പുതിയൊരു സംരംഭമോ… അത് ‘ഇന്നവേറ്റീവി’ലൂടെയാകട്ടെ
ഒരു മികച്ച സംരംഭത്തെ വാര്‍ത്തെടുക്കുക, അതിലൂടെ ഒരു മികച്ച സംരംഭകനാകുക! നമ്മളില്‍ ചിലരെങ്കിലും ആഗ്രഹിക്കുന്ന കാര്യം തന്നെയാണിത്. എന്നാല്‍ അതിനായി പലപ്പോഴും നാം തിരഞ്ഞെടുക്കുന്ന രീതികളും സമീപിക്കുന്ന വ്യക്തികളും ശരിയാകണമെന്നില്ല. അതിന്റെ പരിണിത ഫലമോ നഷ്ടം മാത്രം.
സ്വന്തമായി ഒരു പ്രോജക്ട് ഉണ്ടെങ്കില്‍ അതിനെ വിപുലീകരിച്ചു പൂര്‍ണമായും നടപ്പിലാക്കുന്നതിനായി നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു സംരംഭകന് കടന്നുപോകേണ്ടി വരുന്നത്. അങ്ങിനെയുള്ള നിരവധി സംരംഭകര്‍ക്ക് ഒരു കൈത്താങ്ങായി മാറുകയാണ് ഇന്നവേറ്റീവ് ബിസിനസ് മാനേജ്മെന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്.
മലപ്പുറം ജില്ലയിലാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തങ്ങളുടെ കര്മമേഖലയില് വിശ്വാസ്യതയും കാര്യക്ഷമതയും തെളിയിച്ചു തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചു. സ്വന്തമായി ഒരു പ്രോജക്ട് മാത്രമുള്ള ഒരു സംരംഭകനു ഇനി ധൈര്യമായി ഇവരെ സമീപിക്കാം.
ഒരു സ്ഥാപനം തുടങ്ങുന്നതിനായി സ്ഥലം കണ്ടെത്തുന്നതു മുതല്‍ അതിന്റെ ഉദ്ഘാടന ദിവസം വരെയുള്ള എല്ലാവിധ കാര്യങ്ങളും കൃത്യമായ മേല്‍നോട്ടത്തിലൂടെ ഇവര്‍ നിര്‍വഹിക്കുന്നു. മാര്‍ക്കറ്റ് സര്‍വ്വേ, അനുയോജ്യമായ പ്രോജക്ട് സൈറ്റ് കണ്ടെത്തുന്നത് മുതല്‍ അതിന്റെ എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം, നിയന്ത്രണം, കാര്യശേഷിയുള്ള സ്റ്റാഫുകളുടെ നിയമനം, അവര്‍ക്ക് ആവശ്യമായ ട്രെയിനിങ്, സംരംഭത്തിന്റെ ഉദ്ഘാടനം, അതുമായി ബന്ധപ്പെട്ടുള്ള പ്രമോഷന്, സംരംഭത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്നിവയും അതിനു പുറമേ മാര്‍ക്കറ്റിംഗും ഇവര്‍ കൃത്യമായി ചെയ്തുവരുന്നു.
ടെക്സ്റ്റെല്‍ ഇന്‍ഡസ്ട്രി, ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റ് എന്നി മേഖലകള്‍ക്കാണ് ഇവര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ധാരാളം ക്ലെയ്ന്റുകള്‍ ഇവര്‍ക്കുണ്ട്. സംരംഭകനെ സംബന്ധിച്ചിടത്തോളം തന്റെ ആശയം എന്താണെന്നു വ്യക്തമാക്കി കൊടുക്കുക എന്നത് മാത്രമാണ് ദൗത്യം. പിന്നീടുള്ള ഓരോ പ്രവൃത്തികളും ആവശ്യാനുസരണം കണ്ടറിഞ്ഞു ചെയ്യുന്നു എന്നതാണ് ഇന്നവേറ്റീവ് ബിസിനസ് മാനേജ്മെന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ വ്യത്യസ്തമായ പ്രവര്‍ത്തനശൈലി. അതുകൊണ്ട് തന്നെയാകണം ആദ്യത്തെ പ്രൊജക്ടിനു ശേഷം ഇന്നവേറ്റീവിനെത്തന്നെ ക്ലെയ്ന്റുകള്‍ വീണ്ടും സമീപിക്കുന്നത്.
