EntreprenuershipSuccess Story

എന്തൊരു ബ്രൈറ്റ്‌നെസ്സ്…!അത്യാധുനിക ടെക്‌നോളജിയില്‍ സൈന്‍ബോര്‍ഡുകള്‍ ഒരുക്കി ‘WHITENESS’


സഹ്യന്‍ ആര്‍.

ബയോഫ്യൂവലില്‍ പിഎച്ച്ഡി; വൈറ്റ്‌നെസ്സിന്റെ പ്രൊപ്രൈറ്ററായ ഡോ.പ്രേമകുമാര്‍ ഇന്ന് നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സംരംഭകനാണ്.

കേരള നിയമാസഭാമന്ദിരം, ടെക്‌നോപാര്‍ക്ക്, മലയാള മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍… ഇവയുടെയൊക്കെ തലയുയര്‍ത്തി നില്ക്കുന്ന നെയിംബോര്‍ഡുകളും സൈന്‍ബോര്‍ഡുകളുമൊക്കെ നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. പല ഷോപ്പുകളുടെയും ഭംഗിയില്‍ അക്ഷരങ്ങള്‍ കൊത്തിവെച്ച നെയിം ബോര്‍ഡുകള്‍ കണ്ട് ആകര്‍ഷിച്ച് അവിടേക്ക് എത്തുന്നവര്‍ ധാരാളമുണ്ട്. നല്ല വ്യക്തതയുള്ള ചിഹ്നങ്ങളിലൂടെ നമുക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന സൂചനാബോര്‍ഡുകള്‍ എവിടെയും കാണാനാകും. ഒരു നഗരപ്രദക്ഷിണത്തിനിടയില്‍ നമ്മുടെ കണ്ണിലുടക്കുന്ന മേല്‍പറഞ്ഞ അനേകം സൈന്‍ബോര്‍ഡുകളുടെ ശില്പിയെ പരിചയപ്പെട്ടാലോ…

അത്യാധുനിക ടെക്‌നോളജിയിലുള്ള മെഷീനുകള്‍ ഉപയോഗിച്ച് വളരെ കലാപരമായി സൈന്‍ബോര്‍ഡുകള്‍ ഉള്‍പ്പെടെ പരസ്യ സ്വഭാവമുള്ള അനവധി പ്രോഡക്ടുകള്‍ നിര്‍മിക്കുന്ന ‘മോഡേണ്‍’ ശില്പിയാണ് തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന വൈറ്റ്‌നസ് എന്ന സ്ഥാപനം. പ്രൊപ്രൈറ്ററായ ഡോക്ടര്‍ പ്രേമകുമാര്‍ ബയോഫ്യുവലില്‍ പിഎച്ച്ഡി ബിരുദധാരിയാണ്. അതില്‍ തന്നെ പേറ്റന്റുമുണ്ട്. ബയോഫ്യൂവലുമായി ബന്ധപ്പെട്ട സംരംഭമൊക്കെ പൊതുവേ വന്‍കിട കമ്പനികള്‍ക്കു മാത്രമാണ് നടത്താന്‍ സാധിക്കുന്നത്. അതിനാല്‍ തന്റെ പേറ്റന്റ് ഒരു മലേഷ്യന്‍ കമ്പനിക്ക് നല്‍കുകയും നാട്ടില്‍ മറ്റൊരു സംരംഭമാരംഭിക്കുകയും ചെയ്തു.

ഉയര്‍ന്ന ശമ്പളത്തില്‍ കോളേജ് അധ്യാപകനാകാനുള്ള യോഗ്യതയുണ്ടായിരുന്നിട്ടും പതിനഞ്ചുവര്‍ഷം മുന്പ് അദ്ദേഹം സൈന്‍ബോര്‍ഡ് നിര്‍മാണ മേഖലയില്‍ ഒരു സംരംഭം ആരംഭിച്ചത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സാമൂഹ്യനിര്‍മാണത്തില്‍ പങ്കാളിയാകുകയെന്ന ലക്ഷ്യത്തോടെയാണ്. സൈന്‍ബോര്‍ഡ്, നെയിംബോര്‍ഡ്, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഇവയൊക്കെ നിര്‍മിക്കുന്ന ധാരാളം കമ്പനികള്‍ ഇവിടെയുണ്ടെങ്കിലും വൈറ്റ്‌നസ് അതില്‍ പ്രമുഖ സ്ഥാനം കയ്യാളുന്നത് മാനുഫാക്ചറിങ്ങിനായി അതിസങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ്. ഈ മേഖലയില്‍ കേരളത്തിലാദ്യമായി ‘റൗട്ടര്‍’ മെഷീന്‍ അവതരിപ്പിക്കുന്നത് വൈറ്റ്‌നസാണ്.

വുഡ് മെറ്റീരിയലുകളൊക്കെ കട്ടുചെയ്‌തെടുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഇവിടേക്ക് എത്തുന്നുണ്ട്. നിലവില്‍ ഇത്തരത്തില്‍ അഞ്ചോളം മെഷീനുകള്‍ ഇവിടെയുണ്ട്. സൈനേജ്, ഇന്റീരിയര്‍ എന്നിവയ്ക്ക് വേണ്ടുന്ന എല്ലാ ഉത്പന്നങ്ങളും കട്ട് ചെയ്ത് രൂപപ്പെടുത്തിയെടുക്കാന്‍ ഏറ്റവും ആധുനികമായ സിഎന്‍സി (കമ്പ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍) റൗട്ടര്‍ മെഷീനുകള്‍ ഇവിടെ എപ്പോഴും സജ്ജമാണ്. വുഡ്, മള്‍ട്ടിവുഡ് എന്നിവയൊക്കെ ഇങ്ങനെ കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്തതിനനുസരിച്ച് മെഷീനില്‍ പരുവപ്പെടുത്തിയെടുക്കുമ്പോള്‍ അനിതരസാധാരണമായ കൃത്യതയും ഭംഗിയും ഉറപ്പുവരുത്താന്‍ സാധിക്കും.

