ഫാഷനും പാരമ്പര്യവും ചേര്‍ന്നൊരു വിജയം
അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇ-കൊമേഴ്സ് രംഗത്ത് തങ്ങളുടെ വിജയഗാഥ രചിച്ചുകൊണ്ട് മുന്നേറുകയാണ് ഫാഷന്‍ ബ്രാന്‍ഡ് ആയ ഗൂസ്ബെറി ഡോട്ട് കോം. പാരമ്പര്യ തനിമയും മോഡേണ്‍ ട്രെന്‍ന്റ്‌സും സംയോജിപ്പിച്ചുകൊണ്ടുള്ള ഫാഷന്‍ രീതിയാണ് ഗൂസ്‌ബെറി അവതരിപ്പിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഉത്പന്നങ്ങള്‍ ഗൂസ്‌ബെറി നിര്‍മിച്ചു വിപണനം ചെയ്യുന്നുണ്ട്.
കേരളം കേന്ദ്രീകരിച്ചുള്ള ഫാഷന്‍ കമ്പനി ആണെങ്കിലും ഇന്ത്യക്ക് പുറത്ത് 160ല്‍ അധികം രാജ്യങ്ങളില്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ഗൂസ്‌ബെറിക്ക് കഴിഞ്ഞു എന്നിടത്താണ് അവരുടെ പ്രയത്‌നവും ഫാഷന്‍ മേഖലയോടുള്ള അഭിനിവേശവും വ്യക്തമാകുന്നത്.
ഫാഷന്റെയും പാരമ്പര്യത്തിന്റെയും സംയോജനമാണ് ഗൂസ്‌ബെറിയെ വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകം. പരമ്പരാഗത വസ്ത്ര ശൈലിയെ മോഡേണ്‍ ഫാഷനുമായി സമന്വയിപ്പിച്ചുകൊണ്ട് വളരെ മനോഹരമായൊരു ഫാഷന്‍ ഐഡന്റിന്റി വളര്‍ത്തിയെടുക്കാന്‍ ഗൂസ്‌ബെറിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഈ രീതി അനുവര്‍ത്തിക്കുന്നത് മൂലം എല്ലാത്തരം ഉപഭോക്താക്കളെയും സംതൃപ്തരാക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നു.
വ്യാപാരരംഗത്ത് വ്യാപകമായികൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സംസ്‌കാരത്തെ പൂര്‍ണമായും പ്രയോജനപ്പെടുത്തികൊണ്ടാണ് ഗൂസ്‌ബെറി ബിസിനസ് ചലിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരായ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തികൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. തന്മൂലം അതിനൂതനവും ഗുണമേന്മയുള്ളതുമായ പ്രൊഡക്റ്റുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്നു.
ഫാഷന്‍ മേഖലയിലെ വിദഗ്ധരെ ഉപയോഗിച്ച് മോഡലുകള്‍ രൂപപ്പെടുത്തുകയും അത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍മിക്കുകയും അവ കേരളത്തില്‍ എത്തിക്കുകയും കേരളത്തില്‍ നിന്ന് വിതരണം ചെയ്യുകയും ചെയ്യുമ്പോള്‍ ഒരേ പോലെ കേരളത്തിലും പുറത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതിനോടൊപ്പം മികച്ച തൊഴില്‍ അന്തരീക്ഷം തൊഴിലാളികള്‍ക്ക് നല്‍കാനും സാധിക്കുന്നു.
ആധുനിക കാലത്തെ ഫാഷനെ പാരമ്പര്യം എങ്ങനെ സ്വാധീനിക്കാം എന്നതിന്റെ ഉജ്ജ്വല ഉദാഹരണമായി ഏീീലെയലൃ്യ.രീാ നിലകൊള്ളുന്നു. ‘ഇഴകോര്‍ത്തു നെയ്‌തെടുത്തു വര്‍ണം പൂശുന്നത് മിസ്ഹബ് ഖാലിദ് എന്ന മലയാളിയുടെ കഠിനാധ്വാനവും സ്വപ്‌നങ്ങളും കൂടിയാണ്’. അതിമനോഹരമായ വസ്ത്രങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമല്ല, പുതുമകള്‍ സ്വീകരിക്കുന്നതിലും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലും കമ്പനി ശ്രദ്ധകൊടുക്കുന്നത് അവരുടെ വിജയത്തിന്റെ മാറ്റ് കൂട്ടുകയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തര്‍ ആക്കുകയും ചെയ്യുന്നു