Business Articles

ഉറപ്പുള്ള വീടിന് ഇനി ഡ്യുവല്‍ ലോക്കിങ് കോണ്‍ക്രീറ്റ് കട്ടകള്‍

ഉറപ്പുള്ളൊരു വീട് അധികം കാലതാമസമില്ലാതെ എങ്ങനെ നിര്‍മിക്കാം? അത്തരത്തിലൊരു വീട് സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ആധുനിക രീതിയിലുള്ളതും ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ പരിഹാരമാണ് ‘ഡ്യുവല്‍ ലോക്കിങ് കോണ്‍ക്രീറ്റ് കട്ടകള്‍’. അതിന് പേരുകേട്ട സ്ഥാപനമാണ് എറണാകുളം പെരുമ്പാവൂര്‍ കാരിക്കോട് സ്ഥിതി ചെയ്യുന്ന ടഫി ബ്രിക്‌സ്.

സ്മാര്‍ട്ട് സാങ്കേതികവിദ്യ സംയോജിപ്പിച്ച് നിരവധി പരീക്ഷണങ്ങളിലൂടെയാണ് ടഫിയുടെ കട്ടകള്‍ വിപണിയിലെത്തുന്നത്. 1987 -ല്‍ രൂപം നല്കിയ സംരംഭം ഹോളോ ബ്ലോക്കുകളുടെ നിര്‍മാണ യൂണിറ്റില്‍ തുടങ്ങി, ഒരു ദശകത്തിനുള്ളില്‍ ഇന്റര്‍ലോക്കിങ് സാങ്കേതികവിദ്യയുടെ തുടക്കക്കാരായി ടഫി മാറി. അതിന്റെ ശക്തി, ഈട്, ആംബിയന്റ് ടെമ്പറേച്ചര്‍ മാനേജ്‌മെന്റ് പ്രോപ്പര്‍ട്ടികള്‍, ചലനാത്മകത എന്നിവയ്ക്കായി ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ഇന്റര്‍ലോക്കിങ് സോയില്‍ ബ്ലോക്കുകള്‍ അവതരിപ്പിച്ചു.

2010 ല്‍ ടഫി കോണ്‍ക്രീറ്റ് അടിസ്ഥാനമാക്കിയുള്ള ഇന്റര്‍ലോക്കിങ് ബ്ലോക്ക് സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തു. നിര്‍മാണമേഖലയിലെ വിപ്ലവകരമായ മാറ്റത്തിന് അങ്ങനെ ടഫി തുടക്കം കുറിച്ചു.

ചെറിയ വീടുകള്‍ മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ വരെയുള്ള കേരളത്തിന്റെ നിര്‍മാണ മേഖലയില്‍ ഒരു പുതിയ യുഗത്തിന് ഇത് വഴിയൊരുക്കി…. ടഫി ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന പ്രോജക്ടുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. നിര്‍മാണത്തിനു ആവശ്യമായ സമയം 60 ശതമാനത്തോളം ലാഭിക്കാനും തൊഴിലാളികളുടെ എണ്ണം 40 ശതമാനം വരെ കുറയ്ക്കാനും ഡ്യുവല്‍ ലോക്കിംഗ് കോണ്‍ക്രീറ്റ് കട്ടകള്‍ സഹായിക്കും.

കെട്ടിടത്തിന്റെ ചുമരുകളെ കൂടുതല്‍ ദൃഢമാക്കുന്നതിനായി വശങ്ങളിലുള്ള ബട്ടര്‍ലോക്കും മെയില്‍ ഫീമെയില്‍ പോയിന്റുകള്‍ പരസ്പരം ലോക്ക് ആക്കുകയും ചെയ്യുന്നു. വെര്‍ട്ടിക്കല്‍ ലോക്കിങ് കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ ദൃഢത നല്കുന്നു. ബട്ടര്‍ലോക്ക് സംവിധാനത്തിന് പേറ്റന്റ് ലഭിച്ച സ്ഥാപനം കൂടിയാണ് ടഫി.