ഇവരുടെ ഈ യന്ത്രസമാഹരണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫൈബര്‍ ലേസര്‍ മെഷീന്‍. ഇന്റീരിയര്‍, ഗേറ്റ് വര്‍ക്കുകള്‍ എന്നിവയ്ക്കുവേണ്ടുന്ന സ്റ്റീല്‍, സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ മെറ്റീരിയലുകള്‍ നിഷ്പ്രയാസം ഇതില്‍ കട്ട് ചെയ്‌തെടുക്കാനാകും. ഇന്ന് പൊതുവേ സൈനേജില്‍ ഉപയോഗിക്കാറുള്ള അക്രിലിക് മെറ്റീരിയല്‍ കട്ട് ചെയ്‌തെടുക്കാനുള്ള സി ഒ ടു ലേസര്‍ മെഷീനും ഇതോടൊപ്പമുണ്ട്.

വളരെ ഉയരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടിവരികയെന്നത് ഈ മേഖലയില്‍ പലപ്പോഴും ശ്രമകരമമായ ജോലിയാണ്. എന്നാല്‍ 40 അടിയിലേറെ ഉയരത്തില്‍ പോലും യാതൊരു സ്‌കഫോള്‍ടിങ് സംവിധാനവുമില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന ‘ബൂം ലിഫ്റ്റര്‍’ വൈറ്റ്‌നസിന്റെ പക്കലുണ്ട്. അതുപോലെതന്നെ മെറ്റല്‍ എറ്റ്ച്ചിങ്ങിനു ധങലമേഹ ഋരേവശിഴപ വേണ്ടുന്ന സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മെഡലുകള്‍ ഉള്‍പ്പെടെ ബ്രാസ്, സ്റ്റീല്‍ തുടങ്ങിയ ലോഹങ്ങളിലുള്ള ഏതൊരു ഉല്‍പ്പന്നവും മിനുസപ്പെടുത്തി മനോഹരമാക്കാനുള്ള കെമിക്കല്‍ മെറ്റല്‍ എറ്റ്ച്ചിങ് മെഷീനുകള്‍ വൈറ്റ്‌നസ്സിലുണ്ട്. കൂടാതെ യു വി പ്രിന്റിംഗ്, ലെറ്റര്‍ സെറ്റിംഗ്, സ്റ്റീല്‍ ലെറ്റര്‍ സെറ്റിംഗ് എന്നിങ്ങനെ യന്ത്രങ്ങള്‍കൊണ്ട് അക്ഷരങ്ങള്‍ കോറിയിടുന്ന മികച്ചൊരു ‘അക്ഷരശില്പി’ കൂടിയാണ് ഈ സ്ഥാപനം.

വൈറ്റ്‌നെസ്സിനെ മുന്നോട്ടു നയിക്കുന്നതിനോടൊപ്പം നിരവധി സാമൂഹിക ഉത്തരവാദിത്തങ്ങള്‍കൂടി വഹിക്കുന്ന വ്യക്തിയാണ് ഡോ. പ്രേംകുമാര്‍. പ്രിന്റിങ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ്, ചെറുകിട വ്യവസായ അസോസിയേഷന്റെ ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ക്കുപുറമേ ഒരു പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഗവണ്‍മെന്റ് ടെണ്ടറുകളിലൂടെയുള്ള വര്‍ക്കുകളാണ് കൂടുതലും ഏറ്റെടുക്കുന്നത്. ചൈത്രം, മസ്‌കറ്റ് ഹോട്ടലുകളുടെ ബോര്‍ഡ് വര്‍ക്കുകള്‍ ഇവര്‍ ഏറ്റെടുത്തുചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഇന്റീരിയര്‍, സൈനേജ് വര്‍ക്കുകള്‍ ചെയ്തുവരുന്നത് വൈറ്റ്‌നസ്സാണ്. കൂടാതെ നാഷണല്‍ ഹെല്‍ത്ത് മിഷനുമായി ചേര്‍ന്നുകൊണ്ട് കേരളമെമ്പാടുമുള്ള ആശുപത്രികളുടെ ബോര്‍ഡ് വര്‍ക്കുകളും കൈകാര്യം ചെയ്യുന്നു. വൈറ്റ്‌നസ്സിനുപുറമേ മെറ്റല്‍ ആര്‍ട്ട്, പി കെ എന്‍ജിനീയറിങ്, മാസ്‌ക്കുകള്‍ നിര്‍മിക്കുന്ന ‘വൈറ്റ്‌നസ്സ് സര്‍ജിക്കല്‍സ്’ എന്ന ഫാക്ടറി, സീസണല്‍ പച്ചക്കറികള്‍ സംഭരിച്ചുവയ്ക്കാന്‍ ‘സബ്ജി മണ്ടി’ എന്ന വെയര്‍ഹൌസ് തുടങ്ങിയ മറ്റു സ്ഥാപനങ്ങളുമായി വ്യവസായിക സംരംഭരംഗത്തെ നിറസാന്നിധ്യമാവുകയാണ് ഡോ.പ്രേമകുമാര്‍ എന്ന സംരംഭകന്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button