ഒരു മോഡല്‍, നടന്, ഒപ്പം എല്ലായിടത്തും കഠിനാധ്വാനി
ഒരു മോഡലായി ആരംഭിച്ച്, അയാളുടെ യഥാര്‍ത്ഥ ഇടം അഭിനയ ലോകത്തിലാണെന്ന് മനസ്സിലാക്കി അഭിനയത്തോടുള്ള അചഞ്ചലമായ അഭിനിവേശം കൊണ്ട് വിജയത്തിനായി വേറിട്ട വഴികളിലൂടെയും സഞ്ചേരിച്ച സച്ചിന് മുരുഗേശന്റെ ജീവിത കഥയും വേറിട്ടതാണ്.
ഏറണാകുളം സ്വദേശിയായ സച്ചിന് മുരുഗേശന്‍ തന്റെ 10-ാം ക്ലാസ്സിന് ശേഷമാണ് ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാനായി ചെന്നൈയില്‍ എത്തിയത്. ആ സമയത്ത് വിദ്യാഭ്യാസ കാലഘട്ടത്തില്‍ സച്ചിന് താമസിച്ചിരുന്ന ഹോട്ടല്‍ നിറയെ അഭിനേതാക്കള്‍ താമസിച്ചിരുന്ന ഒരിടമായിരുന്നു. അവരുടെ ഡ്രസിങ് സ്റ്റൈല്‍ എല്ലാം സച്ചിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ മോഡലിങ്ങില്‍ താത്പര്യമുണ്ടായി. പിന്നീട് അതേ ഹോട്ടലില്‍ താമസിച്ചിരുന്ന മലയാള സിനിമാനടി ഉര്‍വശിയുടെ അഭിനയം കണ്ട് അഭിനയിക്കാനുള്ള ആഗ്രഹം വളര്‍ന്നു വന്നു. അതോടെ, ഹോട്ടല്‍ മാനേജ്മെന്റ് ജോലി ഉപേക്ഷിച്ച് മോഡലിങ്ങിലേക്ക്…
സ്വപ്നത്തിലേക്ക് എത്താന്‍ പണം ആവശ്യമാണെന്ന് മനസിലാക്കിയ സച്ചിന് പാര്‍ട്ട് ടൈം ജോലിചെയ്ത് പണമുണ്ടാക്കാന്‍ തുടങ്ങി. താന്‍ നടക്കുന്ന വഴികളെല്ലാം വ്യത്യസ്തമായിരിക്കണമെന്ന് ഉറച്ച് തീരുമാനിച്ചിരുന്ന സച്ചിന് അങ്ങനെ 2019- ല്‍ മോഡലിങ്ങില്‍ മിസ്റ്റര്‍ ഗുജറാത്ത് കരസ്ഥമാക്കി.
മിസ്റ്റര്‍ ഗുജറാത്ത് കരസ്ഥമാക്കുന്ന ആദ്യ ദക്ഷിണേന്ത്യനായിരുന്നു സച്ചിന് . അവിടെനിന്നും ആരംഭിച്ച ഈ കലാകാരന് തന്റെ കഴിവിലൂടെ പ്രശസ്തമായ ജോഷ് ആപ്പില്‍ നിന്നു എട്ട് മാസം കൊണ്ട് നേടിയത് 1.9 മില്യണ്‍ ആരാധകരെയാണ്. ഗുജറാത്തിന്റെ തെരുവില്‍ കഴിയുന്ന പാവങ്ങള്‍ക്ക് സ്വന്തം കൈകളാല്‍ ആഹാരം പാകം ചെയ്ത് നല്കി വളരെ വ്യത്യസ്തമായാണ് ആ നേട്ടവും അദ്ദേഹം ആഘോഷിച്ചത്.
ജന്മദിനം അടക്കം തന്റെ എല്ലാ സന്തോഷങ്ങളും ഗുജറാത്തിലെ നിരാലംബരായവര്ക്കൊപ്പമാണ് ആഘോഷിക്കാറ്. കാരണം സച്ചിന്റെ എല്ലാ നേട്ടങ്ങളും ഗുജറാത്തില്‍ നിന്നാണ് തുടങ്ങിയത്. ഗുജറാത്ത് മുതല്‍ ശബരിമല വരെ 1855 കിലോമീറ്റര്‍ നടന്നുപോയതിനുള്ള വേള്‍ഡ് റെക്കോര്‍ഡ് സച്ചിന് സ്വന്തമാക്കിയത് ഈ അടുത്തിടയ്ക്ക് മാധ്യമ ശ്രദ്ധ നേടിയ ഒന്നാണ് .
