പ്രതിസന്ധിയില്‍ കാലിടറാതെ വിജയ സാമ്രാജ്യം തീര്‍ത്ത് Faircode Technologies; വിജയ യാത്രയില്‍ പങ്കാളികളാകാന്‍ മുന്നിലേക്ക് വരുന്നത് നിരവധിപേര്‍
പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു സംരംഭത്തെ പടുത്തുയര്‍ത്താനും ആ പ്രതിസന്ധിയില്‍ പതറാതെ സഞ്ചരിക്കാനും സാധിക്കുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അവര്‍ നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും സമ്പദ്വ്യവസ്ഥയെ മികച്ചതാക്കി കൊണ്ടേയിരിക്കുന്നു.
പ്രതിസന്ധികളില്‍ തളരാതെ സോഫ്റ്റ്വെയര് ഡെവലപ്മെന്റ് രംഗത്ത് അത്ഭുതം തീര്‍ത്ത ഒരു സംരംഭമുണ്ട് നമ്മുടെ കേരളത്തില്‍. സോഫ്റ്റ്വെയര് ഡെവലപ്മെന്റ് മേഖലയില്‍ നിരവധി വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവുമായി മൂന്ന് ചെറുപ്പക്കാര്‍ പടുത്തുയര്‍ത്തിയ Faircode Technologies Pivate Limited എന്ന സംരംഭം ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്വെയര് സംരംഭങ്ങളില്‍ ഒന്നാണ്.
Faircode എന്ന സംരംഭത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയും മറ്റും കേള്‍ക്കാത്തവര്‍ നമ്മുടെ കേരളത്തില്‍ വളരെ കുറവായിരിക്കും. കോവിഡ് കാലത്ത് ഒട്ടനവധി പ്രതിസന്ധികള്‍ നേരിടുകയും എന്നാല്‍ ആ പ്രതിസന്ധികളെ തരണം ചെയ്ത് കോവിഡ് കാലത്തെ അതിജീവിക്കുകയും ചെയ്ത സംരംഭമാണ് ഇത്.
BevQ എന്ന പേര് കേട്ടാല്‍ ഇന്നും മലയാളികള്‍ ആ കോവിഡ് കാലത്തെ ഓര്‍ക്കും. ചിലര്‍ ആശ്വാസത്തിലും മറ്റ് ചിലര്‍ കോവിഡ് കാലത്ത് Faircode എന്ന സംരംഭം നല്കിയ സേവനത്തിന്റെ പേരിലും. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് സേവനം നല്കുന്ന ആപ്പ് നിര്‍മിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അവര്‍ക്ക് നല്കിയ ചുമതല.
കൃത്യമായി പഠനം നടത്താനും കോവിഡ് കാലത്ത് മികച്ചൊരു സേവനം നല്‍കാനും മറ്റുമായി അവര്‍ക്ക് ലഭിച്ചത് കയ്യിലെണ്ണാവുന്ന ദിവസങ്ങള്‍. ഉറക്കമൊഴിഞ്ഞും മറ്റും അനുവദിച്ച സമയപരിധിക്കുള്ളില്‍ അവര്‍ BevQ നിര്‍മിച്ചു. പക്ഷേ, അവരുടെ കഠിനപ്രയത്നത്തിന് ആദ്യ ദിനം നേരിടേണ്ടി വന്നത് വളരെ വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ തങ്ങളുടെ കഴിവ് തെളിയിച്ച് മുന്നേറി.
BevQ കേരളത്തിലെ ഏറ്റവും മികച്ച ഒരു ആപ്പ് ആയി മാറി. 2020 മെയ് 27 മുതല്‍ 2021 ജനുവരി 14 വരെ രണ്ട് കോടി 84 ലക്ഷത്തോളം പേര്‍ക്ക് 40 കോടിയില്‍ അധികം ടോക്കണുകള്‍ നല്കി ഒരു ചരിത്രം തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിച്ചു. മികച്ച സേവനം നല്കിയ, കോവിഡ് കാലത്തെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സഹായിച്ച Faircode നമുക്ക് മുന്നില്‍ എത്തിക്കുന്നത് വലിയ സാധ്യതയെ തന്നെയാണ്. ദിനംപ്രതി വളരുന്ന ടെക്നോളജി മേഖലയിലെ വളരെ വലിയ സാധ്യതകളെ ഈ സംരംഭം നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നു.
