ഉരുക്കില്‍ തീര്‍ത്ത സുരക്ഷയൊരുക്കി മോഡേണ്‍ ഡിസ്ട്രോപൊളീസ് ലിമിറ്റഡ്

മോഡേണ്‍ വിതരണം ചെയ്യുന്ന ടാറ്റാ വയറോണ്‍ ബ്രാന്‍ഡിലുള്ള ചെയിന്‍ ലിങ്ക് കമ്പിവേലികള്‍ക്കും (കാട്ടുപന്നി പോലെയുള്ളവയെ അകറ്റി നിര്‍ത്താന്‍ പാകത്തിലുള്ളത്) പാര്‍പ്പിടങ്ങള്‍ക്ക് ഇരട്ടി സുരക്ഷ നല്കുന്ന ത്രീഡി കമ്പിവേലികള്‍ക്കും ആവശ്യക്കാരേറെയാണ്.
കേരളത്തിലെ ഏറ്റവും വലിയ കമ്പിവേലി നിര്‍മാതാക്കളും വിതരണക്കാരുമാണ് മോഡേണ്‍ ഡിസ്ട്രോപൊളീസ് ലിമിറ്റഡ്. ലോകോത്തര ഫെന്‍സിംഗ് സൗകര്യങ്ങള്‍ കേരളമോട്ടാകെ വ്യാപിച്ചു കിടക്കുന്ന നെറ്റ്വര്‍ക്കിലൂടെ 1993 മുതല്‍ മോഡേണ്‍ ഡിസ്ട്രോപൊളീസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. കേരളത്തില്‍ മാത്രം 1200ല്‍ പരം ഡീലര്‍മാര്‍ മോഡേണിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 500 ടണ്ണോളം കമ്പിവേലികളും ഉപോല്‍പ്പന്നങ്ങളും പ്രതിമാസം മോഡേണ്‍ ഡിസ്ട്രോപൊളീസ് വിതരണം ചെയ്യുന്നു.

സാധാരണയായി ഉപയോഗിച്ചുവരുന്ന കമ്പിവേലികള്ക്കൊപ്പം ഭൂപ്രകൃതിക്കും പ്രയോജനത്തിനും അനുസരിച്ച് തയ്യാറാക്കിയ പ്രത്യേകതരം ഫെന്‍സിംഗ് മെറ്റീരിയലുകളും മോഡേണ്‍ ഡിസ്ട്രോപൊളീസ് പ്രദാനം ചെയ്യുന്നുണ്ട്. ഉന്നത നിലവാരത്തില്‍ വ്യത്യസ്ത ഉപയോഗങ്ങളുള്ള കമ്പിവേലികള്‍ മീറ്ററിന് 100 രൂപ മുതല്‍ 1800 രൂപവരെ റേഞ്ചില്‍ മോഡേണ്‍ ഡിസ്ട്രോപൊളീസ് ലഭ്യമാക്കുന്നു.
കേരളത്തിലെ കര്‍ഷകരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് കാട്ടുപന്നികള്‍. തെരുവുനായ ശല്യവും നമ്മുടെ നാട്ടില്‍ രൂക്ഷമാണ്. ഇത്തരം ക്ഷുദ്രജീവികളെ പുരയിടത്തില്‍ നിന്ന് അകറ്റി നിര്‍ത്തുവാന്‍ ഏറ്റവും അനുയോജ്യമാണ് മോഡേണ്‍ ഡിസ്ട്രോപൊളീസിന്റെ ചെയിന്‍ ലിങ്ക് ഫെന്‍സ്. അതോടൊപ്പം പാര്‍പ്പിടങ്ങള്‍ക്കായി തയ്യാറാക്കുന്ന മോഡേണിന്റെ ത്രീഡി ഫെന്‍സുകള്‍ക്കും അനേകം ആവശ്യക്കാരുണ്ട്.

അഴിച്ചുമാറ്റിയെടുക്കാന് കഴിയുന്ന വിധത്തില്‍ ‘Y’ പോസ്റ്റുകളില്‍ നട്ടും ബോള്‍ട്ടുമിട്ട് ഉറപ്പിക്കുന്ന പൗഡര്‍ കോട്ടിംഗുള്ള ത്രീഡി ഫെന്സുകള് ഇരട്ടി സുരക്ഷയാണ് നല്‍കുന്നത്. കമ്പിവേലി നിര്‍മാണത്തിന് കൂടുതല്‍ പ്രചാരത്തിലുള്ള മുള്ളുകമ്പികള്ക്കൊപ്പം നിരന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ നോട്ടഡ് ഫെന്‍സ്, വെൽഡഡ് മെഷ് ഫെന്‍സ്, ഹൈ കാര്‍ബണ്‍ വയറുകള്‍ ഉപയോഗിച്ചുള്ള സോളാര്‍ ഇലക്ട്രിക് ഫെന്‍സ് എന്നിവയും വിതരണം ചെയ്യുന്നതില്‍ ഒന്നാമതാണ് മോഡേണ്‍ ഡിസ്ട്രോപൊളിസ്.

ഇന്ത്യന്‍ സംരംഭക ഭീമനായ ടാറ്റയെ ഇരുപതു വര്‍ഷമായി ഫെന്‍സിങ് മേഖലയില്‍ പിന്താങ്ങുന്ന മോഡേണ്‍ ഡിസ്ട്രോപൊളീസിന് വിപണിയില്‍ സമന്മാരില്ല. ഇതിനോടൊപ്പം റൂഫിങ്, പെയിന്റിങ്, എന്നിങ്ങനെ കണ്‍സ്ട്രക്ഷന്റെ വിവിധ മേഖലകളിലും പകരം വയ്ക്കാനാകാത്ത ഗുണമേന്മയോടെ ഉല്‍പ്പന്നങ്ങള്‍ മോഡേണ്‍ ഡിസ്ട്രോപൊളീസ് വിപണിയിലെത്തിക്കുന്നു.