ബിസിനസ് മേഖലയില്‍ Social media Influencers ന്റെ പ്രസക്തി എന്ത്? അറിയാം Meeth&Miri യിലൂടെ
ഇന്ന് YouTube അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ തരംഗമാണ് Meeth and Miri. എങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സായി മാറിയതിന് പിന്നിലെ കഥ ?
ഞങ്ങള്‍ രണ്ടു പേരും പ്രോഫഷണലായി വര്‍ക്ക് ചെയ്യുന്നവരാണ്. ഞാന്‍ ബാംഗ്ലൂരില്‍ ഒരു ലക്ഷ്വറി ബ്രാന്‍ഡിന്റെ റീജണല്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു. മിരി ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായി വര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍, കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന്, ഞാന്‍ നാട്ടിലേക്ക് ഷിഫ്റ്റ് ആയി. എനിക്കും മിരിക്കും ‘Work from Home’ ലഭിച്ചു. പിന്നീട് ചില തടസ്സങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഞാന്‍ ജോലി രാജി വയ്ക്കുകയും ചെയ്തു.
മിരിയാണ് തുടക്കത്തില്‍ ‘ഡബ്മാഷ്’ വീഡിയോകളൊക്കെ ചെയ്തുകൊണ്ടിരുന്നത്. അതെന്നെ വളരെയധികം സ്വാധീനിച്ചു. ഞാനും Tik Tock വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ എനിക്ക് അധികം Viewers ഒന്നും ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് വിവാഹശേഷം ഞാനും മിരിയും ഒരുമിച്ച് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പ്രേഷകരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചു തുടങ്ങി.
ഞങ്ങള്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്ന സമയത്ത് ചെയ്തിരുന്ന വീഡിയോകളുടെ ഫോളോവേഴ്സ് കൂടുതലും നോര്‍ത്ത് ഇന്ത്യക്കാര്‍ ആയിരുന്നു. പിന്നീടൊരു ടീവി റിയാലിറ്റി ഷോയുടെ ഭാഗമായി ഞങ്ങള്‍ രണ്ടുപേരും നാട്ടിലേക്കു വരികയും കണ്ണൂര്‍ ഭാഷ യില്‍ 2,3 വീഡിയോകള്‍ സ്വന്തം ശബ്ദത്തില്‍ ചെയ്തു. അപ്പോഴാണ് മലയാളികളാണെന്ന് ആളുകള്‍ മനസിലാക്കിയത്. ആ ഭാഷ എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ നല്ലൊരു സ്വീകാര്യത ലഭിക്കുകയും ചെയ്തു.
ദുബായ് മലയാളികളാണ് ഞങ്ങള്‍ക്ക് കൂടുതലും പിന്തുണ നല്‍കിയത്. അങ്ങനെയാണ് ഇത്തരത്തില്‍ വീഡിയോകള്‍ ചെയ്താല്‍ ഒരുപാട് ഗുണങ്ങളുണ്ടെന്ന് മനസ്സിലായത്. ചില ബ്രാന്‍ഡുകള്‍ Introduce ചെയ്യുന്നതിനായി പലരും ഞങ്ങളെ സമീപിച്ചു തുടങ്ങി. ഇതില്‍ നിന്നും അത്യാവശ്യം നല്ലൊരു ‘ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടു’ം ലഭിച്ചു. ഇന്ന് ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ Meeth and Miri ക്ക് ഒരു സെലിബ്രിറ്റി സ്റ്റാറ്റസാണ്. അങ്ങനെയാണ് വളരെ ശക്തമായ ഒരു ‘മീഡിയ പ്രസന്‍സ്’ ഉണ്ടാക്കിയെടുത്തത്.
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്ക്കുന്ന Meeth and Miri എന്ന പേരിന്റെ പിന്നിലുള്ള കഥയെന്താണ് ?
