ചോര്‍ച്ചയെപറ്റി ഇനി ചര്‍ച്ച വേണ്ട; മികച്ച വാട്ടര്‍പ്രൂഫിങ് രീതികളുമായി ‘Bakkah Leak Clinic’.
‘ഈ വീട്ടില്‍ മഴക്കാലമായാല്‍ ചോരാത്ത ഒരിടം കാണിക്കാമോ?’ കേട്ടുപഴകിയ സിനിമാ ഡയലോഗ് എന്നതിലുപരി മഴക്കാലമായാല്‍ മിക്ക വീടുകളിലും തലവേദനയുണ്ടാക്കുന്ന പ്രശ്‌നമായി ചോര്‍ച്ച മാറിയിരിക്കുകയാണ്. എത്ര ഉറപ്പില്‍ പണിതാലും ചോര്‍ച്ച വന്നാല്‍ രക്ഷയില്ല! ചോര്‍ച്ച നിമിത്തം വീടും കെട്ടിടങ്ങളും പൊളിച്ചു പണിയാന്‍ പലരും തയ്യാറാകുന്നതിന്റെ കാരണം ഈ പ്രശ്‌നത്തിന് പ്രതിവിധി നല്‍കുന്ന നൂറുശതമാനം ഗ്യാരണ്ടിയുള്ള ഉത്പന്നങ്ങളോ വാട്ടര്‍പ്രൂഫിംഗ് രീതികളോ വിപണിയിലില്ല എന്നത് തന്നെയാണ്. ആ കുറവ് നികത്തുകയാണ് ‘Bakkah Leak Clinic’.
കഴിഞ്ഞ 20 വര്‍ഷക്കാലമായി വാട്ടര്‍ പ്രൂഫിങ്, ഹീറ്റ് ഇന്‍സുലേഷന്‍ എന്നീ മേഖലയില്‍ സേവനമികവ് പുലര്‍ത്തുന്ന Bakkah Leak ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് മലപ്പുറം ജില്ലക്കാരനായ അഹമ്മദ് ഹുസൈനാണ്. തികച്ചും അവിചാരിതമായി വാട്ടര്‍ പ്രൂഫിങ് മേഖലയിലേക്ക് കടന്നുവന്ന വ്യക്തിയാണ് ഇദ്ദേഹം.
വീട്ടിലുണ്ടായിരുന്ന ചോര്‍ച്ചയ്ക്ക് സുഹൃത്തിനൊപ്പം പ്രതിവിധി തേടിയിറങ്ങിയ ആളായിരുന്നു അഹമ്മദ് ഹുസൈന്‍. ആ അന്വേഷണം വാട്ടര്‍ പ്രൂഫിങിന്റെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുള്ള അവസരം ഇദ്ദേഹത്തിന് നേടിക്കൊടുത്തു. ഇതോടെയാണ് ഇതൊരു ബിസിനസാക്കി മാറ്റിക്കൂടേ എന്ന ചിന്ത ഈ സംരംഭകനില്‍ ഉടലെടുത്തത്.
തുടക്കത്തില്‍ മറ്റെല്ലാ സംരംഭകരെയും പോലെ ചില പാകപ്പിഴകള്‍ ഇദ്ദേഹത്തിനും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ പോരായ്മകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാണ് ഇദ്ദേഹം ഇന്ന് കാണുന്ന കരിയര്‍ വിജയം നേടിയെടുത്തത്.
പുതിയ കെട്ടിടങ്ങളില്‍ ചോര്‍ച്ച വരാതിരിക്കാനും പഴയ കെട്ടിടങ്ങളുടെ ചോര്‍ച്ചകള്‍ അടയ്ക്കാനുമുള്ള വാട്ടര്‍ പ്രൂഫിങ്ങിന്റെ വിവിധ രീതികള്‍ ബക്കാ ലീക്ക് ക്ലിനിക്ക് ചെയ്തുവരുന്നുണ്ട്. കെട്ടിടങ്ങളുടെ റൂഫിന്റെ ചോര്‍ച്ച, ബാത്‌റൂം ചോര്‍ച്ച, ചുമരില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി കാലപ്പഴക്കം ചെന്നതും പുതിയതുമായ ഏതു തരത്തിലുള്ള ചോര്‍ച്ചയ്ക്കും പ്രതിവിധി കാണാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അഹമ്മദ് ഹുസൈന്‍ പറയുന്നു.
20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളതുകൊണ്ടുതന്നെ ബക്കാ ലീക്ക് ക്ലിനിക്ക് തേടി എത്തുന്നവരില്‍ അധികവും ഇവരുടെ പ്രവര്‍ത്തനങ്ങളെ വിശ്വസിച്ചു എത്തുന്നവര്‍ തന്നെയാണ്. ബക്കാ ലീക്ക് ക്ലിനിക്കിന്റെ സേവനങ്ങളുടെ ആത്മാര്‍ത്ഥതയും ഉറപ്പും പറഞ്ഞറിഞ്ഞ് തങ്ങളെ സമീപിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്ന് ഈ സംരംഭകന്‍ പറയുന്നു.
കേരളത്തിലുടനീളം വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന ഇവര്‍ ഇപ്പോള്‍ തങ്ങളുടെ ബിസിനസിന്റെ അടുത്ത ചുവടെന്ന നിലയില്‍ തലശ്ശേരി കേന്ദ്രീകരിച്ച് ഒരു ഓഫീസ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
”ഇന്ന് നിരവധി ആളുകള്‍ വാട്ടര്‍ പ്രൂഫിങ് മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. സത്യസന്ധമായും വിശ്വസ്തതയോടെയും സേവനം നല്‍കുന്നവര്‍ക്ക് എല്ലാ കാലത്തും നിലനില്‍പ്പുണ്ടാകുകയും ബിസിനസില്‍ ഉയര്‍ച്ചകള്‍ താണ്ടാന്‍ കഴിയുകയും ചെയ്യും”, എന്നാണ് ഒരു സംരംഭകന്‍ എന്ന നിലയില്‍ അഹമ്മദിന് പറയാനുള്ളത്.
2007 മുതല്‍ തുടര്‍ച്ചയായി വാട്ടര്‍ പ്രൂഫിങ് കമ്പനിയായ ഡോക്ടര്‍ ഫിക്‌സിറ്റിന്റെ പുരസ്‌കാരം നേടുന്ന നോര്‍ത്ത് കേരളത്തിലെ ഒരേയൊരു സംരംഭകന്‍ ഇദ്ദേഹമാണ്. ഇതിനുപുറമെ ജെസിഐ കിഴിശ്ശേരി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും നേടിയിട്ടുണ്ട്. കൂടാതെ നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.