ഫാഷന്‍ ഡിസൈനിംഗ് മേഖലയില്‍ പുതുമ കൈവിടാതെ സുഫൈല്‍ കെ പി എന്ന സംരംഭകന്‍
പുതിയ ലോകത്ത് പുതുമകളോടെ സഞ്ചരിക്കുന്ന ഏറ്റവും കൂടുതല്‍ സാധ്യത നിറഞ്ഞ മേഖലയാണ് ഫാഷന്‍ ഡിസൈനിംഗ്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭങ്ങള്‍ നമ്മുടെ ഈ സംസ്ഥാനത്തുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായതും പന്ത്രണ്ടു വര്‍ഷത്തെ പരമ്പര്യം കൊണ്ട് ഫാഷന്‍ ഡിസൈനിംഗ് മേഖലയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സംരംഭമാണ് ORIGIN FASHION DESIGNING COLLEGE.
പാലത്തിങ്ങല്‍ സ്വദേശി സ്വദേശിയായ സുഫൈല്‍ കെ പിയും വൈലത്തൂര്‍ സ്വദേശി ഷമീല്‍ പി കെയുമായി ചേര്‍ന്ന് 2012 സെപ്റ്റംബറിലാണ് ORIGIN FASHION DESIGNING COLLEGE സ്ഥാപിക്കുന്നത്. കാലത്തിന് അനുസരിച്ചുള്ള മാറ്റം തിരിച്ചറിഞ്ഞുകൊണ്ട് മികച്ച മൂല്യമുള്ള സേവനം നല്‍കുന്നത് കൊണ്ട് തന്നെ നിരവധി പേരാണ് ORIGIN അക്കാദമിയുടെ സേവനം തേടിയെത്തുന്നത്. പ്ലസ്ടു പഠനശേഷം ചെമ്മാട് സിന്റാക്‌സ് കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നും കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കോഴ്‌സ് പഠിച്ച സുഫൈല്‍ അതേ കമ്പനിയില്‍ തന്നെ അധ്യാപകനായാണ് തുടക്ക സമയത്ത് തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് രണ്ട് വര്‍ഷത്തോളം മാനേജര്‍ ആയി പ്രവര്‍ത്തിച്ച സുഫൈല്‍ തുടര്‍പഠനത്തിന് വേണ്ടി രാജിവയ്ക്കുകയും Computer Networking, ഫാഷന്‍ ഡിസൈനിങ് എന്നിവ പഠിക്കുന്നതിനൊപ്പം പാര്‍ട്ട് ടൈം ആയി റിലയന്‍സ് അക്കാദമിയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് അവിടെ മാനേജറായി ജോലിയില്‍ പ്രവേശിക്കുമ്പോഴും സ്വന്തം സ്ഥാപനം എന്ന ആഗ്രഹം സുഫൈലിന്റെ മനസ്സിലുണ്ടായിരുന്നു.
ആ സമയത്താണ് സ്വന്തമായി ഒരു സംരംഭം നാട്ടില്‍ ആരംഭിക്കാന്‍ ഉപ്പ സുഫൈലിനോട് ആവശ്യപ്പെടുന്നത്. ഒപ്പം റിലയന്‍സ് അക്കാദമി ഡയറക്ടര്‍ സയ്യിദ് ശിഹാബ് തങ്ങളിന്റെ പിന്തുണയും പ്രചോദനവുമാണ് സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനുള്ള സുഫൈലിന്റെ സ്വപ്‌നത്തിന് കരുത്ത് പകര്‍ന്നത്.
ഏറ്റവും മൂല്യവും മികച്ചതുമായ കോഴ്സ് നല്‍കുന്നത് കൊണ്ട് തന്നെയാണ് ഇപ്പോഴും മേന്മയോടെ ORIGIN FASHION DESIGNING COLLEGE തലയുയര്‍ത്തി നില്‍ക്കുന്നത്. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനും ആശയങ്ങള്‍ മികച്ചതാക്കാനുമുള്ള സുഫൈല്‍ കെ പിയുടെയും പാര്‍ട്ട്ണര്‍ ഷമീലിന്റെയും കഴിവ് ORIGIN FASHION DESIGNING COLLEGE-നെ എത്തിച്ചത് വളരെ ഉയരങ്ങളിലേക്കാണ്.
Contact No : +919946209561
https://www.instagram.com/origincollege/
https://www.youtube.com/@origincollege