കേരളത്തിലെ ആദ്യത്തെ ഫുള്ളി ഓട്ടോമേഷന്‍ ഇന്റീരിയര്‍ മാനുഫാക്ചറിങ് കമ്പനിയുമായി സക്കറിയ
എവിടെപ്പോയാലും മനസ്സുകൊണ്ട് ഓരോരുത്തരും വന്നുചേരാന്‍ ആഗ്രഹിക്കുന്ന, സ്വന്തം എന്ന് വിളിക്കാന്‍ കഴിയുന്ന ഒരിടമാണ് നമ്മുടെ വീട്. ഇന്ന് വീടിന്റെ അകവും പുറവും ഒരുപോലെ മോടി പിടിപ്പിക്കാനുള്ള വഴികള്‍ ഏറെയാണ്. പുറംഭംഗി ചെടികളാലും പെയിന്റിങ്ങിലും ഗംഭീരമാക്കപ്പെടുമ്പോള്‍ അകത്തളങ്ങളില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കാണ്.
അടിക്കടി ഇന്റീരിയല്‍ വര്‍ക്കില്‍ മാറ്റം വരുത്തുക എന്നത് അസാധ്യമായ കാര്യവുമാണ്. കാലങ്ങളോളം ഈടു നില്ക്കുന്നതും മനോഹരമായ ഇന്റീരിയര്‍ വര്‍ക്ക് ആര് ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ ചെയ്തു തരും എന്ന ചിന്ത നിങ്ങളെയും അലട്ടുന്നുണ്ടോ? എങ്കില്‍, ആ ചോദ്യത്തിനുള്ള ഉത്തരമാണ് ബ്രില്യന്റ് ഗ്രൂപ്പ്…!
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രില്ല്യന്റ് ഗ്രൂപ്പിന്റെ നാഡിസ്പന്ദനമെന്ന് പറയുന്നത് അതിന്റെ ഉടമയായ സക്കറിയ കെ എസ് ആണ്. അദ്ദേഹം തന്റെ ജീവനും ജീവിതവുമെല്ലാം ബ്രില്ല്യന്റ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിനായി മാറ്റിവച്ച്, കഠിനാധ്വാനം നടത്തിയതിനാലാണ് ഇന്ന് കേരളത്തിലെ ആദ്യത്തെ ‘ഫുള്ളി ഓട്ടോമേഷന്‍ ഇന്റീരിയര്‍ മാനുഫാക്ചറിങ് കമ്പനി’ എന്ന നിലയിലേക്ക് ബ്രില്യന്റ് ഗ്രൂപ്പിന് ഉയരാന്‍ സാധിച്ചത്.
വെറും 3600 രൂപയുടെ കട്ടറുമായാണ് സക്കറിയ തന്റെ സംരംഭത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ഇന്ന് കോര്‍പ്പറേറ്റ് കമ്പനികള്‍ അടക്കമുള്ളവര്‍ക്ക് മോഡുലാര്‍ കിച്ചന്, വാഡ്രോബ് എന്നിവ കസ്റ്റമൈസ് ചെയ്തു കൊടുക്കുന്ന കേരളത്തിലെ ആദ്യ സ്ഥാപനം എന്ന പദവി ബ്രില്ല്യന്റ് ഗ്രൂപ്പ് സ്വന്തമാക്കി കഴിഞ്ഞു. മാത്രവുമല്ല, യൂറോപ്പ്, ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് പോലും തന്റെ കരവിരുത് പകര്‍ന്ന് നല്കുവാനും ഈ സംരംഭകന് സാധിച്ചിട്ടുണ്ട്.
ഗള്‍ഫില്‍ ജോലിക്ക് പോയതോടെയാണ് സക്കറിയയുടെ കരിയര്‍ തന്നെ മാറിമറിയുന്നത്. കുടുംബത്തിലെ ഏക ആണ്‍തരി ആയതുകൊണ്ട് തന്നെ സഹോദരിമാരെ പോലെ താനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആകുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ബിസിനസ് എന്ന മേഖലയിലെ തന്റെ ആഗ്രഹങ്ങള്‍ പൂവിടാന്‍ വേണ്ടതൊക്കെ ചെയ്തു തന്നത് പിതാവാണെന്ന് സക്കറിയ പറയുന്നു.
ഗള്‍ഫില്‍ ജോലിക്ക് എത്തിയപ്പോഴാണ് ഇന്റീരിയര്‍ വര്‍ക്കുകളുടെ അനന്തമായ സാധ്യതകളെ കുറിച്ച് സക്കറിയ മനസ്സിലാക്കുന്നത്. ഇതോടെ നാട്ടിലേക്ക് തിരിച്ചെത്തി, ഇന്റീരിയര്‍ മേഖലയില്‍ തന്റേതായ രീതിയില്‍ കരവിരുത് തെളിയിക്കുവാന്‍ സക്കറിയ ശ്രമിച്ചു. അതിന്റെ ഫലമായി സക്കറിയയുടെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു.
