വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഇനി വീട്ടില്‍ തന്നെ! ഞെട്ടിക്കുന്ന വൈദ്യുതി ബില്ലില്‍ നിന്നും രക്ഷ നേടാന്‍, കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ബിഎസ്എസ് ഗ്രീന്‍ ലൈഫും ചേര്‍ന്നൊരുക്കുന്നു- സൗര സോളാര്‍ ഓണ്‍ ഗ്രിഡ് സബ്സിഡി പദ്ധതി
വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി വീട്ടില്‍ തന്നെ നിര്‍മിക്കാന്‍ സാധിച്ചാല്‍ അത് എത്ര നന്നായിരിക്കും!
നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ?
ഓരോ മാസവും വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമോ? എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാണ് കെഎസ്ഇബി സൗര സോളാര്‍ ഓണ്‍ ഗ്രിഡ് സബ്സിഡി പദ്ധതി.
കേരള സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഊര്‍ജ വകുപ്പിന്റെ കീഴിലുള്ള ബി എസ് എസ് ഗ്രീന്‍ ലൈഫിന്റെ സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായാണ് ബാറ്ററി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സോളാര്‍ പദ്ധതികള്‍ക്ക് സബ്സിഡി ലഭിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും വിപുലമായ സര്‍വീസ് സെന്ററുകളോട് കൂടി പ്രവര്‍ത്തിക്കുന്ന ബി എസ് എസ് ഗ്രീന്‍ ലൈഫ്, ലേറ്റസ്റ്റ് ടെക്നോളജിയിലുള്ള പാനലുകളും ഇന്‍വെര്‍ട്ടറുകളുമാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ഈ പദ്ധതി ലഭിക്കാനായി കേരളത്തിലുള്ള ആര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നമ്മുടെ അവകാശമായ സബ്സിഡി എന്തിനു നാം വേണ്ടെന്നു വയ്ക്കണം?
എന്താണ് സോളാര്‍ ഓണ്‍ഗ്രിഡ് സബ്സിഡി പദ്ധതി?
ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്ന സോളാര്‍ സംവിധാനമാണ് സോളാര്‍ ഓണ്‍ഗ്രിഡ് സിസ്റ്റം. നിലവിലെ വൈദ്യുതി ബില്ലിന് തുല്യമായി സോളാര്‍ പ്രൊജക്റ്റ് ചെയ്താല്‍ നമ്മുടെ കറന്റ് ബില്ല് പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള താരിഫ് വര്‍ധനവില്‍ നിന്നും രക്ഷപ്പെടാനും സാധിക്കും. അതുവഴി ACയും ഫ്രിഡ്ജും വാഷിംഗ് മെഷീനും ഇലക്ട്രിക് വാഹനങ്ങളും ഇന്‍ഡക്ഷന്‍ കുക്കറും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്നു. രണ്ട് മുതല്‍ നാല് വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ചു കിട്ടുമെന്ന് മാത്രമല്ല, പിന്നീടുള്ള 25 വര്‍ഷത്തേക്ക് ലാഭം മാത്രമേയുള്ളു.
കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ഓരോ ദിവസവും ഒരു കിലോ വാട്ട് സോളാര്‍ പ്ലാന്റില്‍ നിന്നും നാലു മുതല്‍ അഞ്ചു യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കാനാവും.
എത്ര ശതമാനം സബ്സിഡി ലഭിക്കും?
വിവിധ സോളാര്‍ പദ്ധതികള്‍ക്കായി 40% വരെ സബ്സിഡി ലഭിക്കുന്നു. സബ്സിഡി കഴിഞ്ഞുള്ള വിലവിവരം താഴെ കൊടുക്കുന്നു:
3 kw – Rs. 1,33,118 (12 Unit/day)
5 kw – Rs. 1,91,439 (20 Unit/day)
8 kw – Rs. 3,21,063 (32 Unit/day)
10 kw – Rs. 3,92,679 (40 Unit/day)
സോളാര്‍ പദ്ധതിയുടെ നേട്ടങ്ങള്‍ ?
1. സോളാര്‍ പ്രോജക്ടുകള്‍ എല്ലാ മേല്‍ക്കൂരകളിലും (ടെറസ്, ഷീറ്റ്, ടൈല്‍) സ്ഥാപിക്കാം.
2. മഴക്കാലത്തും പ്രവര്‍ത്തിക്കുന്ന സോളാറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കറന്റ് ബില്ല് പൂര്‍ണമായി ഒഴിവാക്കാം.
3. വീടുകളില്‍ ചെയ്യുന്നതിനാണ് സബ്സിഡി ലഭിക്കുന്നതെങ്കിലും ഒരേ പേരിലുള്ള കണക്ഷന് ആണെങ്കില്‍ നമ്മുടെ വ്യാപാര സ്ഥാപനങ്ങളിലെ കൊമേര്‍ഷ്യല്‍ താരിഫിലുള്ള വൈദ്യുത ബില്ലും പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുന്നു (വ്യാപാര സ്ഥാപനത്തിന്റെ വൈദ്യുതി ഉപയോഗം കൂടി കണക്കിലെടുത്ത് വീട്ടില്‍ വലിയ പ്ലാന്റ് സ്ഥാപിച്ചാല്‍ മതി).
4. സോളാര്‍ നിക്ഷേപങ്ങള്‍ക്കായി മുടക്കുന്ന തുക ബാങ്ക് നിക്ഷേപത്തെക്കാളും എല്ലാമാസവും വൈദ്യുതി ബില്ല് അടച്ചു കൊണ്ടിരിക്കുന്നതിനേക്കാളും ലാഭകരമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
5. സോളാര്‍ പ്ലാന്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒരു വരുമാന മാര്‍ഗം കൂടിയാകുന്നു.
6. 2000 സ്ക്വയര്‍ഫീറ്റിന് മുകളില്‍ വീട് വയ്ക്കുന്നവര്‍ക്ക് സോളാര്‍ പാനല്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിട്ടുണ്ട്.
7. ആയിരം രൂപയ്ക്ക് മുകളില്‍ വൈദ്യുതി ബില്ല് വരുന്നവര്‍ സോളാറിലേക്ക് മാറേണ്ടതാണ്. കാരണം അനുദിനം വൈദ്യുതി ബില്ല് കൂടിക്കൊണ്ടിരിക്കുന്നു.
8. വൈദ്യുതി തടസ്സം ഒഴിവാക്കാനും കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനും ഇത് നല്ലൊരു മാര്‍ഗമാണ്.
9. ഒരു യൂണിറ്റ് വൈദ്യുതി സേവ് ചെയ്യുമ്പോള്‍, ഒരു കിലോഗ്രാം കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നത് ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
10. സോളാര്‍ പദ്ധതി വഴി പ്രകൃതിയുടെ ഭാഗമാകാനും പച്ചപ്പിന്റെ സംസ്കാരം സൃഷ്ടിച്ച് ഭാവി തലമുറയെ പടുത്തുയര്‍ത്താനും സഹായിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9747423821