അതിനുപുറമേ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും അവിടുത്തെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് കമ്പനിയെ ലാഭത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ രംഗത്ത് ഇവര്‍ പതിപ്പിച്ച ഈ വിശ്വാസ്യതയുടെ മുദ്ര തന്നെയാകണം കസ്റ്റമേഴ്സിനെ നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന ഘടകം.
ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി എന്ന നിലയില്‍ പ്രാരംഭം കുറിച്ച ഈ സ്ഥാപനം പിന്നീട് ഒരു ബിസിനസ് കണ്‍സള്‍ട്ടന്‍സി ആയി ചിട്ടപ്പെടുത്തുകയായിരുന്നു. ഒരു ബിസിനസിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാം ഒരു കുടക്കീഴില് കൊണ്ടുവരിക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. തങ്ങളുടെ സേവനം കൃത്യമായി എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യത്തിനായി ഇപ്പോള്‍ മലപ്പുറത്തെ ഹെഡ് ഓഫീസിന് പുറമേ ഇടക്കരയിലും ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ സന്ദീപാണ് സംരംഭകരുടെ ഉറ്റമിത്രമായി മാറിക്കഴിഞ്ഞ ഇന്നവേറ്റീവ് ബിസിനസ് മാനേജ്മെന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ അമരക്കാരന്. മലപ്പുറം നിലമ്പൂരിലെ മുത്തേടം എന്ന സ്ഥലത്ത് അധ്യാപക ദമ്പതികളുടെ മകനായാണ് സന്ദീപ് ജനിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമപ്രവര്‍ത്തന ലോകത്തേക്ക് കടന്നു.
തുടക്കത്തില്‍ പ്രിന്റ് മീഡിയയില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തു. പിന്നീട് അതിന്റെ തന്നെ മാര്‍ക്കറ്റിംഗ്, പ്രോഗ്രാം ഡിവിഷനുകളിലേക്ക് ചേക്കേറി. നീണ്ടകാലത്തെ സേവനത്തിനുശേഷം ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സിന്റെ മലപ്പുറം യൂണിറ്റില്‍ VSP മാനേജറായി നിയമിതനായി. ആ കാലഘട്ടത്തില്‍, ബിസിനസ് മേഖലയിലെ പലരെയും അടുത്തു അറിയുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും സാധിച്ചു. ഈ ചിന്തകള്‍ തന്നെയാകണം പിന്നീട് അദ്ദേഹത്തിനെ ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിച്ചത്.
തന്നെ സമീപിക്കുന്ന ഓരോ വ്യക്തിയുടെയും സംരംഭത്തെ അവരുടെ ആഗ്രഹാനുസരണം വാര്‍ത്തെടുക്കുവാന്‍ സന്ദീപിനും അദ്ദേഹത്തിന്റെ സംരംഭത്തിനും കഴിയുന്നു. ഇതുവരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നു തന്നെ ഇന്നവേറ്റീവ് ബിസിനസ് മാനേജ്മെന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനെ സമീപിക്കുന്ന ഏതൊരു സംരംഭകനും 100 ശതമാനം റിസള്‍ട്ട് ലഭിക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്. ഇനിയും നിരവധി സംരംഭകര്‍ക്ക് കൈത്താങ്ങാവാന്‍ ഇന്നവേറ്റീവ് ബിസിനസ് മാനേജ്മെന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു…
(സന്ദീപിന്റെ ഫോണ്‍ നംബര്: 99474 00070)