News Desk

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. ഇതോടെ എട്ട് വിമാനത്താവളങ്ങള്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് കമ്പനി വഹിക്കുന്നുണ്ട്. ജിവികെ ഗ്രൂപ്പിനായിരുന്നു വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് ചുമതലയുണ്ടായിരുന്നത്. സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് മഹാരാഷ്ട്ര, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് പുതിയ നടത്തിപ്പ് നീക്കം.

നിലവിലെ ഏറ്റെടുക്കലിനൊപ്പം ബഹുരാഷ്ട്ര കമ്പനിയായ ഇപ്പോള്‍ 25 ശതമാനം എയര്‍പോര്‍ട്ട് ഫുട്‌ഫോളുകളാണ് കമ്പനി വഹിക്കുന്നത്. കൂടാതെ രാജ്യത്തെ വിമാന ചരക്ക് ഗതാഗതത്തിന്റെ 33 ശതമാനത്തിന്റെ നിയന്ത്രണവും അദാനി ഗ്രൂപ്പിനാണ്.

ലോകോത്തര നിലവാരത്തിലുള്ള മുംബൈ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മുംബൈയ്ക്ക് അഭിമാനമാണെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നുമാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൌതം അദാനിയുടെ പ്രതികരണം. ഭാവിയില്‍ ബിസിനസ്, വിനോദം, എന്നിവയ്ക്കായി മുംബൈ വിമാനത്താവളത്തെ പരിഷ്‌കരിക്കുമെന്നും ഇത് വഴി പ്രാദേശിക തലത്തില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദാനി വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button