‘മീത്ത്’ എന്റെ പേര് തന്നെയാണ്. ‘മിരി’ ഞാന്‍ തന്നെ നല്കിയ പേരാണ്. കാരണം വിവാഹശേഷം എന്റേതായിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ ഒരു പേര് നല്‍കണമെന്ന് എനിക്ക് തോന്നി. അങ്ങനെ Meeth എന്നതിന്റെ Mi യും ഋതുഷ എന്ന പേരിന്റെ Ri കൂടി ചേര്‍ത്തിട്ടാണ് മിരി എന്ന് മാറ്റിയത്. പിന്നീട് എവിടെ പോയാലും ഋതുഷ ‘മിരി’ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ആ പേരിനൊരു Uniqueness ഉണ്ടെന്ന് എനിക്കും തോന്നി. എല്ലാവരും ആ പേര് അംഗീകരിച്ചു. ഇപ്പോള്‍ യഥാര്‍ത്ഥ പേരിനെക്കാള്‍ കൂടുതലും അറിയപ്പെടുന്നത്Meeth & Miri എന്നാണ്.
Meeth ന്റെ ജീവിത വഴിയില്‍ എങ്ങനെയായിരുന്നു Miri യുടെ കടന്നുവരവ് ?
സത്യത്തില്‍ ഞങ്ങള്‍ തമ്മിലുള്ള അടുപ്പവും സ്നേഹവും കാണുമ്പോള്‍ ഒരു 90% ആളുകളും കരുതിയിട്ടുണ്ടായിരുന്നത് പ്രണയവിവാഹമായിരിക്കാം എന്നാണ്. പക്ഷേ എന്റെയും മിരിയുടെയും ഒരു Arranged Marriage ആയിരുന്നു. Miri യുമായി മുന്‍പരിചയം ഇല്ലായിരുന്നെങ്കില്‍ കൂടിയും എന്റെ നാട്ടുകാരിയും വീടിനടുത്തുള്ള കുട്ടിയുമായിരുന്നു. കൂടാതെ തന്നെ ബാംഗ്ലൂരില്‍ ഞാന്‍ താമസിക്കുന്നതിന്റെ രണ്ട് Lane അപ്പുറത്ത് തന്നെയായിരുന്നു മിരിയും താമസിച്ചിരുന്നത്. പക്ഷേ ഞങ്ങള്‍ വിവാഹം ഉറപ്പിച്ച സമയത്തു മാത്രമാണ് പരസ്പരം ഇതെല്ലാം അറിയുന്നത്.
സോഷ്യല്‍ മീഡിയയില്‍ സ്വന്തമായി ഒരു Identity നിര്‍മിക്കുന്നതില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ എത്രത്തോളമായിരുന്നു ?
എന്റെ ഫാമിലിയില്‍ നിന്ന് നല്ല സപ്പോര്‍ട്ടാണ് ലഭിച്ചത്. കാരണം എന്റെ അച്ഛനും അമ്മയും നോര്‍ത്തിലൊക്കെ ജീവിച്ചവര്‍ ആയതുകൊണ്ട് അവര്‍ക്ക് എല്ലാത്തിനും ഒരു സ്വീകാര്യതയുണ്ടായിരുന്നു. കുറച്ചു സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നും പരിഹാസങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
ഞാനൊരു റീജണല്‍ മാനേജരും മിരി സോഫ്റ്റ്വെയര് എഞ്ചിനീയറുമായതിനാല്, ആ ഒരു ‘ഗെറ്റപ്പി’ല്‍ നടക്കണമെന്ന ഉപദേശങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ വളരെ കുറച്ചു പേര് മാത്രമാണ് നന്നാവുന്നുണ്ട്, ഇത് നല്ലൊരു അവസരമാണ് എന്ന രീതിയില്‍ പിന്തുണ നല്‍കിയത്.
മിരിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഒരുപാട് പേരുടെ എതിര്‍പ്പുണ്ടായിരുന്നു. ഇന്ന് ഈയൊരു സ്റ്റേജിലെത്തിയിട്ടും വിമര്‍ശിക്കുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ മിരിയുടെ അച്ഛനും അമ്മയും ഇപ്പോഴും നല്ല സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. അവര്‍ക്ക് അതിന്റെ സാധ്യതകളെപ്പറ്റി അറിയാം.
