മനോഹര നിമിഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ യെല്ലോ കാന്‍ഡില്‍സ്
ആഘോഷങ്ങളില്‍ വെറും കയ്യോടെ പങ്കെടുക്കുവാന്‍ മടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതേസമയം പ്രിയപ്പെട്ടവരുടെ വിശേഷവേളകളില്‍ മനസ്സിലുള്ള സ്‌നേഹം പ്രതിഫലിക്കുന്നതും പോക്കറ്റിന് താങ്ങാവുന്നതുമായ എന്തു സമ്മാനമാണ് നല്‍കുകയെന്നതും പലപ്പോഴും നമ്മെ അലട്ടുന്ന ചോദ്യമാണ്. ഉപയോഗപ്രദവും നിങ്ങളെ ഓര്‍മപ്പെടുത്തുന്നവിധം വ്യത്യസ്തവുമായ സെന്റഡ് കാന്‍ഡില്‍സ് ഏതവസരങ്ങള്‍ക്കും ഇണങ്ങുന്ന ഉത്തമോപഹാരമായി തെരഞ്ഞെടുക്കാം.
സൗന്ദര്യവും സുഗന്ധവും ഒത്തിണങ്ങിയ ഈ മെഴുകുതിരികള്‍ കണ്ണിനും മനസ്സിനും ഉല്ലാസമേകുന്നു. മരട് സ്വദേശികളായ ജോസഫ് ജോസ്-ജെനി മരിയ ജോര്‍ജ് ദമ്പതികളുടെ യെല്ലോ കാന്‍ഡില്‍സാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കസ്റ്റമൈസ്ഡ് മെഴുകുതിരി നിര്‍മാതാക്കള്‍. ഏതവസരത്തിലും സമ്മാനമായി നല്‍കാവുന്ന സുഗന്ധപൂരിതമായ മെഴുകുതിരികള്‍ക്കൊപ്പം മതപരമായ ചടങ്ങുകള്‍ക്കും വിശേഷാവസരങ്ങള്‍ക്കും മാറ്റുകൂട്ടുവാനായി പ്രത്യേകം തയ്യാറാക്കിയ പ്രിന്റഡ് മെഴുകുതിരികളും ഇവര്‍ വിപണിയിലെത്തിക്കുന്നു.
നറുമണം പരത്തുന്ന സെന്റഡ് മെഴുകുതിരികള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുള്ള പില്ലര്‍ മെഴുകുതിരികള്‍ക്കും പുറമെ, ജെല്‍ മെഴുകുതിരികള്‍, സന്ദേശങ്ങളും ചിത്രങ്ങളും പ്രിന്റ് ചെയ്ത കസ്റ്റമൈസ്ഡ് മെഴുകുതിരികള്‍, പ്രത്യേക തീമിനനുസരിച്ച് നിര്‍മിച്ച മെഴുകുതിരികള്‍ എന്നിവയെല്ലാം യെല്ലോ കാന്‍ഡില്‍സിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
തിളങ്ങുന്ന മെറ്റാലിക് ലിപിയില്‍ പ്രിന്റ് ചെയ്ത പില്ലര്‍ മെഴുകുതിരികള്‍ യെല്ലോ കാന്‍ഡില്‍സില്‍ നിന്നല്ലാതെ മറ്റൊരിടത്തുനിന്നും ലഭിക്കില്ല. സാധാരണ മെഴുകുതിരി നിര്‍മിക്കുന്ന കൃത്രിമ മെഴുകിനു പകരം ഓര്‍ഗാനിക്കായ സോയ് മെഴുകും തേനീച്ച മെഴുകുമാണ് സുഗന്ധപൂരിതമായ മെഴുകുതിരികള്‍ നിര്‍മിക്കുവാന്‍ യെല്ലോ കാന്‍ഡില്‍സ് ഉപയോഗിക്കുന്നത്.
നിലവില്‍ ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരായ ജോസഫ്-ജെനി ദമ്പതികള്‍ യെല്ലോ കാന്‍ഡില്‍സ് എന്ന ആശയത്തിലേക്ക് എത്തിയത് വളരെ യാദൃശ്ചികമായാണ്. ഒരു തൊഴില്‍ പരിശീലന ക്ലാസ്സില്‍ നിന്ന് കൗതുകം കൊണ്ട് മെഴുകുതിരി നിര്‍മാണ വിദ്യ ജെനി മരിയ ജോര്‍ജിന്റെ അമ്മ പഠിച്ചെടുത്തിരുന്നു.
ജെനിയുടെ രണ്ടാമത്തെ മകളുടെ മാമോദീസാച്ചങ്ങിന് എത്തിയവര്‍ക്ക് ജെനിയുടെ അമ്മയും സഹോദരനും സമ്മാനിച്ച മനോഹരമായ മെഴുകുതിരികള്‍ വീട്ടിലും നാട്ടിലും സംസാര വിഷയമായതോടുകൂടി ഇതൊരു ചെറുകിട സംരംഭമായി വളര്‍ത്തിയെടുക്കാനാകുമെന്ന വിശ്വാസം ജെനിക്കും ഭര്‍ത്താവ് ജോസഫിനും ഉണ്ടായി. ഇതിനോടൊപ്പം ഓണ്‍ലൈനില്‍ റിസര്‍ച്ച് നടത്തി മെഴുകുതിരി നിര്‍മാണത്തിന്റെ വിവിധ രീതികള്‍ പഠിച്ചെടുത്തു.
ഓണ്‍ലൈനിലൂടെ കേരളത്തിന് പുറത്തു നിന്നുവരെ ഓര്‍ഡര്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകള്‍ മനസ്സിലാക്കി നിര്‍മാണം വിപുലീകരിക്കാനുമായി. ജോലിസമയം കഴിഞ്ഞുള്ള വിശ്രമവേളകളിലാണ് ജോസഫും ജെനിയും ഈ സംരംഭം പടുത്തുയര്‍ത്തിയത്. മൂന്നുവര്‍ഷംകൊണ്ട് ഇരുപതിനായിരത്തിലധികം മെഴുകുതിരികള്‍ യെല്ലോ കാന്‍ഡില്‍സ് വിതരണം ചെയ്തു കഴിഞ്ഞു. സ്വപ്‌നതുല്യമായ വിശേഷാവസരങ്ങളെ സുഗന്ധപൂരിതമായ വെളിച്ചമണിയിക്കാന്‍ ആഗ്രഹിക്കുന്നവവര്‍ക്ക് യെല്ലോ കാന്‍ഡില്‍സിന്റെ ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിക്കാം.