സ്വപ്നങ്ങളെ ബഡ്ജറ്റ് തെറ്റിക്കാതെ പടുത്തുയര്‍ത്താന്‍ ഷൈഷാ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സുമായി ഷഹിന്‍ഷാ
സ്വപ്നഭവനം മനസ്സില്‍ പലതവണ വരച്ച്, കിനാവു കണ്ട് കഴിയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കൊറോണ കൊണ്ടുവന്ന സാമ്പത്തിക അടിയന്തരാവസ്ഥ കൂടിയായപ്പോള്‍, തങ്ങളുടെ സങ്കല്‍പ്പസൗധം എന്ന് യാഥാര്‍ത്ഥ്യമാകും എന്ന അനിശ്ചിതത്വത്തിലാണ് അവരെല്ലാം. അവര്‍ക്കായി പ്രത്യാശയുടെ വെണ്‍കൊടി പാറിച്ചുകൊണ്ട് വിജയത്തിന്റെ പടവുകള്‍ കയറുകയാണ് നെടുമങ്ങാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷഹിന്‍ഷായുടെ ഷൈഷാ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്.
ഷൈഷാ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിനെ വ്യത്യസ്തവും ആകര്‍ഷകവുമാക്കുന്നത് ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ വസ്തുവില്‍, ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ സ്വപ്നഭവനം കെട്ടിയുയര്‍ത്തുന്നു എന്ന പ്രത്യേകതയാണ്. ബാല്യകാലത്തു തന്നെ സിവില്‍ എന്‍ജിനീയറാകാന്‍ മോഹിച്ചു തുടങ്ങിയ ഷഹിന്‍ഷാ ഇപ്പോള്‍ തന്റെ സ്വപ്നകരിയറിന്റെ ഉന്നതകോണികള് കയറുകയാണ്.
കെ.എസ്.ആര്.ടി.സി ജീവനക്കാരനായ പിതാവ് ഷറഫുദ്ദീന്റെയും മാതാവ് ആരിഫാ ബീവിയുടെയും സഹോദരങ്ങളായ അനസിന്റെയും ഷെമിയുടെയും പൂര്‍ണപിന്തുണ കൂടിയായപ്പോള്‍ ഷഹിന്‍ഷായ്ക്ക് തന്റെ സ്വപ്ന സ്ഥാപനത്തെ പടുത്തുയര്‍ത്തി കരിയര്‍ തുടങ്ങാന്‍ സാധിച്ചു. കുറഞ്ഞ കാലയളവിനുള്ളില്‍ ക്ലെയ്ന്റുകളെ സംതൃപ്തരാക്കിക്കൊണ്ട്, സ്വന്തം ആശയത്തില്‍ നിരവധി സൗധങ്ങള്‍ പടുത്തുയര്‍ത്തി, അഭിമാനത്തിന്റെ നിറപുഞ്ചിരിയുമായി, ശിരസ്സുയര്‍ത്തി തന്റെ കരിയര്‍ വര്ണശബളമാക്കാന് ഷഹിന്‍ഷായ്ക്ക് സാധിച്ചു.
സാധാരണക്കാരന് കൊത്തിപെറുക്കി സ്വരൂപിച്ച മൂന്ന് സെന്റ് വസ്തുവില്‍ മുതല്‍ സമ്പന്നന്റെ മുപ്പതും അന്‍പതും സെന്റ് വസ്തുവില്‍ വരെ ഷഹിന്‍ഷാ സൗധങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ വെരിഫൈഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള ലൈസന്‍സും ഷഹിന്‍ഷായ്ക്ക് ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് എന്‍ജിനിയറായ ഭാര്യ ഷൈറാ ബാനു കര്‍മമേഖലയിലും പിന്തുണയുമായി ഒപ്പം നില്‍ക്കുന്നതിന്റെ ഇരട്ടി ആവേശത്തില്‍ കോവിഡ് കാലത്തും ഷൈഷാ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴസിനെ ലവലേശം പതറാതെ മുന്നോട്ട് നയിക്കാന്‍ ഷഹിന്‍ഷായ്ക്ക് സാധിക്കുന്നു. അദ്ദേഹത്തോടൊപ്പം, ആത്മാര്‍ത്ഥതയും, സത്യസന്ധതയും അര്‍പ്പണബോധവുമുള്ള തൊഴിലാളികള്‍ ഷൈഷാ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്റെ രക്തവും മാംസവുമായി പരിണമിക്കുന്നതും വിസ്മരിക്കാന്‍ കഴിയില്ല.