കോവിഡ് കാലത്തെത്തിയ മാവേലി; ലോക്കല്‍ റീട്ടെയ്ല്‍ വിപണനത്തിനൊരു ഓണ്‍ലൈന്‍മാതൃക
കോവിഡ് മഹാമാരി ലോകത്തെ എല്ലാ ബിസിനസ് മേഖലകളേയും ദോഷകരമായി ബാധിച്ചപ്പോള്‍ അതൊരു അവസരമായി ഉപയോഗിക്കുകയും കോവിഡിനൊപ്പം എങ്ങനെ ജീവിക്കാമെന്നും നമുക്ക് കാണിച്ചുതരുകയാണ് മാവേലി ഓണ്‍ലൈന്‍ ഷോപ്പിങിലൂടെ കൊല്ലത്തുകാരനായ രതീഷ് രാജന്‍ എന്ന യുവസംരംഭകന്‍.
കാലക്രമേണ, എല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നുവെന്ന് ഒരു സൂചന എവിടെ നിന്നോ മനുഷ്യരാശിക്ക് കിട്ടിയ അവസരങ്ങളില്‍പോലും അത് നമ്മളെയൊന്നും ബാധിക്കില്ല എന്ന കരുതിയിരുന്ന ജനതയ്ക്കിടയിലേക്ക് വീട്ടിലിരുന്നുകൊണ്ട് കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍കൊണ്ട് ഭുമിക്ക് താഴെയുള്ള എന്തും വാങ്ങാന്‍ കഴിയുമെന്ന് പഠിപ്പിച്ച കൊറോണ വൈറസ് ഇന്ന് രതീഷിനൊരു ജീവിതമാര്‍ഗം നല്കിയിരിക്കുന്നു.
ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്ന നിലയില്‍ ആരംഭിച്ചുവെങ്കിലും കോവിഡ് മഹാമാരിക്കാലത്ത് ചുറ്റുപാടുമുള്ള റീട്ടെയ്ല്‍ ഷോപ്പുകള്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ വിപണനം സാധ്യമാകുന്ന പ്ലാറ്റ്‌ഫോമായി മാവേലി ഓണ്‍ലൈന്‍ ഷോപ്പിങ് മാറി. ബേക്കറികള്‍, ഹോംമെയ്ഡ് കേക്കുകള്‍ നിര്‍മ്മിക്കുന്നവര്‍, റെസ്റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവരെയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലാക്കി അവരുടെ വിപണനത്തെ സഹായിക്കുന്ന രീതിയിലാക്കി. ഇത്തരത്തില്‍ ലോക്കല്‍ മാര്‍ക്കറ്റ് പ്ലാറ്റ്ഫോം എന്ന നിലയിലും പ്രവര്‍ത്തിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് വഴി അവരുടെ ഏറ്റവും അടുത്തുള്ള ഷോപ്പുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള അവസരമൊരുക്കുന്നു.
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നൊരു പ്ലാറ്റ്‌ഫോമാണ് മാവേലി ഓണ്‍ലൈന്‍. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മറ്റ് ആശയവിനിമയ നെറ്റ്‌വര്‍ക്കുകള്‍ വഴി ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നു; റീട്ടെയില്‍ സ്റ്റോര്‍ സേവനങ്ങളിലൂടെ ഉപഭോക്തൃ വസ്തുക്കളുടെ വൈവിധ്യമാര്‍ന്ന ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കമ്പ്യൂട്ടര്‍വത്കരിച്ച ഓണ്‍ലൈന്‍ ഓര്‍ഡറിങ് സേവനങ്ങള്‍ മാവേലി ഓണ്‍ലൈന്‍ ഷോപ്പിങ് എന്ന സംരംഭത്തെ ജനപ്രിയമുള്ളതാക്കി.
ബിസിനസിനോടുള്ള താത്പര്യമാണ് മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന രതീഷിനെ മാവേലി ഓണ്‍ലൈന്‍ ഷോപ്പിങ് എന്ന ആശയത്തിലെത്തിച്ചത്. ഓണ്‍ലെന്‍ മാര്‍ക്കറ്റിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും നന്നായി പഠിച്ച് ഈ സംരംഭത്തിലിറങ്ങി. മുന്‍പ് പൂനെയില്‍ ഇതേ ബിസിനസിന്റെറ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.
കേരളത്തില്‍ ഇത്തരത്തിലൊരു ബിസിനസ് രണ്ടു വര്‍ഷം മുന്‍പ് വരെ അത്ര സ്വീകാര്യത നേടിയിരുന്നില്ല; കോവിഡാണ് ഓണ്‍ലൈന്‍ ഷോപ്പിങിനെ വളര്‍ത്തിയത്.
കോവിഡിന്റെ ആരംഭകാലത്ത് തന്നെയാണ് മാവേലി ഓണ്‍ലൈന്‍ ഷോപ്പിങ് എന്ന ആശയത്തിന് രതീഷും തുടക്കം കുറിച്ചത്. ഇന്ന് മാവേലിയ്ക്ക് നിരവധി ഉപഭോക്താക്കള്‍ ഉണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് ആരോഗ്യമേഖല ഉള്‍പ്പെടുന്ന സേവനങ്ങളും ഘട്ടംഘട്ടമായി മാവേലി ഓണ്‍ലൈന്‍ ഷോപ്പിങിലൂടെ ജനങ്ങള്‍ക്ക് നല്കണം എന്നതാണ് രതീഷിന്റെ അടുത്ത ലക്ഷ്യം.
കൊല്ലത്ത് തന്നെ പരവൂര്‍, പാരിപ്പള്ളി, ചാത്തന്നൂര്‍, കുണ്ടറ തുടങ്ങി സ്ഥലങ്ങലിലെല്ലാം മാവേലിയുടെ ഹബുകള്‍ പ്രവര്‍ത്തിക്കുന്നു. പതിനഞ്ചോളം തൊഴിലാളികള്‍ വിവിധയിടങ്ങളിലായി മാവേലിയ്ക്കായി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ എല്ലാ ജില്ലകളിലും മാവേലി ഓണ്‍ലൈന്‍ ഷോപ്പിങിന്റെ ഫ്രാഞ്ചൈസികള്‍ കൊണ്ടുവരണമെന്നും നിരവധി ഹബുകള്‍ സ്ഥാപിക്കണമെന്നുമാണ് രതീഷിന്റെ ആഗ്രഹം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കോവിഡിനൊപ്പം ജീവിതരീതികളെ മാറ്റുക, അതിനൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധമാര്‍ഗം. കേരളത്തിന്റെ ഓണ്‍ലൈന്‍ ഷോപ്പിങ് രീതികള്‍ മാറട്ടെ..അതിനൊരു തുടക്കമാകാന്‍ രതീഷിനും മാവേലി ഓണ്‍ലൈന്‍ ഷേപ്പിങ് എന്ന സംരംഭത്തിനും കഴിയട്ടെ.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാവേലിയുടെ ഹബ് ആരംഭിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ 50,000 രൂപയും മുന്‍സിപ്പാലിറ്റി തലത്തില്‍ 1 ലക്ഷം രൂപയുമാണ് മുതല്‍മുടക്ക്. താത്പര്യമുള്ളവര്‍ക്ക് രതീഷിനെ ബന്ധപ്പെടാവുന്നതാണ്.
Ratheesh Rajan
Maveli Shopping Pvt Ltd
Chathannoor (P.O), Kollam
Phone: 88481 68488