അവഗണനയും കളിയാക്കലും ജീവിതവിജയത്തിന്റെ ചവിട്ടുപടിയാക്കിയ സംരംഭക
സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കേക്ക് ബേക്കിങ്ങില്‍ ചരിത്രം സൃഷ്ടിക്കുന്ന ആരതി സുബിന്റെ വിജയകഥ
സംരംഭക മേഖലയിലേക്ക് സധൈര്യം മുന്നോട്ട് വന്ന നിരവധി വനിതകളെ ഇന്ന് കാണാന്‍ കഴിയും. എന്നാല്‍ എല്ലാവരും ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്, പാഷനു പിന്നാലെ പായാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വിരലിലെണ്ണാന്‍ മാത്രമേ കാണൂ. അവഗണനകളും കളിയാക്കലുകളും ജീവിതയാത്രയില്‍ ഉടനീളം നേരിടേണ്ടി വന്നപ്പോഴും തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ഒരു സംരംഭകയെയാണ് ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.
‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല’ എന്ന് നമ്മള്‍ പറയാറില്ലേ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് ആരതി എന്ന സംരംഭക. ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ തളര്‍ന്നിരിക്കുന്നവര്‍ക്ക് മുന്നോട്ടുള്ള യാത്രയില്‍ കരുത്ത് നേടാന്‍ ഈ സംരംഭകയെ ഒരു മാതൃകയാക്കാം. സാധാരണ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്ന് നാലാളറിയുന്ന ഒരു സംരംഭകയിലേക്കുള്ള ആരതിയുടെ വളര്‍ച്ച ഒരുപാട് വെല്ലുവിളികള്‍ താണ്ടിയുള്ളതായിരുന്നു.
വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിടേണ്ടിവന്ന ഒറ്റപ്പെടുത്തലുകളും മാനസിക പീഡനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ആരതിക്ക് താങ്ങായും തണലായും നിന്നത് ഭര്‍ത്താവ് സുബിന്‍ ആയിരുന്നു. ‘പരിശ്രമിച്ചീടുകില്‍ എന്തിനെയും വശത്താക്കാം’ എന്ന് പറയും പോലെ നിരന്തരമായ പരിശ്രമത്തിനൊടുവില്‍ ആരതി എല്ലാവരും സ്വപ്‌നം കാണുന്ന സര്‍ക്കാര്‍ ജോലി വിളിപ്പാടകലെ എത്തിയപ്പോഴാണ് ആരതി അതില്‍നിന്ന് തിരിഞ്ഞു നടന്നത്.
ചെറുപ്പം മുതല്‍ പാചകത്തിനോട് പ്രത്യേക താത്പര്യമുണ്ടായിരുന്ന ആരതി പി.എസ്.സി പഠനത്തോടൊപ്പം കേക്ക് നിര്‍മാണവും ജീവിതത്തിന്റെ ഭാഗമാക്കി. ഔദ്യോഗിക തിരക്കുകള്‍ക്കും ജോലിയ്ക്കും ഉപരി, ആരതി എന്ന സംരംഭകയ്ക്ക് സംതൃപ്തി നല്‍കിയത് കേക്ക് നിര്‍മാണം ആണെന്ന് തിരിച്ചറിഞ്ഞതോടെ ‘അര്‍സു കേക്ക്’ എന്ന സംരംഭം പിറവി കൊള്ളുകയായിരുന്നു.
നിരവധി കളിയാക്കലും ഒറ്റപ്പെടുത്തലും അഭിമുഖീകരിക്കേണ്ടി വന്ന ഒരു വീട്ടമ്മയായതിനാല്‍, തന്നെപ്പോലെയുള്ള സാധാരണക്കാരായ നിരവധി പേരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാനും ഒരുപാട് ആളുകള്‍ക്ക് ജോലി നല്‍കാനും ആരതിക്ക് ഇന്ന് കഴിയുന്നുണ്ട്.
അര്‍സു കേക്ക് സ്റ്റുഡിയോ കുറഞ്ഞ സമയം കൊണ്ട് തന്നെ ആളുകള്‍ക്ക് ജനപ്രിയമായി തീര്‍ന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇവിടെ നിര്‍മിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ ‘ക്വാളിറ്റി’ കൊണ്ടാണ്. ലൈവ് കേക്ക്, ഫ്രഷ് ക്രീം കേക്ക്, ഡിസൈനര്‍ കേക്ക് എന്നിവയ്ക്ക് പുറമെ അറബിക് കൂനാഫയുടെ പത്തിലധികം വൈവിധ്യങ്ങളും ബക്ലാവ, കേക്ക് ഡെസേര്‍ട്ടുകള്‍ എന്നിവയുടെ വലിയൊരു ശേഖരവും അര്‍സുകേക്ക് സ്റ്റുഡിയോയില്‍ ആവശ്യക്കാര്‍ക്കായി ഇവര്‍ ഒരുക്കിയിരിക്കുന്നു. കസ്റ്റമേഴ്‌സിന്റെ താല്‍പര്യത്തിനനുസരിച്ചുള്ള കേക്കുകള്‍ നിര്‍മിച്ചു നല്‍കുന്ന ആരതി, മറ്റ് ഷോപ്പുകള്‍ക്ക് വേണ്ടിയും ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
പ്രവര്‍ത്തനമാരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ അര്‍സു കേക്ക് സ്റ്റുഡിയോയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരാണുള്ളത്. നേരിട്ടെത്തി അര്‍സു കേക്കിന്റെ രുചിവൈവിധ്യം ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്കായി ഇവര്‍ ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു സംരംഭകയുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടം എന്ന നിലയില്‍ തന്റെ സ്ഥാപനത്തിന്റെ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ആരതി സുബിന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Arathi kutty DA
Arsu Cake Studio
Ambalamuk jn, Anchal, Kollam