Special StorySuccess Story

സൂര്യനെപ്പോലെ നമ്മുടെ ജീവിതം പ്രകാശിക്കാന്‍ സ്‌നേഹം ഗുരുകുലം

കടം… ഏതൊരാളുടെയും സമാധാനവും സന്തോഷവും നശിപ്പിക്കാന്‍ പര്യാപ്തമായ ഒരു വാക്കാണത്. അതുകൊണ്ടാണ് ‘കടത്തില്‍ കുടുങ്ങുന്നത്’. കരുതിയിരിക്കുക…. കാരണം ‘രാത്രിയില്‍ അത് ഉറക്കം കെടുത്തും, പകല്‍ മാനം കെടുത്തും!’

നിങ്ങള്‍ക്ക് കടം വീട്ടാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതും അല്ലെങ്കില്‍ നിലവിലെ ജോലിയ്‌ക്കൊപ്പം ഒരു അധിക വരുമാനം ആഗ്രഹിക്കുകയോ, ലഭിക്കുന്ന വരുമാനം ഏത് രീതിയില്‍ വിനിയോഗിക്കണം എന്ന് ചിന്തിക്കുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഒരു മാര്‍ഗദര്‍ശിയായി സ്‌നേഹം ഗുരുകുലം ഒപ്പമുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ കുടുംബത്തില്‍ ജനിച്ച്, ബ്രഹ്മശ്രീ കരുണാകരഗുരുവിന്റെ ശിഷ്യനായി വളര്‍ന്ന ഡോക്ടര്‍ ദിനദേവന്‍ ‘എല്ലാവര്‍ക്കും എല്ലാം കിട്ടണം’ എന്ന ഗുരുവിന്റെ ആശയത്തെ പ്രായോഗികമാക്കാന്‍ തന്റെ ജീവിതവും സമയവും മാറ്റിവച്ചിരിക്കുകയാണ്.
2003 മുതല്‍ ആരംഭിച്ച സ്‌നേഹം എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരെയും പരിഗണിച്ചു കൊണ്ടുള്ളതാണ്.

വര്‍ണ വര്‍ഗ ഭേദങ്ങളില്ലാതെ എല്ലാവരും സന്തോഷത്തോടെ ജീവിക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് സ്‌നേഹം ഗുരുകുലത്തിനുള്ളത്. ‘എല്ലാവര്‍ക്കും എല്ലാം കിട്ടാന്‍’ എന്ത് ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ് സക്‌സസ് ട്രയാങ്കിള്‍, സ്മാര്‍ട്ട്, വെല്‍ത്ത് വേ, ഹാപ്പി ഹോം, റോയല്‍ എസ്റ്റേറ്റ് എന്നീ ശൃംഖലകളുടെ ഉദയം.

സക്‌സസ് ട്രയാങ്കിള്‍
പ്രധാനമായും കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌നേഹത്തിന്റെ ഒരു വിദ്യാഭ്യാസ രീതിയാണ് സക്‌സസ് ട്രയാങ്കിള്‍. ട്യൂഷന്‍ ഇല്ലാതെ കുട്ടികള്‍ക്ക് എങ്ങനെ പഠിക്കാം എന്ന് പറഞ്ഞു കൊടുക്കുന്ന കോഴ്‌സാണിത്.

എവിടെയിരുന്ന് പഠിക്കണം, എങ്ങനെ പഠിക്കണം, ഏത് സമയത്ത് പഠിക്കണം, എത്രത്തോളം പഠിക്കണം, മാതാപിതാക്കളെയും ഗുരുക്കന്മാരെയും എങ്ങനെ കാണണം, എക്‌സാം ടിപ്പുകള്‍, ഹാന്‍ഡ് റൈറ്റിംഗ് മെച്ചപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നിവയാണ് സക്‌സസ് ട്രയാങ്കിള്‍ കോഴ്‌സിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ തന്നെ കുട്ടികള്‍ക്ക് ഭാവിയില്‍ വിജയിക്കാനുള്ള മാര്‍ഗങ്ങളും രീതികളും മനസ്സിലാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ ദിനദേവന്‍ പറയുന്നു. കുട്ടികള്‍ക്ക് ക്ലാസ് നല്‍കുന്നതോടൊപ്പം തന്നെ അവരുടെ മാതാപിതാക്കള്‍ക്കും ഒരു അവെയര്‍നസ് ക്ലാസ് സ്‌നേഹം സംഘടിപ്പിക്കുന്നുണ്ട്.

