Success Story

നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് രൂപം നല്കാന്‍ വി എം ബില്‍ഡേഴ്‌സ്

വീട്… അതൊരു സ്വപ്‌നമാണ്, പ്രതീക്ഷയാണ്. നല്ല സ്വപ്‌നങ്ങള്‍ക്കു നല്ല കൈതാങ്ങ് നല്‍കുവാന്‍…വീട് എന്ന നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് അടിത്തറ ഉറപ്പിക്കുകയാണ് വി എം ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം. നിങ്ങളുടെ ആവശ്യ കെട്ടിട സമുച്ചയം ഏതുമാവട്ടെ, നിങ്ങളിലെ സങ്കല്‍പ്പത്തിനു അടിത്തറ മുതല്‍ മേല്‍ക്കൂര വരെ പുത്തന്‍ ആശയങ്ങളില്‍ പടുത്തുയര്‍ത്താന്‍ ഇന്ന് വി.എം. ബില്‍ഡേഴ്‌സ് മുന്നില്‍ തന്നെയുണ്ട്.

ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് കാറ്റഗറിയില്‍  ഇന്ന്   മുന്‍നിര സ്ഥാപനമാണ്  വി എം ബില്‍ഡേഴ്സ്. മലപ്പുറത്തെ പ്രമുഖ വാസ്തുവിദ്യാ സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് വി എം ബില്‍ഡേഴ്സ്. വിശ്വാസ്യതയും അര്‍പ്പമണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് വി എം ബില്‍ഡേഴ്‌സിനെ ഈ നിലയിലേക്ക് വളര്‍ത്തിയത്. വാസ്തുവിദ്യയുടെയും രൂപകല്‍പ്പനയുടെയും മേഖലയില്‍ ആഴത്തിലുള്ള അറിവും വിപുലമായ വൈദഗ്ധ്യവും ഈ സ്ഥാപനത്തിന്റെ കൈമുതലാണ്. ഏതു തരത്തിലുള്ള കെട്ടിടങ്ങളുടെ നിര്‍മാണവും ഉത്തരവാദിത്വത്തോടു കൂടി ഏറ്റെടുക്കുന്നതാണ് വിഎം ബില്‍ഡേഴ്സിന്റെ രീതി.

ഇന്ന് വിഎം ബില്‍ഡേഴ്സ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അറിയപ്പെടുന്നൊരു സംരംഭമായി മാറിയതിന്റെ പിന്നില്‍ ഷഫീക്ക് അലി എന്ന സംരംഭകന്റെ കഠിന പ്രയത്‌നമാണ്. ഏറ്റവും മികച്ച ബില്‍ഡര്‍മാരില്‍ ഒരാളാണ് ഷഫീക്ക് അലി. കഴിഞ്ഞ പതിനെട്ടുവര്‍ഷമായി പ്രവര്‍ത്തന പരിചയത്തില്‍ അറിവും, കഴിവും സമ്പത്തുമുള്ള വിഎം ബില്‍ഡേഴ്‌സിന് ഇന്ന് ഈ മേഖലയെ കൂടുതല്‍ അടുത്തറിയാനും വിലയിരുത്താനും സാധിക്കുന്നു.

തുടക്കം മുതല്‍ ഗുണനിലവാരത്തില്‍ ഉറച്ചുനില്‍ക്കുന്ന ഈ ഗ്രൂപ്പ്, ടച്ച്-ഓഫ്-എ-ക്ലാസ് ഓഫറുകളും സേവനങ്ങളും വിതരണം ചെയ്യുന്നു. ഇന്ന്, ഗ്രൂപ്പിന് പ്രൈം റെസിഡന്‍ഷ്യല്‍ സ്പെയ്സുകളുടെ ശ്രദ്ധേയമായ ഒരു പോര്‍ട്ട്‌ഫോളിയോ തന്നെയുണ്ട്. പുത്തന്‍ ട്രന്‍ഡുകള്‍ക്കനുസരിച്ച് അപ്‌ഡേറ്റാവുന്നതിനും, വ്യത്യസ്ത ആശയങ്ങളിലൂടെ പുതുമ നിലനിര്‍ത്തുന്നതിലും വിഎം ബില്‍ഡേഴ്‌സ് മുന്‍നിരയിലാണ്.

ഡിസൈനിങ്, നിര്‍മാണമേഖല എന്നിവയില്‍ ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന പാഷന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കൊമേഴ്‌സ് ഗ്രൂപ്പ് ആയിരുന്നിട്ടു പോലും പിന്നീട് സിവില്‍ എന്‍ജിനീയറിങ് മേഖല തിരഞ്ഞെടുക്കുന്നതിന് ഷഫീക്ക് അലിയെ പ്രേരിപ്പിക്കുകയായിരുന്നു. ചെറുപ്പത്തില്‍ വാപ്പിച്ചിയ്‌ക്കൊപ്പം വീട് പണിയില്‍ താല്‍പര്യ പൂര്‍വം സഹായിച്ചിരുന്ന ഷഫീക്ക് പഠിക്കുന്ന കാലം മുതല്‍ നിര്‍മാണമേഖലയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നു, നിര്‍മാണ മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കണം എന്ന ആഗ്രഹമാണ് വിഎം ബില്‍ഡേഴ്‌സ് എന്ന ആശയത്തിലേക്ക് ഷഫീക്കിനെ എത്തിച്ചതും.