പാലക്കാട് സ്വദേശിയായ രജിത് രാമചന്ദ്രനും കോട്ടയം സ്വദേശിയായ നവീന്‍ ജോര്‍ജും എറണാകുളം സ്വദേശിയായ MGK വിഷ്ണുവും കൂടി രൂപം നല്കിയ Faircode Technologies ഇന്ന് കേരളത്തിലെ മികച്ച സോഫ്റ്റ്വെയര് സ്ഥാപനങ്ങളില്‍ ഒന്നായി മാറാന്‍ ഒരു പ്രധാന കാരണം കൂടിയുണ്ട്. മികച്ച സേവനം ലോകത്തിന് നല്‍കണമെന്ന അവരുടെ വിശാലമായ കാഴ്ചപ്പാട് തന്നെയാണ് ആ കാരണം.
MG University College of Engineering ല്‍ നിന്നും പഠിച്ചിറങ്ങിയ ഇവര്‍ ഏകദേശം 14 വര്‍ഷത്തോളം സോഫ്റ്റ് വെയര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചവരാണ്. ബിസിനസ് മേഖലയോടുള്ള താത്പര്യവും സോഫ്റ്റ്വെയര് മേഖലയിലുള്ള വൈദഗ്ധ്യവും കൊണ്ടാണ് ഈ സംരംഭത്തിന് ഇവര്‍ തുടക്കം കുറിക്കുന്നത്.
2011 മുതല്‍ ഇവര്‍ ഒരുമിച്ച് ചേര്‍ന്ന്, Product Based കമ്പനി മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുമ്പോഴാണ് സര്‍വീസ് കൂടി എന്ത് കൊണ്ട് ഉള്‍പ്പെടുത്തി കൂടാ എന്ന് ഈ ചെറുപ്പക്കാര്‍ ചിന്തിക്കുന്നത്. അങ്ങനെയാണ് 2019 ല്‍ Faircode Technologies എന്ന സംരംഭം പിറവിയെടുക്കുന്നത്.
ഇനി വരുന്ന കാലത്ത് ടെക്നോളജിയില്ലാതെ ഒരു സംരംഭവും പ്രവര്‍ത്തിക്കില്ലെന്നും അത് കൊണ്ട് തന്നെ സംരംഭകര്‍ക്ക് തങ്ങളുടെ സേവനം ആവശ്യമായി വരുമെന്നുമുള്ള കൃത്യമായ ബോധം ഈ യുവ സംരംഭകര്‍ക്ക് ഉണ്ടായിരുന്നു. ആദ്യം തന്നെ ശക്തമായ പ്രതിസന്ധി നേരിട്ടതു കൊണ്ട് തന്നെയാകാം വളരെ പെട്ടെന്ന് മികച്ച ടെക്നോളജി സംരംഭങ്ങളില്‍ ഒന്നായി മാറാന്‍ Faircode Technologies ന് സാധിച്ചത്. ഇന്ന് നിരവധി സംരംഭകര്‍ Faircode Technologies െന്റെ ക്ലെയ്ന്റുകളാണ്. ഓരോരുത്തര്‍ക്കും മൂല്യമുള്ള സേവനം നല്‍കുന്നത് കൊണ്ട് തന്നെ ഓരോ ദിവസവും Faircode Technologies എന്ന സംരംഭത്തിന്റെ വളര്‍ച്ചയും ഉയരുകയാണ്.
അന്ന്, BevQ ആപ്പിന്റെ നിര്‍മാണ വേളയില്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ശക്തമായ സമ്മര്ദക്കിടയിലൂടെ കടന്ന് പോയത് ഇപ്പോഴും അവര്‍ ഓര്‍മിക്കുന്നു. പ്രതിസന്ധിക്കൊപ്പം പ്രതിസന്ധിയെ അവസരമാക്കാന്‍ ശ്രമിച്ചുകൊണ്ട് തന്നെയാണ് സംരംഭ മേഖലയില്‍ ഇവര്‍ തുടക്കം കുറിക്കുന്നത്. പല സംരംഭങ്ങളും ജനങ്ങളും കോവിഡിന്റെ ഭീതിയില്‍ വിറങ്ങൊലിച്ചു നിന്നപ്പോള്‍ ആ ഭീതിയെ നേരിടാന്‍ Faircode Technologies മുന്നിലേക്ക് വന്നു.
