ് ആലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ജില്ലയിലെ കൊച്ചി ആസ്ഥാനമാക്കി അഭ്യസ്ഥവിദ്യരും സുഹൃത്തുക്കളുമായ ആനന്ദ്, ബദറുല്‍ മുനീര്‍ അലി എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച പ്രസ്ഥാനമാണ് ആലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്. തുടക്കത്തില്‍ ശക്തമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെങ്കിലും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ശക്തമായ സഹകരണം ആ സുഹൃത്തുക്കള്‍ക്ക് പ്രചോദനമായി. സമാന മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ ഉണ്ടെന്നുള്ളത് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ വ്യത്യസ്തമായ ഒരു പദ്ധതിയായിരുന്നു അവര്‍ ഉദ്ദേശിച്ചത്.
കേരളത്തിലെ സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തി, തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തുയര്‍ത്താന്‍ അവര്‍ ഇരുവരും തീരുമാനിച്ചു. മിതമായ നിരക്കില്‍ നിലവാരമുള്ള ടൂര്‍ പാക്കേജുകള്‍ ഡിസൈന്‍ ചെയ്തു, വിദേശികളായ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് കൊണ്ടുവന്നു. തങ്ങളെ വിശ്വസിച്ചു എത്തുന്ന ടൂറിസ്റ്റുകളെ പരമാവധി തൃപ്തരാക്കുന്നതില്‍ അവര്‍ ശ്രദ്ധിച്ചു. എത്യോപ്യ, ദോഹ, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും വരുന്ന നിരവധി ടൂറിസ്റ്റുകള്‍ ആലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഉപഭോക്താക്കളാണ്. ഇത്തരത്തില്‍ ധാരാളം ടൂര്‍ പാക്കേജുകള്‍ ഇവര്‍ ചെയ്തുകഴിഞ്ഞു. വിദേശികളായ എത്തുന്ന ടൂറിസ്റ്റുകളുടെ താമസം, ഭക്ഷണം, യാത്രാസൗകര്യങ്ങള്‍, അവര്‍ക്ക് പോകാന്‍ ഇഷ്ടമുള്ള സ്ഥലങ്ങള്‍, കാണാന്‍ ആഗ്രഹിക്കുന്ന നാടന്‍കലാരൂപങ്ങള്‍ അങ്ങനെ അവരുടെ ആവശ്യപ്രകാരമാണ് ടൂര്‍ പാക്കേജുകള്‍ ഡിസൈന്‍ ചെയ്യുന്നത്. അതിനനുസരിച്ചുള്ള ചാര്‍ജുകള്‍ മാത്രമേ ഈടാക്കുന്നുള്ളു എന്നതും ശ്രദ്ധേയമാണ്. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍, ഫാം സ്റ്റേ, ടെന്റ് സ്റ്റേ, മനോഹരമായ ഹൗസ് ബോട്ട് യാത്രകള്‍, കേരളത്തിന്റെ തനിമയിലുള്ള ഭക്ഷണവിഭവങ്ങള്‍, നാടന്‍ വസ്ത്രധാരണം… ഇവിടെയെത്തുന്ന ഓരോ വിദേശികളെയും ചുരുങ്ങിയ സമയം കൊണ്ട് മലയാളിയുടെ ജീവിത ശൈലിയിലേക്ക് ആകര്‍ഷിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകളെ കൊണ്ടുവരുന്നതിനൊപ്പം കേരളത്തിലും ഇന്ത്യയുടെ ചരിത്രപ്രധാനമായ പല ഭാഗങ്ങളിലേക്കും ടൂര്‍ പാക്കേജുകള്‍ ഇവര്‍ ചെയ്യുന്നുണ്ട്. പല ടൂര്‍ ഓഫറുകളും ആറു മാസം മുതല്‍ ഒരു വര്‍ഷം മുന്നേ ബുക്ക് ചെയ്യപ്പെടുന്നതാണ്. ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ ബുക്കിങ്, വിസിറ്റിംഗ് വിസ, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, എമിഗ്രേഷന്‍ ക്ലിയറന്‍സ് തുടങ്ങിയ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്തുകൊടുക്കുന്നതിലും ആലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മികവു പുലര്‍ത്തുന്നു.