Media Approaching നു വേണ്ടി ഞങ്ങള്‍ നടത്തിയ ഫോട്ടോ ഷൂട്ടുകളെല്ലാം Pre-Wedding ഫോട്ടോ ഷൂട്ട് എന്ന രീതിയില്‍ വ്യാഖ്യാനിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് വീട്ടുകാരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ അതിനെയെല്ലാം മറികടക്കുകയും വീട്ടുകാരില്‍ നിന്നും നല്ല രീതിയില്‍ ഒരു സപ്പോര്‍ട്ട് വാങ്ങിയെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഫോട്ടോഷൂട്ടിങ്ങിനും വീഡിയോ ഷൂട്ടിങ്ങിനു മായി ദൂരയാത്രകള് പോകുമ്പോള്‍ പേരന്റ്സും ഞങ്ങളോടൊപ്പം കൂടാറുണ്ട്.
ബിസിനസ് മേഖലയില്‍ Social Media Influencers െന്റെ പ്രസക്തി എന്താണ് ?
എന്റെ ഒരു കാഴ്ചപ്പാടനുസരിച്ച് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ടി വി ചാനലുകളില്‍ പരസ്യചിത്രങ്ങള്‍ വരുന്നത് വളരെ കുറവായിരിക്കും. അതായത്, എല്ലാ സാറ്റലൈറ്റ് ചാനലുകളും ഡിജിറ്റലിലേക്ക് മാറും. എല്ലാ Major Brand കളും അവരുടെ പരസ്യങ്ങള്‍ ചെയ്യുക Social Media influencers ലൂടെയായിരിക്കും. കാരണം കൂടുതല്‍ പേരും ഓരോ ബ്രാന്‍ഡുകളുടെയും Reviews ഉം പരസ്യങ്ങളും ഒക്കെ നോക്കുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. ഞങ്ങള്‍ തന്നെ പലതരം ബ്രാന്‍ഡുകള്‍ പ്രൊമോട്ട് ചെയ്തിട്ടുണ്ട്, ഉദ്ഘാടനം നടത്തിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കും.
20+ ആയാലും 30+ ആയാലും 50 + ആളുകളായാലും അവരെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഉള്ളവരാണ്. ചെറിയൊരു വിഭാഗം മാത്രമേ ഇപ്പോള്‍ TV Audience ആയി ഉള്ളൂ. അപ്പോള്‍ എല്ലാ ബ്രാന്‍ഡുകളും പ്രൊമോഷനായി സമീപിക്കുന്നത് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിനെയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റീസിനെയുമാണ്.
ഏറ്റവും കൂടുതല്‍ ആളുകളും ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ലോകം കാണുന്നത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയെ ഞാന്‍ ഒരു Entertainment എന്നതിലുപരി ഒരു ജോലിയായി തന്നെയാണ് കാണുന്നത്. എനിക്ക് അത്രയും Financial Support ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്. പുതിയതായി വരുന്ന എല്ലാ Creators നോടും എനിക്ക് പറയാനുള്ളത് നന്നായി പരിശ്രമിച്ചാല്‍ ഇത് നല്ലൊരു അവസരമാണ്. നല്ല സാമ്പത്തിക നേട്ടം സോഷ്യല്‍ മീഡിയയില്‍ നിന്നും നമുക്ക് ലഭിക്കും.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ബിസിനസ് പ്രൊമോഷന് ഇന്ന് എത്രത്തോളം വിജയകരമാണ് ?
എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്യുന്ന പ്രമോഷനുകള്‍ എല്ലാം തന്നെ അതിപ്പോള്‍ വലിയ ബ്രാന്‍ഡ് ആയാലും ചെറിയ ബ്രാന്‍ഡ് ആയാലും ഞാന്‍ അവരോട് ഫീഡ്ബാക്ക് അന്വേഷിക്കാറുണ്ട്. അപ്പോള്‍ എല്ലാവരും വളരെ സന്തോഷത്തോടെയുള്ള ഒരു പ്രതികരണമാണ് നല്‍കാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ബ്രാന്‍ഡുകള്‍ക്ക് നല്ല രീതിയിലുള്ള വളര്‍ച്ച ഉണ്ടാകുന്നുണ്ട്. ഉദാഹരണത്തിന്, ഞങ്ങള്‍ ഇപ്പോള്‍ ഒരു വീഡിയോ ഇട്ടുകഴിഞ്ഞാല്‍ മിനിമം ഒരു ലക്ഷം ആളുകളെങ്കിലും അത് കാണും. ഏകദേശം എല്ലാ വീഡിയോകള്‍ക്കും 1 Million ല്‍ കൂടുതല്‍ പ്രേക്ഷകരെ കിട്ടാറുണ്ട്. അപ്പോള്‍ അത്രയും ആളുകളിലേക്ക് ആ ഒരു ദിവസം കൊണ്ട് തന്നെ Informations എത്തുന്നുണ്ട്.
