Mallika Sreekumar’s Waves Hair Fixing; നഷ്ടപ്പെട്ട മുടിയും ആത്മവിശ്വാസവും തിരിച്ചെടുക്കാം, ആശങ്കകളില്ലാതെ
നീണ്ട ഇടതൂര്‍ന്ന മുടി, അത് ഒരു അഴക് തന്നെയാണ്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും അത് ഒരു സ്വപ്‌നം മാത്രമാണ്, എന്തൊക്കെ പൊടിക്കൈകള്‍ പ്രയോഗിച്ചിട്ടും സൂക്ഷിച്ചിട്ടും താരനും മുടികൊഴിച്ചിലും കാരണം പലര്‍ക്കും മുടി വീണ്ടും വരാറില്ല. ചില രോഗങ്ങളുടെ ട്രീറ്റ്‌മെന്റ് വഴിയും മരുന്നുകളുടെ ഉപയോഗം വഴിയും മുടി നഷ്ടമാകുന്നവരും ഉണ്ട്.
ഇന്ന്, കുട്ടികള്‍ തുടങ്ങി മുതിര്‍ന്നവര്‍ വരേക്കും മുടി കൊഴിച്ചില്‍ കാണാനാകും. തലയോട്ടി പുറത്തു കാണാവുന്ന രീതിയിലാണ് ചിലര്‍ക്ക് മുടി കൊഴിയുന്നത്. എന്തായാലും മുടി എന്നും ഒരാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ ഇത്തരത്തില്‍ മുടി കുറവായതിനാല്‍ ആശങ്കപ്പെടുന്നവര്‍ക്ക് ആശ്വാസമാവുകയാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷതോത്തമായി മല്ലിക ശ്രീകുമാര്‍. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും എല്ലാവര്‍ക്കും സുപരിചിതമാണ് മല്ലിക ശ്രീകുമാറിന്റെ ഹെയര്‍ ഫിക്‌സിങ് വര്‍ക്‌സ്, സമൂഹത്തിലെ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ മല്ലികയുടെ കസ്റ്റമേഴ്‌സാണ്.
മുടി ഇല്ലാതെ പ്രശ്‌നം നേരിടുന്നവര്‍ക്കും, മേക്ക് ഓവര്‍ വേണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും എന്തെങ്കിലും ഫങ്ഷന്റെ ഭാഗമാകാനും തുടങ്ങി എല്ലാവര്‍ക്കും ഈ Hair Fixing രീതി ഉപയോഗിക്കാം. ഓരോ വ്യക്തിയുടെയും ആവശ്യം മനസ്സിലാക്കി ഓരോരുത്തര്‍ക്കും വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതാണ് ഈ ഹെയര്‍ ഫിക്‌സിങ്.
ഓര്‍ഡര്‍ നല്‍കുന്നതനുസരിച്ച് ആദ്യം കസ്റ്റമറിന്റെ തലയുടെ അളവ് എടുക്കുന്നു. തലയുടെ മുന്‍ഭാഗത്തായാലും പിന്‍ഭാഗത്തായാലും ഉദ്ദേശിക്കുന്ന മുടിയുടെ നീളവും വീതിയും ഉള്ളും തീരുമാനിച്ച് കസ്റ്റമര്‍ തിരഞ്ഞെടുക്കുന്ന മുടിയില്‍ Extension തയ്യാറാക്കി കൊടുക്കുന്നു. വിവിധ ഹെയര്‍ കളേഴ്‌സില്‍ മുടി ലഭ്യമാണ്. മുടി സൂക്ഷ്മതയോടെ മെഷീന്‍ ഉപയോഗിച്ച് ഒരു കര്‍ട്ടന്‍ പോലെ തയ്ച്ചശേഷം ഒരു നെറ്റ് തുണിയില്‍ തുന്നി ചേര്‍ക്കുന്ന രീതി ആണിത്.
തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും ലേലത്തിലൂടെ ശേഖരിക്കുന്ന ഒറിജിനല്‍ മുടി ഉപയോഗിച്ചാണ് Extension നിര്‍മിതി. ഇത്തരത്തില്‍ ശേഖരിക്കുന്ന മുടി വളരെ ശ്രദ്ധയോടെ അതിലുള്ള എല്ലാ അഴുക്കുകളും കഴുകി വൃത്തിയാക്കുന്നു. കയ്യുറ ഉപയോഗിച്ച് ഓരോ കൂട്ടം മുടിയും പ്രത്യേകം പ്രത്യേകമായാണ് സ്റ്റാഫ് വൃത്തിയാക്കുന്നത്. മുടി വൃത്തിയാക്കുന്നതാണ് ഏറ്റവും ശ്രമകരമായ ജോലി എന്ന് മല്ലിക പറയുന്നു. സൂക്ഷിച്ചില്ലെങ്കില്‍ മുടി കുരുങ്ങാനുള്ള സാധ്യത ഏറെയാണ്. ഇടയ്ക്ക് കയ്യില്‍ നിന്ന് വീണു പോകുന്നതും മറ്റും മുടിയുടെ അറ്റങ്ങള്‍ തമ്മില്‍ മാറി പോകാന്‍ കാരണമാകും. ഇത്തരത്തില്‍ മാറി പോകുന്ന മുടി പിന്നെ ഉപയോഗം ഇല്ലാതായി പോകുന്നു.
2006-ല്‍ തന്റെ സഹോദരനെ കാണാനായി ബ്രസീല്‍ സന്ദര്‍ശിച്ചപ്പോഴാണ് മല്ലിക Hair Fixingനെ കുറിച്ചും ഇത് ചെയ്യുന്ന രീതികളെ കുറിച്ചും മനസ്സിലാക്കുകയും പഠിക്കുകയും ചെയ്തത്. ആ വര്‍ഷം തന്നെ, ഈ ഫീല്‍ഡില്‍ സംരംഭം ആരംഭിക്കുകയും പിന്നീട് ഇതൊരു ‘പാഷന്‍’ ആയി വളരുകയും ചെയ്തു. ആദ്യം Hair Extension കയറ്റുമതി മാത്രമാണ് ചെയ്തിരുന്നത്.
2010- ല്‍ സ്വന്തമായി ഉപയോഗിക്കുകയും കയറ്റുമതി ചെയ്തതില്‍ ശേഷിക്കുന്നവ നാട്ടിലുള്ളവര്‍ക്ക് ‘ഫിറ്റ്’ ചെയ്തുകൊടുക്കനും തുടങ്ങി. ഇന്ന് Hair Extensions ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലും അല്ലാതെയും സുലഭമായി ലഭിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ പലതും ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്നതും മെറ്റീരിയലുകള്‍ ചേര്‍ത്ത് നിര്‍മിക്കുന്നതുമാണ്. എന്നാല്‍ മല്ലികയുടെ Hair Extension രീതികള്‍ക്ക് അഞ്ച് വര്‍ഷത്തെ സര്‍വീസും ഉറപ്പുമാണ് ലഭിക്കുക.
40 ഗ്രാം മുടി വാങ്ങുന്ന കസ്റ്റമറിന്, ഒരു വര്‍ഷത്തിനുള്ളില്‍ മുടി കുടുങ്ങി പോകുകയാണെങ്കില്‍ Extension മാറ്റി നല്‍കുന്നു. ഇതില്‍ അളവിലാണ് വ്യത്യാസം വരുന്നതെങ്കില്‍ എത്ര ഗ്രാം മുടിയാണോ പോയത് അത് ഫിക്‌സ് ചെയ്ത്, വാങ്ങിയ അളവില്‍ തിരിച്ച് നല്‍കുന്നു. അഞ്ച് വര്‍ഷത്തോളം സൗജന്യ സേവനവും ഉറപ്പാക്കുന്നു. ദിവസവും തലയില്‍ നിന്ന് വേര്‍പ്പെടുത്തി, കഴുകി ഉപയോഗിക്കാവുന്ന ക്ലിപ്പ് ഉള്ള Hair Extension ആണിത്.
