Special StorySuccess Story

പരമ്പരാഗത ആയുര്‍വേദ ചികിത്സാരീതികള്‍ പിന്തുടരാം…; ഡോ. നിധിന്‍ ചിറ്റാറ്റിന്‍കരയുടെ ആയുര്‍വേദ മഠത്തിനൊപ്പം

ജീവിതശൈലി രോഗങ്ങള്‍ ഏറിവരുന്ന ഇന്നത്തെ കാലത്ത് ആയുര്‍വേദത്തിനും ആയുര്‍വേദ ചികിത്സാ രീതികള്‍ക്കും വലിയ സ്ഥാനമാണുള്ളത്. ആയുസിനെ കുറിച്ചുള്ള ജ്ഞാനമാണ് ആയുര്‍വേദം. മനുഷ്യശരീരത്തിലെ ആരോഗ്യപ്രശ്‌നങ്ങളും ആരോഗ്യ പ്രവര്‍ത്തനങ്ങളും ഇത്രത്തോളം അടുത്തറിയുന്ന പാരമ്പര്യ ചികിത്സാരീതികള്‍ വേറെയില്ല എന്നു തന്നെ പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ആയുര്‍വേദം ചെയ്യുന്നത്.

ആയുര്‍വേദം എന്ന മഹത്തായ മേഖലയില്‍ കൈപ്പുണ്യം കൊണ്ടും മനോബലം കൊണ്ടും പേരും പെരുമയുമോടെ തിരുവനന്തപുരം പാറ്റൂരില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചിറ്റാറ്റിന്‍കര ആയുര്‍വേദ മഠം. വേദശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിക്കാതെ ചികിത്സാരീതികള്‍ പിന്തുടരുന്ന ആയുര്‍വേദ മഠങ്ങളില്‍ എടുത്തു പറയേണ്ട സ്ഥാനം ഇന്ന് ചിറ്റാറ്റിന്‍കര ആയുര്‍വേദ മഠത്തിനുണ്ട്.

ആയുര്‍വേദചികിത്സാരംഗത്ത് 150 കൊല്ലത്തോളം പാരമ്പര്യമുള്ള കുടുംബമാണ് ചിറ്റാറ്റിന്‍കര കുടുംബം. മുതുമുത്തച്ഛന്മാരായ വൈദ്യന്മാരില്‍ നിന്നും അവര്‍ പകര്‍ന്നു നല്‍കിയ ആയുര്‍വേദ അറിവുകളില്‍ നിന്നും ചിറ്റാറ്റിന്‍കര ആയുര്‍വേദ വൈദ്യശാലയെ ചിറ്റാറ്റിന്‍കര ആയുര്‍വേദ മഠം എന്ന പേരില്‍ പുനര്‍നാമകരണം ചെയ്ത മഠത്തിന്റെ ഇപ്പോഴത്തെ സാരഥി ഡോ. നിധിന്‍ എം ജെ ചിറ്റാറ്റിന്‍കരയാണ്.

ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സാരീതി തന്നെയാണ് ഇവര്‍ പിന്തുടര്‍ന്നു പോരുന്നത്. നാല് കൊല്ലമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പാരമ്പര്യമായി നടത്തിപ്പോരുന്ന ചികിത്സാരീതി തന്നെയാണ് ഇവിടുത്തെ പ്രത്യേകതയും. പൈല്‍സുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നവും സര്‍ജറി കൂടാതെ ചികിത്സിച്ചു ഭേദമാക്കല്‍, പെയിന്‍ റിലീഫ് തെറാപ്പി, സ്‌പൈന്‍ ഡിസോഡര്‍ സംബന്ധിയായ ചികിത്സകള്‍, കൂടാതെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ജനറല്‍ വെല്‍നസ് മസാജ് തെറാപ്പി എന്നിവയാണ് ഇവിടുത്തെ എടുത്തു പറയേണ്ട പ്രത്യേകതകള്‍. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് ഡോ. നിധിന്‍ ചിറ്റാറ്റിന്‍കര തന്നെയാണ്.

ചിറ്റാറ്റിന്‍കര ആയുര്‍വേദ കുടുംബത്തിന്റെ പത്താമത്തെ ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ് ഇദ്ദേഹം. യുവാക്കളിലും അതുപോലെ പ്രായമേറിയവരിലും യഥാര്‍ത്ഥ ആയുര്‍വേദ ചികിത്സയുടെ ഉപയോഗവും അതിന്റെ ഫലപ്രാപ്തിയും ഒരുപോലെ എത്തിക്കുവാന്‍ ഈ മഠത്തിന് കഴിയുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഇത്തരം ചികിത്സയ്ക്കായി ഇവിടെ ദിനംപ്രതിയെത്തുന്ന ആളുകളുടെ എണ്ണവും കൂടുതലാണ്. വിദേശികളും ദക്ഷിണേന്ത്യക്കാരും ഉള്‍പ്പെടെ ഇവിടത്തെ ആയുര്‍വേദ കൈപുണ്യം അനുഭവിച്ചറിഞ്ഞവര്‍ നിരവധിയാണ്.

