ബിസിനസിലൂടെ ഉയരങ്ങള്‍ കീഴടക്കി ഉമേഷ്; ജനശ്രദ്ധ നേടി വേണാട് ട്രേഡേഴ്സ്
സ്വന്തമായൊരു ബിസിനസ് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ബിസിനസില്‍ വിജയിക്കുന്നവര്‍ വളരെ അപൂര്‍വ്വവുമാണ്. അത്തരത്തില്‍ തൊടുന്ന മേഖലയിലെല്ലാം വിജയം കൊയ്യുന്ന വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ഉമേഷ് സി.എം. കേവലം ഒരു ബിസിനസില്‍ മാത്രമൊതുങ്ങുന്നതല്ല ഉമേഷിന്റെ ലോകം. ഒരേസമയം വ്യത്യസ്തങ്ങളായ മൂന്ന് ബിസിനസുകള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയാണ് ഉമേഷ്.
ബിസിനസ് പാരമ്പര്യമുള്ള കുടുംബമായിരുന്നു ഉമേഷിന്റേത്. പരമ്പരാഗതമായി ലഭിക്കുന്ന ബിസിനസുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരാണ് ഇന്ന് മിക്കവരും. എന്നാല്‍ കുടുംബബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്നതിനാല് തനിക്ക് പകര്‍ന്നുകിട്ടിയ സംരംഭങ്ങളെ വളരെ പക്വതയോടെയാണ് ഉമേഷ് നോക്കിക്കണ്ടത്. അതുകൊണ്ടുതന്നെ അച്ഛന് സി.എം.പ്രേംനാഥില് നിന്നും കൈമാറിക്കിട്ടിയ ഹോട്ടല്‍ ബിസിനസിനെ ഉയര്‍ച്ചയുടെ വക്കിലെത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. കിള്ളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ക്ലാസിക്കില്‍ നിന്നാണ് ഉമേഷ് തന്റെ ബിസിനസ് ആരംഭിച്ചത്. ഇതിന് പുറമെ മുത്തച്ഛനായ ബാങ്കര്‍ ബി.എന്‍ ശ്രീധരന് ഉണ്ണി തുടങ്ങിവെച്ച ശ്രീകൃഷ്ണ ഫിനാന്‍സ് എന്ന ഗോള്‍ഡ് ഫിനാന്‍സ് സ്ഥാപനവും ഉമേഷ് ഏറ്റെടുത്ത് നല്ലരീതിയില്‍ നടത്തിവരികയാണ്.
(VENAD TRADING MANAGING PARTNERS – C M UMESH, SATHEESH (BALU))
തുടക്കത്തില്‍ ഒറ്റക്കായിരുന്നെങ്കിലും പിന്നീട് തന്റെ സഹോദരനായ സി.എം വൈശാഖും സുഹൃത്തുക്കളായ ജ്യോതിഷ്, രാജീവ്, സതീഷ് (ബാലു) എന്നിവരുമായി പാര്ട്ട്ണര്ഷിപ്പിലുമാണ് ഈ രണ്ട് സ്ഥാപനങ്ങളും ഇദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നത്. 25 വര്‍ഷം മുന്‍പ് ഉമേഷ്, ജ്യോതിഷ് എം.എ, അനൂപ് അനിയന് ഇവരുടെ അകാലത്തില്‍ നഷ്ടപ്പെട്ട സുഹൃത്തായ അരുണ്‍ ലാല്‍ ജെ.സി എന്ന പപ്പു എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ Banchery എന്ന പേരിലുള്ള Kennel കേരളത്തില്‍ വളരെ പ്രശസ്തമാണ്. ഇവിടെ Rottweiler, Labrador, Beagle തുടങ്ങിയ വളര്‍ത്തു നായ്ക്കളെ ബ്രീഡ് ചെയ്യുന്നുണ്ട്.