കേരളത്തില്‍ സമകാലിക വാസ്തുവിദ്യയുടെ രീതിയെ സ്വാധീനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് വി എം ബില്‍ഡേഴ്സിന്റെ സൃഷ്ടികള്‍. വാസ്തുവിദ്യയിലുള്ള അവരുടെ കഴിവിനു പുറമെ, നിരവധി സൈറ്റ്/സ്‌പേസ് നിര്‍ദിഷ്ട ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകളും ചെയ്തുവരുന്നു.

ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റിലും പുതുമയുള്ള ചിന്തകളും ആശയങ്ങളും രൂപകല്‍പ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള വൈദഗ്ധ്യം വര്‍ഷങ്ങളുടെ പരിചയത്തില്‍ ഇന്ന് വി എം ബില്‍ഡേഴ്സിന് സ്വന്തമാണ്. സമകാലിക ട്രന്‍ഡുകളോടുള്ള താല്‍പര്യവും ഉപഭോക്താവിന്റെ ആശയങ്ങളെ കൂടുതല്‍ മികച്ചതായി തിരിച്ചു നല്‍കുന്ന രീതിയുമാണ് വി എം ബില്‍ഡേഴ്‌സിന്റെ സവിശേഷത. അനുഭവസമ്പത്തും ഉള്‍ക്കാഴ്ചയും വൈദഗ്ധ്യവും സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള യുവ പ്രൊഫഷണലുകളുടെ എഞ്ചിനീയറിംഗ് ടീം തന്നെ ഷഫീക്ക് അലിയുടെ നേതൃത്വത്തില്‍ വി എം ബില്‍ഡേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

വീടുകള്‍ മാത്രമല്ല, ബംഗ്ലാവുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിനോദ-കായിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയിലും ചെലവ് കുറഞ്ഞ വാസ്തുവിദ്യാ രൂപകല്‍പ്പനയും വികസന സേവനങ്ങളും വി എം ബില്‍ഡേഴ്‌സ് വാഗ്ദാനം ചെയ്യുന്നു. ഇതിനോടകം 1500 ഓളം പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാനും വി എം ബില്‍ഡേഴ്സിന് സാധ്യമായിക്കഴിഞ്ഞു.

വില്ല പ്രൊജക്റ്റ്‌സ്, മറ്റു അപ്പാര്‍ട്ട്‌മെന്റ് വര്‍ക്കുകള്‍ എന്നിവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഷഫീക്കിന് സാധ്യമായി. വിഎം ഷഫീഖ് എന്ന വ്യക്തിയില്‍ നിന്നും വിഎം ഗ്രൂപ്പ് എന്നൊരു സംരംഭത്തിലേക്ക് മാറിയെന്നതാണ് ഇതിന്റെ പിന്നിലെ വിജയവും.

നൈപുണ്യവും കഴിവുമുള്ള ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, സിവില്‍ എഞ്ചിനീയര്‍മാര്‍, അര്‍ബന്‍/ടൗണ്‍ പ്ലാനര്‍മാര്‍, ലാന്‍ഡ്സ്‌കേപ്പ് ആര്‍ട്ടിസ്റ്റുകള്‍, CAD ഓപ്പറേറ്റര്‍മാര്‍, ഇന്റീരിയര്‍ ഡെക്കറേറ്റര്‍മാര്‍, 3D, ഗ്രാഫിക് ഡിസൈനര്‍മാര്‍ എന്നിവരുടെ സജീവമായ ഒരു ടീമാണ് വിഎം ബില്‍ഡേഴ്സിന്റെ കരുത്ത്. വാസ്തുവിദ്യയിലും ഡിസൈന്‍ രംഗത്തും ഉയര്‍ന്നുവരുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വ്യത്യസ്തത നിലനിര്‍ത്തുന്നതിലും ആകര്‍ഷകമായ പുതുമ കൊണ്ടുവരാനും ഈ ടീം എപ്പോഴും സന്നദ്ധരാണ്. കലയോടുള്ള സ്‌നേഹമാണ് അവര്‍ പരിശീലിക്കുന്ന മേഖലയില്‍ രസകരമായ സമകാലിക സംവേദനങ്ങള്‍ അവതരിപ്പിക്കാന്‍ അവരെ പ്രചോദിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നത്.