ഇന്റീരിയര്‍ സാധ്യതകള്‍ മനസ്സിലാക്കിയ സക്കറിയ നാട്ടിലെത്തി ആദ്യം ചെയ്തത് സി എന്‍ സി മിഷന് ഇന്റീരിയര്‍ മേഖലയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു. കേരളത്തില്‍ ആദ്യമായി 2ഉ,3ഉ വര്‍ക്കുകള്‍ കട്ട് ചെയ്യുന്ന മെഷീന് 14 വര്‍ഷം മുന്‍പ് സക്കറിയ ബിസിനസ് രംഗത്തേക്ക് എത്തിച്ചപ്പോള്‍ ഞൊടിയിടയില്‍ അതൊരു പുതുചരിത്രമായി മാറി.
‘റിസ്ക്’ ഏറ്റെടുക്കാന്‍ തയ്യാറാകുന്നു എന്നതും അസാധ്യമായത് ഒന്നുമില്ലെന്ന ചിന്തയുമാണ് സക്കറിയ എന്ന സംരംഭകനെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത്. ഇതിനേക്കാള്‍ ഉപരി ബ്രില്ല്യന്റ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ സക്കറിയയുടേതായ ചില ആശയങ്ങളും ഉണ്ട്.
‘പ്രോഫിറ്റിന് പിന്നാലെ പോകാതെ, ചെയ്യുന്ന ജോലി മികച്ചത് ആക്കുവാന് ശ്രദ്ധിക്കുകയാണെങ്കില്‍ പ്രോഫിറ്റ് നമ്മുടെ പിന്നാലെ വരും’ എന്നാണ് സക്കറിയ വിശ്വസിക്കുന്നത്. ആ വിശ്വാസം ഇന്നോളം തെറ്റിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ജീവിതം മുന്‍നിര്‍ത്തി നമുക്ക് പറയാം. ബ്രില്ല്യന്റ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിലേക്ക് എത്തുന്ന ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നത് ഇവിടുത്തെ വര്‍ക്കുകള്‍ തന്നെയാണ്.
ഡേറ്റാബേസുകളായാണ് ബ്രില്ല്യന്റ് ഗ്രൂപ്പിലെ ഓരോ വര്‍ക്കുകളും ചെയ്യപ്പെടുന്നത്. സക്കറിയയുടെ ഓരോ ചുവടിനും പിന്നില്‍ സുഹൃത്തുക്കളുടെയും ഭാര്യയുടെയും സഹോദരിമാരുടെയും അവരുടെ കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നുള്ളത് ഈ സംരംഭകന് മുന്നോട്ടുള്ള യാത്രയില്‍ കരുത്ത് പകരുന്നു.
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ‘ഫുള്ളി ഓട്ടോമാറ്റിക് ഇന്റീരിയര്‍ കമ്പനി എന്തിന്’ എന്ന ചോദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനും ഉത്തരം സക്കറിയയുടെ പക്കലുണ്ട്. 5000 സ്ക്വയര്‍ ഫീറ്റുള്ള ഒരു വീടാണ് നിങ്ങള്‍ പണിയുന്നതെങ്കില്‍ അതിന്റെ എല്ലാ ഇന്റീരിയര്‍ വര്‍ക്കുകളും ഒരൊറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ തന്റെ കമ്പനിക്ക് സാധിക്കുമെന്നതാണ് സക്കറിയയുടെ ഉത്തരം.
ഇന്ന് പത്തിലധികം ഇന്റീരിയര്‍ ബ്രാന്‍ഡഡ് കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡില്‍ ഇന്റീരിയര്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ബ്രില്യന്റ് ഗ്രൂപ്പാണ്. നേരിട്ട് ബ്രില്യന്റ് ഗ്രൂപ്പിനെ വര്‍ക്ക് ഏല്‍പ്പിക്കുമ്പോള്‍, ആവശ്യക്കാരന്റെ താത്പര്യമനുസരിച്ച് സ്ഥലത്തെത്തി ഇന്റീരിയര്‍ വര്‍ക്കുകള്‍ ഫിറ്റ് ചെയ്ത് നല്‍കും. അല്ലാത്തപക്ഷം, ഏത് കമ്പനിയാണോ വര്‍ക്ക് ഏല്‍പ്പിച്ചത് അവരുടെ ബ്രാന്‍ഡില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ച് പ്രോഡക്റ്റ് പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുകയാണ് ബ്രില്യന്റ് ഗ്രൂപ്പ് ചെയ്യുന്നത്.
40 മുഴുവന്‍ സമയ തൊഴിലാളികളും പരോക്ഷമായി 500 ല്‍ അധികം തൊഴിലാളികളും ബ്രില്ല്യന്റ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നു. ബിസിനസ് രംഗത്തെ പ്രവര്‍ത്തനങ്ങളും പുതിയ ആശയങ്ങളും കണക്കിലെടുത്ത് ‘ഇന്നോവേറ്റീവ് ബ്രാന്‍ഡ് ഇന്‍ ഇന്റീരിയര്‍ മാനുഫാക്ചറിംഗ്’ ആയി ബ്രില്ല്യന്റ് ഗ്രൂപ്പിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ ബിസിനസ് സ്ഥാപനങ്ങളില്‍ കേരള ഗവണ്മെന്റ് തെരഞ്ഞെടുത്ത മികച്ച 102 സ്ഥാപനങ്ങളുടെ പട്ടികയില്‍ ബ്രില്യന്റ് ഇന്റീരിയേഴ്സും ഇടം പിടിച്ചിട്ടുണ്ട്.