(Hotel Classic Managing Directors: CM VAISHAK, CM UMESH)
പരമ്പരാഗതമായി ലഭിച്ച ബിസിനസുകള്‍ക്ക് പുറമെ സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്നത് ഉമേഷിന്റെ സ്വപ്നമായിരുന്നു. അങ്ങനെയാണ് തനിക്ക് ഇഷ്ടപ്പെട്ട മേഖലയായ പെറ്റ്സുമായി ബന്ധപ്പെട്ട് പുതിയൊരു ബിസിനസ് ആരംഭിക്കുന്നതിനേക്കുറിച്ച് ഉമേഷ് ചിന്തിച്ചുതുടങ്ങിയത്. അങ്ങനെ തന്റെ സുഹൃത്തായ സതീഷിനെയും (ബാലു) ഒപ്പംകൂട്ടി പാര്ട്ട്ണര്ഷിപ്പില് തിരുവനന്തപുരം കിള്ളിപ്പാലത്ത് വേണാട് ട്രേഡേഴ്സ് എന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ 10 വര്‍ഷം പിന്നിടുകയായാണ് ഈ സ്ഥാപനം.
(Thailand Hotel Directors : UMESH, RAJESH RAJAN, JYOTHISH, RAJEEV AND STAFF)
പെറ്റ്സുകളായ നായകള്‍, പക്ഷികള്‍, അലങ്കാര മത്സ്യങ്ങള്‍ തുടങ്ങിയവകളുടെ വൈവിധ്യമാര്‍ന്ന ശേഖരംതന്നെ ഉമേഷ് തന്റെ സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഡോഗ് ഫുഡ്, സപ്ലിമെന്റ്സ്, മെഡിസിന്, വാക്സിന് എന്നിവയും വേണാട് ട്രേഡേഴ്സില്‍ വില്‍പ്പനക്കുണ്ട്. ക്വാളിറ്റിയില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ഉമേഷ് ഇംപോര്‍ട്ടഡ് പെറ്റ്സിനെയും പെറ്റ് ഫുഡുമാണ് തന്റെ സ്ഥാപനത്തിലൂടെ കസ്റ്റമേഴ്സിന് എത്തിച്ചുനല്‍കുന്നത്.
നിലവില്‍ കേരള പോലീസിലെ ഡോഗ് സ്ക്വാഡിലേക്ക് ഡോഗ് ഫുഡ് വിതരണം ചെയ്യുന്നത് ഉമേഷാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ അറിയപ്പെടുന്ന സ്ഥാപനമായി മാറാന്‍ വേണാട് ട്രേഡേഴ്സിന് അധികം കാത്തിരിക്കേണ്ടതായും വന്നില്ല. ഇവയ്ക്ക് പുറമെ അമ്പലങ്ങളില്‍ ഉത്സവവുമായി ബന്ധപ്പെട്ട് നല്‍കിവരുന്ന രണ്ട് ആനകളും വേണാട് ട്രേഡേഴ്സില്‍ ഉണ്ട്. വേണാട് ആദികേശവന്, വേണാട് നീലകണ്ഠന് എന്നീ രണ്ട് കൊമ്പന്മാരാണ് വേണാടിന്റെ തലയെടുപ്പ് വര്‍ധിപ്പിക്കുന്നത്.
(UMESH WITH VENAD ADIKESAVAN)
ദിനംപ്രതി ഉയര്‍ച്ചയുടെ പടവുകള്‍ ചിവിട്ടുന്ന ഉമേഷ് പുതിയൊരു ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യക്ക് പുറത്തേക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇദ്ദേഹം. ഇതിന്റെ തുടക്കമെന്ന നിലയില്‍ തായ്ലന്റില് സുഹൃത്ത് രാജേഷ് രാജനുമായി ചേര്‍ന്ന് ഒരു ഹോട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ജ്യോതിഷ്, രാജീവ് എന്നിവരും ഈ ഹോട്ടലിന്റെ ഡയറക്ടേsര്സ് ആണ്. ബിസിനസില്‍ ഉമേഷിന് പൂര്‍ണ്ണ പിന്തുണ നല്കി പാര്ട്ട്ണേര്സും ഭാര്യ ശിവകാമിയും മകന് പ്രത്യുഷും ഒപ്പംതന്നെയുണ്ട്.
https://www.facebook.com/umesh.cmattayil