2004 ല്‍ V M കണ്‍സ്ട്രക്ഷന്‍സ് എന്ന പേരില്‍ രണ്ടു ഓഫീസ് സ്റ്റാഫുകളും കുറച്ച് നിര്‍മാണമേഖല തൊഴിലാളികളുമായി ഒറ്റമുറി ഓഫീസിലായിരുന്നു തുടക്കം. ചെറിയ വീടുകളുടെ നിര്‍മാണങ്ങളില്‍ നിന്നായിരുന്നു പിച്ച വച്ചു തുടങ്ങിയത്. തുടക്കകാരനുണ്ടാകുന്ന ബുദ്ധിമുട്ടും നിര്‍മാണ മേഖലയിലെ പ്രതിസന്ധികളും വെല്ലുവിളികളുമെല്ലാം തരണം ചെയ്താണ് വി എം ബില്‍ഡേഴ്സ് വളര്‍ന്നു വന്നതും.

ഒരു കെട്ടിടം പണിയുക എന്നതിനുപരി, അതൊരു സാക്ഷാത്കാരമാകുന്നതു വരെ പ്രയത്‌നിക്കാനും, എല്ലാ സജ്ജീകരണങ്ങളോടും കൂടി വര്‍ക്ക് പൂര്‍ത്തിയാകും വരെ കൂടെ നില്‍ക്കാനും വി എം ബില്‍ഡേഴ്സ് ഒരുക്കമാണ്. ഏറ്റെടുക്കുന്ന വര്‍ക്ക് ഏതു തരത്തിലുള്ളതായാലും അത് ചുറ്റുപാടിനോട് ഇണങ്ങും വിധം സൗന്ദര്യാത്മകമായ് മാറ്റിയെടുക്കുക എന്നത് ശ്രമകരമായ ഒരു പരിശ്രമമാണ്. ഈ പരിശ്രമത്തെ വെല്ലുവിളിയായി സ്വീകരിക്കുക എന്നതാണ് വിഎം ബില്‍ഡേഴ്സിന്റെ പ്രത്യേകതയും. ഉപഭോക്താക്കളുടെ സ്വപ്‌നങ്ങള്‍ പൂര്‍ണമായും സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വീടുകള്‍ നിര്‍മ്മിക്കുക എന്നതാണ് വി എം ഗ്രൂപ്പിന്റെ പ്രവര്‍ത്തന ലക്ഷ്യം.

മലപ്പുറം മഞ്ചേരിയിലെ വി എം ടവറാണ് വി എം ബില്‍ഡേഴ്‌സിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. കൂടാതെ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലും, ഇന്ത്യയിലും, കേരളത്തിലുടനീളവും സഹ-ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നു. ഡിസൈനിങ്, കണ്‍സള്‍ട്ടിംഗ്, കണ്‍സ്ട്രക്ഷന്‍സ് എന്നീ സര്‍വീസുകള്‍ ഇവിടെ ലഭ്യമാണ്. ഭാവിയില്‍ ദുബായ്, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലേയ്ക്ക് തുടര്‍ന്നും പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിലാണ് ലക്ഷ്യമിടുന്നതും. വി എം ബില്‍ഡേഴ്‌സ് എന്നത് വി എം ഗ്രൂപ്പ് എന്നതിലേക്ക് മാറി മറ്റു ബിസിനസ് മേഖലയിലേക്കും ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. വളരെയധികം സിസ്റ്റമാറ്റിക്കായി മുന്നോട്ടു പോകുന്ന ഒരു പ്രൊഫഷണല്‍ ടീമാണ് വി എം ബില്‍ഡേഴ്‌സ്.

പതിനെട്ടു വര്‍ഷത്തെ പ്രവര്‍ത്തന മേഖലയില്‍ വി എം ബില്‍ഡേഴ്‌സിനെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളും ഏറെയാണ്. നല്ല കെട്ടിട സമുച്ചയ നിര്‍മാണത്തിന് കൈവരിച്ച അവാര്‍ഡുകള്‍ ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തന മികവിന്റെ നേര്‍സാക്ഷ്യങ്ങളാണ്.

പുത്തന്‍ ആശയങ്ങളോടുള്ള അഭിനിവേശവും ഏറ്റെടുക്കുന്ന വര്‍ക്കുകളില്‍ നിലനിര്‍ത്തുന്ന പുതുമയുമാണ് വി എം ബില്‍ഡേഴ്‌സ് എന്ന സംരംഭത്തിന്റെ ഉറച്ച കാല്‍ച്ചുവടുകള്‍ക്കുള്ള അടിസ്ഥാനം. വേറിട്ട ചിന്തയില്‍ ആകര്‍ഷകമായ സാധ്യതകളെ തേടിയറിഞ്ഞ് അവതരിപ്പിക്കുകയാണ് വി എം ബില്‍ഡേഴ്‌സ്.

വി എം ബില്‍ഡേഴ്‌സ്
വി എം ടവര്‍, കോഴിക്കോട് റോഡ്, മഞ്ചേരി.
ഫോണ്‍: 98470 85679, 0483 2765679

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button