ഭയത്തെ നേരിടാനുള്ള ധൈര്യം തന്നെയാണ് Faircode Technologies ന്റൈ ഇന്ന് കാണുന്ന വിജയവും. ഈ മേഖലയില്‍ സംരംഭം തുടങ്ങാനുള്ള കാരണം ഈ മേഖലയെ കുറിച്ചുള്ള ഇവരുടെ കൃത്യമായ അറിവ് തന്നെയാണ്. ഇന്ന് സംരംഭ മേഖലയിലേക്ക് ചുവട് വെയ്ക്കുന്ന പുതിയ സംരഭകര്‍ക്ക് തങ്ങളുടെ സംരംഭം കൊണ്ട് തന്നെയാണ് ഇവര്‍ സന്ദേശം നല്‍കുന്നത്.
യുവ സംരംഭകര്‍ക്ക് നല്‍കാനുള്ള പ്രചോദനം Faircode Technologies നേരത്തെ തന്നെ നല്കി കഴിഞ്ഞിരുന്നു. യുവ സംരംഭകര്‍ക്ക് മാത്രമല്ല ഇന്ന് സംരംഭം ചെയ്യുന്ന എല്ലാ വ്യക്തികള്‍ക്കും ഇവര്‍ നല്‍കിയത് വലിയ പ്രചോദനം തന്നെയായിരുന്നു.
35 ദിവസത്തെ പ്രോജക്റ്റ് വെറും 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ടി വരുന്ന ഒരു ടെക്നോളജി സംരംഭം നേരിടുന്ന സമ്മര്‍ദം നമുക്ക് ആലോചിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍, ജനങ്ങള്‍ ഇവരുടെയൊക്കെ വലിയ സമ്മര്ദത്തിനിടയിലൂടെ സഞ്ചരിച്ചിട്ടും ആല്ഝ വിനെ വിജയത്തിലേക്ക് എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. സമൂഹത്തിന് മുന്നിലേക്ക് ഇവര്‍ നല്കുന്ന സന്ദേശം ഏത് പ്രതിസന്ധിയിലും ലക്ഷ്യബോധത്തോടെ മുന്നിലേക്ക് തന്നെ പോകണം എന്ന് കൂടിയാണ്.
Faircode Technologies നല്‍കുന്നത് ഏറ്റവും മൂല്യമുള്ള സേവനങ്ങള്‍
Open School, Byso, BevQ തുടങ്ങി പ്രശസ്തമായ നിരവധി സേവനങ്ങള്‍ ഇവര്‍ ലോകത്തിന് നല്‍കിയിട്ടുണ്ട്. 200 ലധികം രാജ്യങ്ങളില്‍ ലക്ഷകണക്കിന് ആളുകളാണ് Open School Enterprise School Management എന്ന ഇവരുടെ ഈ ആപ്പ് ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ സോഫ്റ്റ്വെയര് എന്ന തലത്തില്‍ നിരവധി സ്കൂളുകളും കോളേജുകളും Open School എന്ന ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു എന്നത് Faircode Technologies െന്റെ വിജയം തന്നെയാണ്.
ഇന്ത്യ, USA, ബഹ്റൈന്‍ തുടങ്ങി അന്‍പതോളം രാജ്യങ്ങളില്‍ Faircode Technologies ന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മികച്ച സേവനം നല്‍കിയത് കൊണ്ട് തന്നെ വിശ്വസ്തതയിലും ഏറ്റവും മുന്പില് തന്നെയാണ് ഈ സ്ഥാപനം.
MADU, Indiclaw, Rainmaker, Ideaclip, Buy exchange, CarsInIndia, Kayacoach, XRPL, Al Awail School , SI Madressa, Netlink, Vivitra, Alkhateb, Ayush Mission, KSEB L തുടങ്ങി ഗവണ്മെന്റ് ക്ലെയ്ന്റുകള്‍ ഉള്‍പ്പെടെ മികച്ച സ്ഥാപനങ്ങള്‍ക്കും Ejabiz, Sun infraa, Bobym gold, Travel on Me തുടങ്ങി ERP Development സംരംഭങ്ങള്‍ക്കും ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ദുബായ് മെഡിക്കല്‍ കോളേജ്, Kenya Revenue Authority, Animal transportation worldwide, Orange taxi, creative academy, Infostream group, my pets chip തുടങ്ങി ഏറ്റവു മികച്ച സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമടക്കം നമ്മുടെ കേരള സര്‍ക്കാരും വരെ ഇവരുടെ ക്ലെയ്ന്റുകളാണ്. ഇതിന് കാരണം ഇവര്‍ നല്കുന്ന സേവനം മൂല്യമുള്ളതാണ് എന്നത് തന്നെയാണ്.