സ്മാര്‍ട്ട്
സമൂഹത്തില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള സഹായിയായി പ്രവര്‍ത്തിക്കുന്ന സ്‌നേഹത്തിന്റെ പ്രവര്‍ത്തന മേഖലയാണ് സ്മാര്‍ട്ട്. ജോലി കണ്ടെത്താനും അത് ഫലപ്രദമായി കൈകാര്യം ചെയ്യുവാനുമുള്ള ക്ലാസുകളാണ് സ്മാര്‍ട്ടിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

വെല്‍ത്ത് വേ
ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ജോലി ഉണ്ടെങ്കില്‍ പോലും ജീവിത ചെലവ് മുന്നോട്ടുകൊണ്ടുപോവുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും എപ്പോഴും നിലവിലെ സ്ഥിതിയില്‍ നിന്ന് കുറച്ചുകൂടി വരുമാനം കൂടുതല്‍ നേടാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള വരുമാന സാധ്യതകള്‍ ആളുകള്‍ക്ക് മുന്നില്‍ തുറന്നു കൊടുക്കുകയാണ് ഡോക്ടര്‍ ദിനദേവന്‍ ‘വെല്‍ത്ത് വേ’യിലൂടെ ചെയ്യുന്നത്. ‘പണത്തിന് പിന്നാലെ ഓടാതെ പണം നമ്മളെ തേടി വരുന്ന’ ഒരു സംവിധാനമാണ് ഇതെന്ന് ചുരുക്കം.

ഉലകം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍
സക്‌സസ് ട്രയാങ്കിള്‍, സ്മാര്‍ട്ട്, വെല്‍ത്ത് വേ എന്നിവ ഓണ്‍ലൈന്‍ ആയി മാറിക്കഴിഞ്ഞു. ഇവയ്ക്ക് പുറമേ ഭവന നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് എന്നിവയിലും തന്റേതായ ഒരിടം കണ്ടെത്താന്‍ സ്‌നേഹം ഗുരുകുലത്തിന് സാധിച്ചിട്ടുണ്ട്.

ഹാപ്പി ഹോം എന്ന ഗൃഹ നിര്‍മാണ പദ്ധതിയിലൂടെ ഇതിനോടകം നിരവധി പേര്‍ക്ക് അവരുടെ സ്വപ്‌നമായ വീട് നിര്‍മിച്ചു നല്‍കാന്‍ ഈ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഏറ്റവും ചെലവ് ചുരുങ്ങിയ രീതിയില്‍ എന്നാല്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മിച്ച് നല്‍കുന്ന നല്ല പരിചയ സമ്പന്നരും സത്യസന്ധരും വാസ്തുശാസ്ത്രപ്രകാരം ക്വാളിറ്റിയായി ഭവന നിര്‍മാണം നടത്തുന്ന എന്‍ജിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും വര്‍ക്കുകള്‍ പരിചയപ്പെടുത്തി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ശേഷം വീട് നിര്‍മിക്കുന്ന വരും ലഭിക്കേണ്ട വരും തമ്മില്‍ കോണ്‍ട്രാക്ട് എഴുതി, കോണ്‍ട്രാക്ട് പാലിച്ചുകൊണ്ട് ഭവന നിര്‍മാണം പൂര്‍ത്തിയാക്കുന്നു. ലോണ്‍ സംവിധാനം ഉള്‍പ്പെടെ ശരിയാക്കി നല്‍കുന്നു എന്നതുകൊണ്ട് തന്നെ സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകള്‍ക്ക് പോലും ഇത് ഒരു ആശ്രയമായി മാറുന്നു.

ഈ പ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കുന്നതിന് സ്‌നേഹം ഗുരുകുലത്തിന് കഴിയുന്നതിന് പിന്നില്‍ സ്‌നേഹം ടീം ഉള്‍പ്പെടെയുള്ള വലിയൊരു കൂട്ടം ആളുകളുടെ പിന്തുണയുണ്ട്. ഇന്നത്തെ കാലത്ത് മറ്റുള്ളവര്‍ക്ക് നന്മ വരണമെന്നും എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെന്നും ചിന്തിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ആ സാഹചര്യത്തിലാണ് സ്‌നേഹം ഗുരുകുലം തന്റേതായ സ്ഥാനം മറ്റുള്ളവര്‍ക്കിടയില്‍ ഉറപ്പിക്കുന്നത്.