ടൂറിസ്റ്റുകളുടെ ആവശ്യാനുസരണം ടൂര്‍ പാക്കേജ് ഡിസൈന്‍ ചെയ്യുന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ നയന മനോഹരങ്ങളായ ഒട്ടുമിക്ക സ്ഥലങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഇവരുടെ പാക്കേജുകള്‍. കുളു, മണാലി, ഡല്‍ഹി എന്നിവ അതില്‍ ചിലതു മാത്രം. ഇതിനുപുറമെ വിദേശത്തേക്ക് ടൂര്‍ പാക്കേജുകള്‍ ചെയ്യുന്നുണ്ട്. ദുബായ്, തായ്ലന്ഡ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബാലിദീപ് എന്നീ രാജ്യങ്ങളിലേക്കാണ് വിദേശ പാക്കേജുകള്‍. മുന്‍കൂട്ടി പാക്കേജുകളുടെ തുക നിശ്ചയിക്കുന്നതിന് പകരം കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണമാണ് പാക്കേജുകളും റേറ്റുകളും നിശ്ചയിക്കുന്നത്.
അതുകൂടാതെ യാത്രകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും കൂട്ടിനായി ട്രാവല്‍ വിത്ത് ആലോക് എന്ന യൂട്യൂബ് ചാനലും ഇവര്‍ നടത്തുന്നുണ്ട്. കേരളത്തിലുടനീളമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് ഹോംസ്റ്റേകള്‍ – ഇവയുടെ ക്വാളിറ്റിയും സൗകര്യങ്ങളുമെല്ലാം ചിത്രീകരിച്ചു വിശദാംശങ്ങള്‍ ഉള്‍പ്പെടെ ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലൂടെ അപരിചിതനായ ഒരു വ്യക്തിക്ക് തങ്ങളുടെ ഇഷ്ടാനുസരണമുള്ള താമസസൗകര്യം തെരഞ്ഞെടുക്കാം; കൂടാതെ വിശ്വസ്തതയോടെ താമസിക്കുകയും ചെയ്യാം. ദൂരയാത്ര ചെയ്യുന്ന ഏവര്‍ക്കും ഉപയോഗപ്രദം കൂടിയാണ് ട്രാവല്‍ വിത്ത് ആലോക് എന്ന യൂട്യൂബ് ചാനല്‍.
സാധാരണ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനങ്ങളില്‍ നിന്നും ഒരുപടി മാറി ചിന്തിച്ചതാണ് ഇതിന്റെ സാരഥികളായ ആനന്ദിന്റെയും ബദറുല്‍ മുനീറിന്റെയും വിജയം. സാഹചര്യങ്ങളെ മനസ്സിലാക്കി തങ്ങളുടെ നിലനില്‍പ്പിനായി അവര്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും ഭംഗിയോടെ അതിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു എന്നത് തന്നെയാണ് ആലോക് ടൂര്‍സ് ആന്‍ഡ് ട്രാവസിന്റെ വിജയരഹസ്യം….
മനുഷ്യന് ഉള്ളിടത്തോളം കാലം അവന് യാത്രകള്‍ ഇഷ്ടപ്പെടും, ഇതു തന്നെയാണ് തങ്ങളുടെ ബിസിനസ് അവസരം എന്ന് മനസ്സിലാക്കി ഉചിതമായ രൂപകല്പനയില് തങ്ങളുടെ ബിസിനസിനെ വളര്‍ത്തിയ ഈ യുവ സുഹൃത്തുക്കള്‍ നിരവധി യുവാക്കള്‍ക്ക് പ്രചോദനം തന്നെയാണ്. ടൂറിസം മേഖലയില്‍ മാറ്റത്തിന്റെ പ്രതീകമായി പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പുതുമ കൊണ്ടും അതിവേഗം വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ് ആലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്.