Business Analysis, Market Study, Technical Documentation, Ul Design, UX Design, Proto type Design, Web Development, Web Services, Native and hybrid Mobile App Development, IT Staffing, Cloud Integration
Support and Maintenance, Smart Contract Development, Decentralized Application Development, Solidity, Substrate and Rust Frame Works, Requirement Analysis and Planning, Technical Implementation and Training, Updates and maintenance തുടങ്ങി സോഫ്റ്റ്വെയര് പരവും സാങ്കേതികപരവുമായ എല്ലാ സേവനങ്ങളും ഇവരില്‍ സുരക്ഷിതമാണ്.
Python, NodeJs, PHP, React തുടങ്ങി 25 ല്‍ അധികം ടെക്നോളജി ഫ്രെയിം വര്‍ക്കുകളിലായി 60ല്‍ അധികം എന്‍ജിനീയര്‍മാര്‍ Faircode Technologiesല്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്. ERP ഡെവലപ്മെന്റും അവയുടെ വില്പനയും ഇന്ന് ഏറ്റവും കൂടുതല്‍ ചെയ്യാനും Faircode Technologies ന് ഇന്ന് സാധിക്കുന്നുണ്ട്
നിങ്ങള്‍ക്കും Faircode Technologies പങ്കാളികളായി മുന്നോട്ട് പോകാന്‍ അവസരങ്ങളുണ്ട്
ഇന്ന് ദിനം പ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന സംരംഭമാണ് Faircode Technologies. ഒരിക്കലും ബിസിനസ് സാധ്യത നഷ്ടപ്പെടാത്ത, എന്നാല്‍ മുന്നോട്ട് പോകും തോറും അവസരങ്ങള്‍ കൂടുന്ന ഒരു ബിസിനസ് മേഖല കൂടിയാണ് ടെക്നോളജി എന്ന് പറയുന്നത്.
ഒരുപാട് സംരംഭകര്‍ക്കും സംരംഭത്തിലേക്ക് ചുവട് വെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും Faircode Technologies നോടൊപ്പം മുന്നേറാനുള്ള അവസരം കൂടി ഇവര്‍ നല്‍കുന്നുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. സംരംഭരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സാമ്പത്തിക നേട്ടം കൈവരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും Faircode Technologies ല്‍ പങ്കാളികളാകാന്‍ അവസരങ്ങളുണ്ട്.
പ്രോഡക്ട് ഡെവലപ്മെന്റ്, പ്രോഡക്ട് ഡെവലപ്മെന്റ് മാര്‍ക്കറ്റിംഗ്, സര്‍വീസസ് തുടങ്ങിയ മേഖലയിലേക്ക് പുതിയ സംരംഭകര്‍ക്കും സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നവര്‍ക്കും ചെറിയ മുതല്‍മുടക്കില്‍ ഇവരുടെ വിജയ യാത്രയ്ക്കൊപ്പം ചേരാനുള്ള അവസരവും ഇവര്‍ നല്‍കുന്നുണ്ട്. നിരവധി പേരാണ് Faircode Technologies ല്‍ ഇന്‍വെസ്റ്റ് ചെയ്യാനായി ഇന്ന് മുന്നിലുള്ളത്. അതിന് കാരണം ഇവരിലുള്ള വിശ്വാസവും വളരും എന്നുറപ്പുള്ള ബിസിനസ് മേഖലയാണ് ഇത് എന്നതും കൂടിയാണ്.
സംരംഭങ്ങള്‍ എന്നാല്‍ ഒറ്റയ്ക്ക് നേട്ടങ്ങള്‍ കൊയ്യാനുള്ളതല്ലെന്നും അത് സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കേണ്ടതാണ് എന്നുമുള്ള ബിസിനസ് സിദ്ധാന്തം തന്നെയാണ് ഇവരുടെ വിജയവും. അത് കൊണ്ട് തന്നെ മറ്റ് സംരംഭകരെ കൂടി ചേര്‍ത്ത് നിര്‍ത്താനും മികച്ച സേവനം നല്‍കാനും ഇവര്‍ മുന്നിലുണ്ട്.