നിരവധി പേര്‍ വിമര്‍ശനവും പരിഹാസവുമായി ചുറ്റും ഉണ്ടെങ്കിലും തന്റെ കര്‍മമണ്ഡലത്തില്‍ വിശ്വസിക്കുവാനും അത് പൂര്‍ണ വിജയത്തില്‍ എത്തിക്കാനുമാണ് സ്‌നേഹം ഗുരുകുലം ശ്രമിക്കുന്നത്. അവിടെ യാതൊന്നും തടസ്സം ആകാറില്ല എന്നും സ്‌നേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോള്‍ തനിക്കും നന്മ വന്നു ഭവിക്കും, മറ്റുള്ളവര്‍ സന്തോഷിക്കുമ്പോള്‍ ഞാനും സന്തോഷിക്കും എന്ന ചിന്തയിലൂടെ തന്നെ സമൂഹത്തിന് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് സ്‌നേഹം ഗുരുകുലം.

സ്‌നേഹം ഗുരുകുലം നല്കുന്ന വിവിധ സര്‍വീസുകള്‍:

1. വാസ്തുശാസ്ത്രപ്രകാരം വീട്ടിലും സ്ഥാപനത്തിലും അക്വാറിയം വയ്ക്കാന്‍.
പ്രത്യേക ഗുണം: ആറ് മാസത്തേക്ക് മെയിന്റനന്‍സ് ആവശ്യമില്ല.
കൂടാതെ ഏറ്റവും കുറഞ്ഞത് 50,000 രൂപ മാസ വരുമാനം ലഭിക്കുന്ന അക്വാറിയം ഷോപ്പ് ഫ്രാഞ്ചൈസി തുടങ്ങാനും ഹോള്‍സെയില്‍ ആയി മീനുകള്‍ ലഭിക്കാനും – സ്‌നേഹം അക്വാറിയം.

2. വിദ്യാര്‍ത്ഥികളുടെ പഠന മികവിന് സ്വഭാവ രൂപീകരണത്തിന് ഫുള്‍ അ പ്ലസ് (90% ത്തില്‍ കൂടുതല്‍ മാര്‍ക്ക്) കരസ്ഥമാക്കാന്‍ – സക്‌സസ് ട്രയാങ്കിള്‍.

3. നല്ല ജോലി നേടാന്‍ – SMART.

4. എങ്ങനെ കടബാധ്യത തീര്‍ത്ത് സ്വസ്ഥമായി ജീവിക്കാം – വെല്‍ത്ത് വേ ലെവല്‍ 1.

5. ഒരു ലക്ഷം രൂപ നിങ്ങളുടെ സ്വന്തം ചുറ്റുപാടുകളില്‍ നിന്ന് എന്നെന്നും തുടര്‍ച്ചയായ മാസ വരുമാനം നേടാന്‍ ഒരു സിസ്റ്റം – വെല്‍ത്ത് വേ ലെവല്‍ 2.

6. ബിസിനസ്സില്‍ നല്ല കസ്റ്റമേഴ്‌സിന്റെ വരവ് കൂട്ടി അതിലൂടെ വരുമാനം 10 മടങ്ങ് ആക്കാന്‍ – വെല്‍ത്ത് വേ ലെവല്‍ 3: ബിസിനസ് മാഗ്‌നെറ്റ്.

7. വാസ്തുശാസ്ത്രപ്രകാരം ഏറ്റവും ലാഭകരമായി ഏറ്റവും ‘ക്വാളിറ്റി’യില്‍ വീട് വയ്ക്കാന്‍ – ഹാപ്പി ഹോം പദ്ധതി

8. ഭൂമിയും ബില്‍ഡിങ്ങും വാങ്ങാനും വില്‍ക്കാനും – റോയല്‍ എസ്റ്റേറ്റ്.

9. ജീവിതം മാറ്റിമറിക്കുന്ന അറിവുകള്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ ലഭിക്കാന്‍ – സ്‌നേഹം ബുക്‌സ്.

മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ സര്‍വീസുകള്‍ക്കും താഴെ കൊടുത്തിരിക്കുന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെട്ട് നിങ്ങളുടെ ആവശ്യം അറിയിച്ചാല്‍ മാത്രം മതി. അപ്പോള്‍ തന്നെ നിങ്ങള്‍ക്കുള്ള സേവനങ്ങള്‍ ലഭിച്ചു തുടങ്ങും.
വാട്ട്‌സാപ്പ് നംബര്‍ : 7907265050

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button