ഇത് കൂടാതെ പശ ഉപയോഗിച്ച് മുടി തലയില്‍ വച്ചു പിടിപ്പിക്കുന്ന രീതിയും ഉണ്ട്. മൂന്ന് മാസം മുതല്‍ 8 മാസം വരെ ഓരോരുത്തരുടെ മുടിയുടെ പ്രത്യേകത അനുസരിച്ച് ഇത് തലയില്‍ കേടുപാട് കൂടാതെയിരിക്കുന്നു. തലയുടെ പിന്‍ഭാഗത്ത് ചെവികളുടെയിടയ്ക്കുള്ള ഭാഗത്താണ് ഇത് കൂടുതലും വച്ച് പിടിപ്പിക്കുന്നത്. കസ്റ്റമര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് നെറ്റിയുടെ ഭാഗത്തും ചെവിയുടെ മുകളിലും ഫിക്‌സ് ചെയ്തു നല്‍കുന്നു. തലയോട്ടിയില്‍ തൊടാതെ, മുടിവേരുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കാതെ തലയോട്ടിയില്‍ നിന്നും ഒരു സെന്റിമീറ്റര്‍ താഴെ മുടിയിലാണ് ഇത് ഒട്ടിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള പശയാണ് ഇതിന് ഉപയോഗിക്കുന്നത്. മുടിയില്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നത് കൊണ്ടോ ദിവസവും കഴുകുന്നത് കൊണ്ടോ ഇത് ഇളകി പോകുന്നില്ല.
ലോക്‌ഡോണ്‍ കാരണവും അല്ലാതെയും നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് ഫോട്ടോ അയച്ചു കൊടുത്തും മറ്റും മുടി തിരഞ്ഞെടുത്ത് എക്സ്റ്റന്‍ഷന്‍ നിര്‍മിച്ച് കൊറിയര്‍ വഴി എത്തിച്ചു നല്‍കുന്നു. തിരുപ്പതിയില്‍ നിന്നും മറ്റും ലഭിക്കുന്ന മുടിയുടെ അളവ് കുറവായതിനാല്‍ ആവശ്യക്കാര്‍ക്ക് ചെയ്ത് കൊടുക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കി നല്‍കുന്നുണ്ട് മല്ലിക.
ഇത്തരത്തില്‍ നഷ്ടപ്പെട്ട മുടി വീണ്ടെടുത്ത്ആത്മവിശ്വാസത്തോടെ തന്റെ കസ്റ്റമേഴ്‌സിനെ കാണുമ്പോഴുള്ള ആത്മസംതൃപ്തിയാണ് തന്നെ ഈ സംരംഭവുമായി മുന്നോട്ട് നയിക്കുന്നത് എന്ന മല്ലിക പറയുന്നു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഈ Hair Extension സര്‍വീസ് ലഭ്യമായിട്ടുള്ളത്. ഇതിന്റെ നിര്‍മാണ കമ്പനി എറണാകുളത്ത് വഴക്കാലയിലാണ്. മറ്റു ജില്ലകളില്‍ നിന്നും ആവശ്യക്കാര്‍ ഏറെയാണ്. ഫേസ്ബുക്കില്‍ Mallika Sreekumar’s Waves Hair Fixing എന്ന പേജിലൂടെയും കസ്റ്റമേഴ്‌സിന് ബന്ധപ്പെടാം. മല്ലികയക്ക് എല്ലാവിധ പിന്തുണയും നല്‍കി ഭര്‍ത്താവ് ശ്രീകുമാറും മകനും മകളും മരുമകളും ഉള്‍പ്പെടുന്ന കുടുംബം ഒപ്പമുണ്ട്.
Mallika Sreekumar’s Waves Hair Fixing:
93880 22233, 04844060580