Vloggers എന്നതിലുപരിയായി സിനിമ എന്നൊരു Big Screen ലേക്ക് വരാന്‍ താല്പര്യമുണ്ടോ?
ചെറിയൊരു സ്ക്രീനില്‍ നിന്നും Big Screen ലേക്ക് പോകാന്‍ തന്നെയായിരിക്കും ഒരു 90 ശതമാനം Vloggers െന്റെയും ആഗ്രഹം. ഞങ്ങള്‍ക്കും അങ്ങനെയൊരു സ്വപ്നമുണ്ട് അത് എപ്പോഴെങ്കിലും സാക്ഷാത്കരിക്കും എന്ന് വിശ്വസിക്കുന്നു. ഇതുവരെ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഇതും ഒരു ദിവസം നടക്കുമെന്ന് വിശ്വസിക്കുന്നു.
2022 ജീവിതത്തില്‍ ഒരു സുപ്രധാന വര്‍ഷമായി കാണാന്‍ സാധിക്കുമോ?
തീര്‍ച്ചയായും. 2022 ജീവിതത്തിലെ ഒരു സുവര്‍ണ വര്‍ഷം എന്ന് പറയാവുന്ന ഒരു കാലഘട്ടമായിരുന്നു. ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടായത് ഈ 2022 ലാണ്. അതില്‍ പ്രധാനമായും എടുത്ത് പറയേണ്ടത് ഞങ്ങളുടെ മകന് സൈറസ് മിലിയോയുടെ ജനനം ആണ്. അവന് വന്നതിനുശേഷം ഞങ്ങള്ക്കുണ്ടായതെല്ലാം നേട്ടങ്ങള്‍ മാത്രമാണ്.
അതില്‍ എടുത്തു പറയേണ്ടത് ഫ്ളവേഴ്സും 24 ചാനലും ചേര്‍ന്ന് നടത്തിയ അവാര്‍ഡ് ഫംഗ്ഷനില്‍ ബെസ്റ്റ് എന്റൈര്ടൈനിംഗ് കപ്പിള്‍സ് അവാര്‍ഡ്, കൊച്ചി ഓള് ബിസിനസ് പേഴ്സണ്‍ സൗത്ത് ഇന്ത്യ മീറ്റില്‍ മോസ്റ്റ് പോപ്പുലര്‍ കപ്പിള്‍സ് അവാര്‍ഡ്, രാജ് ടിവി ടീം ഇന്റര്‍നാഷണല്‍ നടത്തിയ അവാര്‍ഡില്‍ മോസ്റ്റ് പോപ്പുലര്‍ കപ്പിള്‍സ് അവാര്‍ഡ്, കണ്ണൂരില്‍ വച്ച് നടത്തിയ ചാരിറ്റി ട്രസ്റ്റിന്റെ കീഴിലുള്ള അവാര്‍ഡില്‍ മോസ്റ്റ് ലൈഫ് സ്റ്റൈല്‍ ഇന്‍ഫ്ളുവന്‍സര്‍ അവാര്‍ഡ് എന്നിവയാണ്.
അതുപോലെ മോസ്റ്റ് ഫൈയ്മസ് ടെന്‍ ക്രിയേറ്റേഴ്സിനെ വച്ചുകൊണ്ട് യൂട്യൂബ് നടത്തിയ പരിപാടിയില്‍ ആദരവ് നേടാന്‍ സാധിച്ചു, സൗത്തിലെ ഫൈവ് ടോപ്പ് ക്രിയേറ്റേഴ്സില്‍ ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു, കൊച്ചിയില്‍ വെച്ച് നടത്തിയ മെറ്റ നടത്തിയ സൗത്ത് ഇന്ത്യ കേരള മീറ്റപ്പില്‍ ഫസ്റ്റ് ഹൈലൈറ്റ് പ്രൊഫൈല്‍ ‘മിത്ത് മിരി’ ആയി മാറി. കൂടാതെ ഗൂഗിളില്‍ ആദ്യമായി ക്രിയേറ്റ്സിനെ വച്ച് ഗൂഗിള്‍ ബ്ലോഗ് ചെയ്തപ്പോള്‍ അതില്‍ അഞ്ചെണ്ണത്തില്‍ ഒന്ന് മിത്ത് മിരി ആയിരുന്നു.