പാറപ്പൊടി, 6mm മെറ്റല്‍, OPC സിമന്റ് എന്നിവ പ്രത്യേക അളവില്‍ ചേര്‍ത്ത് ഡ്യൂവല്‍ കംപ്രസിങ് ടെക്‌നോളോജിയിലാണ് ഡ്യൂവല്‍ ലോക്കിങ് കട്ടകള്‍ നിര്‍മിക്കുന്നത്. ചാരനിറത്തില്‍ മിനുസമുള്ള പ്രതലമാണ് കട്ടയ്ക്കുള്ളത്. ഇതിനാല്‍ ചുമരുകള്‍ പ്ലാസ്റ്റര്‍ ചെയ്യേണ്ടിവരുന്നില്ല. ചുമര്‍ നേരിട്ടു പുട്ടിയിട്ടു ഫിനിഷ് ചെയ്യാം. അങ്ങനെ, നിര്‍മാണത്തിനുള്ള വെള്ളം ലാഭിക്കാം. ഡ്യൂവല്‍ ലോക്ക് പരസ്പരം യോജിപ്പിക്കാന്‍ മണലോ, സിമന്റോ വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡ്യൂവല്‍ ലോക്ക് കട്ടകള്‍ തമ്മില്‍ സിമന്റ് പേസ്റ്റ് ഒഴിച്ച് യോജിപ്പിക്കാം. പ്ലംബിങും വയറിങും സാധാരണ ചുമരുകളില്‍ ചെയ്യുന്നപോലെ തന്നെ ചെയ്യാന്‍ സാധിക്കും.

18 കിലോ വരുന്ന ഒരു ബ്രിക്സ് ഹൈഡ്രോളിക് കംപ്രസര്‍ ഉപയോഗിച്ച് 15 ടണ്ണില്‍ ഡ്യൂവല്‍ കംപ്രസ് ചെയ്താണ് നിര്‍മിക്കുന്നത്. വില 45 രൂപയാണ്. സ്വയം രൂപകല്പന ചെയ്ത ടഫി മെഷീന്‍ ഉപയോഗിച്ചാണ് നിര്‍മാണം. അതുകൊണ്ട്തന്നെ ഒരു മെഷീന്‍ ഉത്പാദന യൂണിറ്റും ഇവയോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഇതുവരെ കേരളത്തിലെല്ലാം തന്നെ 18 ഓളം മെഷീനുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. എട്ട് മണിക്കൂറില്‍ 2500 ഓളം കട്ടകള്‍ നിര്‍മിക്കാന്‍ കഴിയും. പ്രൊഡക്ഷന്‍ കഴിഞ്ഞാല്‍ ഏഴ് ദിവസം ബ്രിക്സ് നനച്ചുകൊടുക്കും. പിന്നെ ഡ്രൈ ആകാന്‍ മൂന്ന് ദിവസം. പത്ത് ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.

ടഫി ബ്രിക്സ് റെസിഡന്‍ഷ്യല്‍ ആവശ്യങ്ങളില്‍ നിന്ന് ഇപ്പോള്‍ കൊമേഴ്സ്യല്‍ ആയിട്ടും നിര്‍മാണം നടത്തുന്നു. നിര്‍മാണത്തിലെ എല്ലാ മൂല്യങ്ങളും പിന്തുടര്‍ന്നാണ് ടഫി മുന്നോട്ട് പോകുന്നത്. കട്ടകളുടെ ഗുണനിലവാരം ഉറപ്പ് നല്കുന്ന ടഫി ബ്രിക്സ് ആജീവനാന്തം നീണ്ടുനില്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ബിസിനസ്സ് പങ്കാളിത്ത ഇടപെടലുകളിലൂടെ കുടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ടഫി പരിശ്രമിക്കുകയും ചെയ്യുന്നു.

നിര്‍മാണമേഖലയിലെ വ്യത്യസ്തതകള്‍ ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ടഫി ഇന്റര്‍ലോക്കിങ് ബ്രിക്സിന്റെ സാങ്കേതികവിദ്യ വിദേശത്തും സാന്നിധ്യം അറിയിച്ചു. 33 വര്‍ഷത്തിലേറെ പരിചയമുള്ള ഇന്റര്‍ലോക്കിങ് ടെക്നോളജി മേഖലയിലെ നൂതന സാങ്കേതികവിദ്യകളിലൂടെ കെട്ടിട നിര്‍മാണത്തെ കൂടുതല്‍ ലളിതമാക്കാനുള്ള ദൗത്യം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുക എന്നതാണ് ടഫി എന്ന സംരംഭവും അതിന്റെ ഉടമകളായ ജോബിനും ജിബിനും ലക്ഷ്യം വയ്ക്കുന്നത്.

Toughie Blocks
Okkal P.O., Karikode, Perumbavoor Ernakulam – 683550
Ph 9946466000
Web: www. toughie.in
Email: info@toughie.in

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button