പൈല്‍സിനും ആയുര്‍വേദ തെറാപ്പികള്‍ക്കും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമാവശ്യമായ എല്ലാ മരുന്നുകളും മഠത്തില്‍ തന്നെ നിര്‍മിക്കുന്നു എന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. പാരമ്പര്യമായി പിന്തുടര്‍ന്നു പോരുന്ന മരുന്നുകളും കഷായ രീതികളും തന്നെയാണ് ചിറ്റാറ്റിന്‍കര മഠത്തിനെ മറ്റു ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതും.

പുതുതലമുറയിലും ഈ പഴയ ആയുര്‍വേദ രീതികള്‍ ഏതു തരത്തില്‍ ഫലം ചെയ്യുന്നു എന്ന സംശയമൊന്നും വേണ്ട. അതിനുള്ള ഉത്തമ പ്രതിവിധികള്‍ തന്നെയാണ് ഡോ. നിധിന്‍ എം ജെയുടെ നേതൃത്വത്തില്‍ ഇവിടെ ഫലപ്രാപ്തിയിലെത്തിക്കുന്നതും. പരമ്പരാഗത ആയുര്‍വേദ ചികിത്സാ രീതികളില്‍ 25 വര്‍ഷത്തോളം പരിചയ സമ്പത്തുള്ള തെറാപ്പിസ്റ്റുകളുടെയും പ്രഗത്ഭരായ സ്റ്റാഫുകളുടെയും സേവനം ഇവിടുത്തെ ചികിത്സാ രീതികള്‍ സുഗമമാക്കാന്‍ സഹായിക്കുന്നു. ചിറ്റാററിന്‍കര മഠത്തിന്റേതായ കേശവര്‍ദ്ധിനി ഹെയര്‍ ഓയില്‍, ജംബീര പാകം തൈലം, ശ്വാസ കാസാമൃതം കഫ്‌സിറപ്പ് തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

മാറുന്ന ജീവിത ശൈലിക്കനുസരിച്ച് ആധുനിക ചികിത്സാ കേന്ദ്രങ്ങളും ചികിത്സാ രീതികളിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടേതായ പരമ്പരാഗത ചികിത്സാ രീതിയില്‍ മുന്നേറുവാനും വിജയപദത്തില്‍ എത്തിക്കുവാനും ചിറ്റാറ്റിന്‍കര ആയുര്‍വേദ മഠത്തിനു കഴിയുന്നു എന്നത് പ്രശംസനീയം തന്നെയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും അന്തസും ഒത്തിണങ്ങിയ ചികിത്സാ സംമ്പ്രദായവും മനസിനും ശരീരത്തിനും ഒരുപോലെ കുളിര്‍മയും ശാന്തതയും സൃഷ്ടിക്കുന്ന മഠത്തിന്റേതായ അന്തരീക്ഷവും ഇവിടെയെത്തുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.

ആയുര്‍വേദം എന്നത് പലപ്പോഴും പാരമ്പര്യ ചികിത്സാരീതികള്‍ക്കപ്പുറം വ്യത്യസ്തമാക്കുന്നതും ഇത്തരം സാഹചര്യങ്ങള്‍ കൂടിയാണ്. ആയുര്‍വേദത്തെ ആധുനികവത്കരിക്കാതെ തന്നെ അതിലെ യഥാര്‍ത്ഥ ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് ആയുര്‍വേദ വിധിപ്രകാരം മുന്നോട്ടു കൊണ്ടുപോകാനും അത് ഫലപ്രദമായ തരത്തില്‍ ആളുകളിലേക്ക് എത്തിക്കാനും ചിറ്റാറ്റിന്‍കര ആയുര്‍വേദ മഠത്തിനു കഴിയുന്നു.

തിരുവനന്തപുരം പങ്കജ കസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിന്നും ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ഇദ്ദേഹം ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള എന്ന പ്രഗല്‍ഭനായ ആയുര്‍വേദ വൈദ്യന്റെ പിന്‍തലമുറക്കാരനാണ്. പാരമ്പര്യമായി കൈമുതലായുള്ള ആയുര്‍വേദമെന്ന മഹാസാമ്രാജ്യത്തിലെ പിന്‍ തലമുറക്കാരനാകാന്‍ കാലം നിയോഗിച്ചതും ഡോ. നിധിന്‍ എം ജെയെ തന്നെ. ആ പാരമ്പര്യത്തില്‍ നിന്നുകൊണ്ടു തന്നെ ചിറ്റാറ്റിന്‍കര ആയുര്‍വേദ മഠത്തിനെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button