നിരവധി വിഖ്യാതമായ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളാണ് മിത്ത് മിരിയെ തേടിയെത്തിയത്. അതില്‍ പ്രധാനപ്പെട്ടത് പോപ്പിസ്, സിവ മെറ്റേണിറ്റി വെയര്‍, ആലുക്കാസ് എന്നിവയായിരുന്നു. കൂടാതെ 2022 ലാണ് യൂട്യൂബിലെ സില്‍വര്‍ പ്ലേ ബട്ടണ്‍ നേടാന്‍ സാധിച്ചത്. അതേ വര്‍ഷം തന്നെ 1.2 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ നേടുകയും ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിക്കുകയും ചെയ്തു. അതില്‍ ഒരു വീഡിയോയ്ക്ക് മാത്രമായി 97 മില്യണ്‍ വ്യൂസ് ആണ് ലഭിച്ചത്. 300 K ഫേസ്ബുക്കിലും, 4.3 മില്യണില്‍ അധികം വ്യൂസ് മോജോ എന്ന ആപ്പിലും ഉണ്ട്. 2022ല്‍ കേരളത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ വ്യൂസ് കിട്ടിയ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ മിത്ത് മിരിയായി മാറി.
നിരവധി മാഗസിനുകളില്‍ ഞങ്ങളെ കുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിച്ചു. അതില്‍ പ്രധാനപ്പെട്ടവയാണ് ടൈംസ് ഓഫ് ഇന്ത്യ, മഹിളാരത്നം, ഗൃഹലക്ഷ്മി തുടങ്ങിയവ. അതുപോലെ തന്നെ മിരിയുടെ ആദ്യ ഇന്റര്‍നാഷണല്‍ യാത്ര… മിലിയോ വന്നതിന് നാലുമാസത്തിനുശേഷം ഇന്തോനേഷ്യയിലേക്ക് പോകാന്‍ സാധിച്ചു.
നിങ്ങളുടെ ജീവിതത്തിലെ മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍ ?
ഇനി മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍ എന്ന് പറയുമ്പോള്‍, യൂട്യൂബ് ചാനലിലെ സബ്സ്ക്രിപ്ഷന് 10 മില്യണില്‍ എത്തിക്കുക എന്നതാണ്. സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ആയ മിരി ഇപ്പോഴും അവളുടെ ജോലി തുടരുന്നുണ്ട്. ഞാന്‍ ജോലി രാജി വച്ച് യൂട്യൂബില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കൂടാതെ ഇന്‍സ്റ്റഗ്രാം വെരിഫൈഡ് അക്കൗണ്ട് ആക്കുക, ബിഗ് ബോസില്‍ മത്സരിക്കാന്‍ ഒരു അവസരം നേടുക, മോസ്റ്റ് ഫേമസ് ആയിട്ടുള്ള യൂട്യൂബ് ക്രിയേറ്റേഴ്സ് ആവുക, നിരവധി അഡ്വഞ്ചര്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാനുള്ള സാഹചര്യങ്ങള്‍ നേടുക, മിരിക്ക് ഒരു സിനിമയിലേക്ക് അവസരം കണ്ടെത്തുക തുടങ്ങിയവയാണ്.
നിങ്ങളുടെ പ്രേക്ഷകരോടും മറ്റ് യുട്യൂബേഴ്സിനോടും നിങ്ങള്‍ക്ക് പറയാനുള്ളത് ?
നിരവധി നെഗറ്റീവ് കമന്റുകള്‍ നിങ്ങളെ തേടി വന്നാലും അവയെ മറികടന്നു കൊണ്ട്, യാതൊരു വിഷയത്തിലും തോറ്റു കൊടുക്കാതെ നന്നായി പരിശ്രമിച്ച് നന്നായി ജീവിക്കുക.