കൂടാതെ മിസ്റ്റര്‍ ഇന്ത്യ സൂപ്പര്‍ സ്റ്റാര്‍ട്ട് ഡല്‍ഹി, സ്റ്റാര്‍ ഫേസ് ഓഫ് ഇന്ത്യ എന്ന പ്രോഡക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി നില്‍ക്കുന്നതടക്കം എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് സച്ചിനുള്ളത്.
വിജയ് ടെലിവിഷനില്‍ സീരിയലില്‍ അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പില്‍ നില്ക്കുന്ന സച്ചിക്ക് തമിഴ് ബിഗ്ബോസില്‍ പങ്കാളിയാകണം എന്നൊരു ആഗ്രഹം കൂടിയുണ്ട്. തന്റെ രൂപത്തിന്റെയും ശരീരത്തിന്റെയും പേരില്‍ നിരവധി അവഗണനകള്‍ ഏറ്റുവാങ്ങിയ ആളാണ് ഇദ്ദേഹം, വീട്ടില്‍ നിന്ന് പോലും യാതൊരു തരത്തിലുമുള്ള പിന്തുണയും ലഭിക്കുന്നില്ല എന്നത് സച്ചിന്റെ വലിയ സങ്കടങ്ങളില്‍ ഒന്നാണ്. എങ്കിലും ഇതൊന്നും തന്റെ ജീവിത വിജയത്തിലേക്കുള്ള യാത്രയില്‍ നിന്നും അദ്ദേഹത്തിനെ പിന്തിരിപ്പിക്കാന് പോന്നത്ര ശക്തിയുള്ളതല്ല…
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ 22 കാരനായ സച്ചിന് നിരവധി ഫാഷന്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന തന്റെ വിജയഗാഥ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹോട്ടല്‍ മാനേജ്മെന്റ് കാലഘട്ടത്തില്‍ പരിചയപ്പെട്ട നാള്‍മുതല്‍ തന്റെ ഉള്ളിലെ അഭിനേതാവിനെ കണ്ടെത്തിയ നടി ഉര്‍വശി നിരവധി തവണ നേരില്‍ കാണാന്‍ വിളിച്ചിട്ടും പോകാത്തത് താന്‍ അഭിനയത്തില്‍ ഗുരുവായി കാണുന്ന ഉര്‍വശിയുടെ മുന്പില് അറിയപ്പെടുന്ന ഒരു നടനായി ചെന്നു നില്‍ക്കണം എന്ന തീവ്ര ആഗ്രഹവും തന്റെ ഈ വളര്‍ച്ചക്ക് പിന്നിലുണ്ട് എന്ന് സച്ചിന് പറയുന്നു.
നിരവധി എതിര്‍പ്പുകളും അവഹേളനകളും ഏറ്റുവാങ്ങിയിട്ടും മിസ്റ്റര്‍ ഗുജറാത്ത് അടക്കം മോഡല്‍ ഇന്‍ഡസ്ട്രിയില്‍ ധാരാളം റെക്കോര്‍ഡുകള്‍ തകര്‍ത്ത് നേട്ടങ്ങള്‍ കൈവരിച്ചതിന് മാര്‍ച്ച് 12 മോഡലിംഗ് മക്കള്‍ നായകന് എന്ന അവാര്‍ഡ് വാങ്ങിയത് തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നപോലെയാണ് അദ്ദേഹം കാണുന്നത്.
അവസാന ശ്വാസം വരെ അഭിനയിച്ച് കിട്ടുന്ന പണത്തിന്റെ പാതി നിര്‍ധനരായവര്‍ക്ക് സ്വന്തം കയ്യാല്‍ ആഹാരം വച്ചുണ്ടാക്കി നല്കി വേണം ചെലവഴിക്കാന്‍ എന്ന നന്മയുള്ള ആഗ്രഹുമായി തന്റെ കൈയെത്തും ദൂരത്തുള്ള വെള്ളിത്തിരയിലേക്ക് നടന്നു കയറുകയാണ് സച്ചിന് മുരുഗേശന്‍.