ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റ്; വനിതാ സംരംഭകര്‍ക്കായി ഒരു മാര്‍ക്കറ്റിങ് സ്ട്രാറ്റജി
വനിതാ സംരംഭകര്‍ക്കായി ഒരു വനിത നയിക്കുന്ന വേറിട്ടൊരു ആശയം… ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റിനെ വളരെ ചുരുക്കത്തില്‍ വിശദീകരിക്കാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്. ചെറുകിട ബിസിനസ് ഉടമകള്‍ക്ക് തങ്ങളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാവുന്ന ഒരു മികച്ച ആശയമാണ് ഇന്ന് ഫ്ലീ മാര്‍ക്കറ്റുകള്‍. എന്തിനും ഏതിനും ഇന്റര്‍നെറ്റിനെയും ഓണ്‍ലൈന്‍ ഷോപ്പിങിനെയും ആശ്രയിക്കുന്നവര്‍ക്കിടയില്‍, ചെറുകിട സംരംഭകര്‍ക്കും മുന്നേറാന്‍ കഴിയുന്ന ഒരു വഴി തന്നെയാണ് ഫ്ലീ മാര്‍ക്കറ്റുകള്‍.
മംമ്ത പിള്ളയെന്ന വനിത സംരംഭകയുടെ ഉയര്‍ന്ന ചിന്തകളിലൂടെയും വേറിട്ടൊരാശയത്തിലൂടെയും കരുത്താര്‍ജിച്ചതാണ് ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റ്. ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനത്തില്‍ തീരെ താല്പര്യവും അറിവുമില്ലാതിരുന്ന, എന്നാല്‍ സ്വന്തം കഴിവുകളില്‍ തിളങ്ങുന്ന ചെറുകിട വനിതാ സംരംഭകരുടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെടുത്തിയതില്‍ നിന്നായിരുന്നു, ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റിന്റെ തുടക്കം. വളരെ പെട്ടെന്നു തന്നെ ഈ രംഗത്ത് ചുവടുറപ്പിക്കാനും ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് അനന്തപുരിയുടെ മണ്ണില്‍ വ്യത്യസ്തമാകാനും ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റിന് സാധ്യമായി.
അപ്രതീക്ഷിതമായെത്തിയ കൊവിഡ് മഹാമാരിയാണ് ഇതിനെല്ലാം തുടക്കം കുറിപ്പിച്ചത്. മുന്‍നിര ബിസിനസുകളെ പോലും ലോക്ഡൗണ്‍ തളര്‍ത്തിക്കളഞ്ഞ സാഹചര്യത്തില്‍, ചെറുകിട സംരംഭകര്‍ക്ക് അവര്‍ പ്രതീക്ഷിച്ചതിലും അധികം നേട്ടം നേടികൊടുത്തുകൊണ്ടാണ് ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റ് ചുവട് വച്ചത്.
ആരംഭ ചുവടുവയ്പ്പില്‍ ഇത്ര വലിയൊരു വിജയ സാധ്യത മുന്നില്‍ കണ്ടിരുന്നില്ലെങ്കില്‍ പോലും വളര്‍ച്ചയുടെ ഘട്ടത്തില്‍ മികച്ച നേട്ടങ്ങള്‍ തേടിയെത്തുമെന്ന ഉറപ്പ് ഏവര്‍ക്കുമുണ്ടായിരുന്നു. വെറും ഓണ്‍ലൈന്‍ ഷോപ്പിംഗ് മാത്രമല്ല, ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റിന്റെ കീഴില്‍ ഇപ്പോള്‍ വളരെ മികച്ച രീതിയില്‍ ഇവന്റുകളും സംഘടിപ്പിക്കുന്നുണ്ട്.
ടെക്നോപാര്‍ക്കിലെ ഉദ്യോഗത്തില്‍ നിന്ന് മാറി, മെറാക്കി ഹോം ഗാര്ഡന് എന്ന അകത്തള അലങ്കാരച്ചെടി സംരംഭവുമായി മുന്നോട്ടു പോവുകയായിരുന്ന മംമ്ത പിള്ളയുടെ ഒരു ‘കരിയര്‍ ബ്രേക്ക് ‘ എന്നുതന്നെ ഈ സംരംഭത്തെ വിശേഷിപ്പിക്കാം. അത്ര എളുപ്പത്തില്‍ സാധ്യമാക്കിയെടുക്കാവുന്നതായിരുന്നില്ല ഈ ഒരു കോണ്‍സെപ്റ്റ്.
ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റ് വനിതാ സംരംഭകരോടൊപ്പം
ഇരുപത്തിയഞ്ചോളം സംരംഭകര്‍ മാത്രമായിരുന്നു തുടക്കത്തില്‍. സ്വന്തം ഉല്പന്നങ്ങള് പരിചയപ്പെടുത്താനും ഉപഭോക്താക്കളെ കണ്ടെത്താനും വിറ്റഴിക്കാനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം. അതായിരുന്നു ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റ്. എന്നാല്‍ ആശയത്തിലെ പുതുമയും പ്രവര്‍ത്തനത്തിലെ മികവിലും ഇന്ന് ഒരു സംരംഭക കൈത്താങ്ങായി, വലിയൊരു ശൃംഖലയെന്ന നേട്ടത്തിലെത്തി നില്‍ക്കുകയാണ് ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റ്.
ഉത്സവ സമയങ്ങളിലെ പ്രത്യേക ഓഫറുകളും, പ്രത്യേകമായി ഒരുക്കുന്ന പ്രദര്ശനമേളകളുമെല്ലാം അതില്‍ ഭാഗമാകുന്ന ഓരോ സംരംഭകയ്ക്കും നേട്ടങ്ങള്‍ സമ്മാനിച്ചു. ഫേസ്ബുക്ക് വഴി ലൈവ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങുകളും ഗ്രൂപ്പ് നടത്തിവരുന്നു.
സ്ത്രീകളുടെ വസ്ത്രശേഖരണത്തില്‍ ട്രന്‍ഡി കളക്ഷന്സിനൊപ്പം ആനുകാലിക മോഡേണ്‍ ഡിസൈന്‍സിനും പ്രാതിനിധ്യം നല്കി തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചു വരുന്ന സമ പ്ലസ് സൈസ് എന്ന ടെക്സ്റ്റയില്‍സ് ട്രിവാന്‍ഡ്രം ഫ്ലീ മാര്‍ക്കറ്റിലെ സംരംഭകയുടെ മറ്റൊരു ചുവടുവയ്പ്പാണ്. ഫാഷന്‍ വേള്‍ഡിലെ മാറുന്ന ട്രന്‍ഡുകള്‍ക്കൊപ്പം വെറൈറ്റി കളക്ഷന്സും ട്രന്‍ഡി മോഡേണ്‍ സ്റ്റൈലുകളും ഇവിടെ ഫോളോ ചെയ്യുന്നു.
മംമത പിള്ള ഇന്നോരു സംരംഭക മാത്രമല്ല, അനേകം സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലെ ഒരു പാലം കൂടിയാണ്. ഓരോ ഘട്ടത്തിലും ഉപഭോക്താവിനും ഉല്പാദകനും ഏറ്റവും മികച്ചത് മാത്രം നല്കാന് ആഗ്രഹിക്കുന്ന സംരംഭക. ഒട്ടനവധി സംരംഭകരാണ് ഇന്ന് മംമ്ത പിള്ളയ്ക്കൊപ്പം, കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നത്. ഓണക്കാലം കൂടുതല്‍ വിശേഷ സമൃദ്ധമാക്കുന്നതിന് ‘പൊന്നോണം 22’ (ഓഗസ്റ്റ് 19 , 20) എന്ന പുതിയ പ്രദര്‍ശന മേളയുടെ തിരക്കിലാണ് മംമ്ത. ഇനിയും പുതിയ ആശയങ്ങളും കൂടുതല്‍ മികച്ചതും കാലാനുസൃതമായ മാറ്റത്തിനൊപ്പവും ഉപഭോക്താക്കള്‍ക്കും ഉത്പാദകര്‍ക്കും മികച്ചതു തന്നെ നല്‍കണമെന്നതാണ് മംമ്തയെന്ന സംരംഭകയുടെ ലക്ഷ്യം.
Contact No: +91 95677 00688