‘കൂട്ടുകെട്ടി’ന്റെ വിജയം
സ്മാര്‍ട്ട് ഫോണുകളും ടാബുകളും നമ്മുടെ നിത്യ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഘടകമായി മാറിയിരിക്കുന്ന കാലഘട്ടമാണിത്. വാര്‍ത്തകള്‍, പുസ്തകങ്ങള്‍, പത്രങ്ങള്‍, ബാങ്കിംഗ്, ഓഫീസ് കാര്യങ്ങള്‍ ഇവയെല്ലാം വളരെ വേഗത്തില്‍ ഒരു വിരല്‍ത്തുമ്പിലൂടെ നമുക്ക് സാധ്യമായൊരു കാലഘട്ടമാണിത്. സ്മാര്‍ട്ട് ഫോണ്‍ ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാധ്യത വര്ധിച്ചതോടു കൂടി അവയുമായി ബന്ധപ്പെട്ടിരിക്കുന്ന മെയിന്റനെന്‍സ്, സര്‍വീസ് തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴില്‍ സാധ്യതകളും രൂപപ്പെട്ടു.
ലാപ്ടോപ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവയുടെ ടെക്നിക്കല്‍ മേഖലയില്‍ പരിചയസമ്പന്നരായ എന്‍ജിനിയേഴ്സിനെ പലപ്പോഴും കിട്ടിയെന്നുവരില്ല, അപ്പോള്‍ മെയിന്റനന്‍സ്, സര്‍വീസ് ഇവയെല്ലാം അവതാളത്തിലാകും. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ബിസിനസ് ലോകത്തിലേക്ക് കടന്നു വരികയാണ് Sky Tex ടെക്നോളജീസ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം.
ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ് എന്നിവയുടെ ചിപ്പ് ലെവല്‍ സര്വീസിംഗിനൊപ്പം അതിന്റെ ട്രെയിനിങ് കൂടിയാണ് ഇവര്‍ നല്‍കുന്നത്. നിങ്ങളുടെ ഉപകരണത്തിന്റെ പ്രശ്നം എന്തുമാകട്ടെ പരിഹാരം ഞങ്ങളില്‍ കൂടി എന്ന് ഉറപ്പുനല്‍കി 2014 മുതല്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ആസ്ഥാനമാക്കി ഇലക്ട്രോണിക് മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ് സ്ഥാപനം.
മികച്ച സര്‍വീസ് നല്കുന്നതിനോടൊപ്പം തന്നെ ആ മേഖലയിലെ ഏറ്റവും നല്ല ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കൂടിയാണ് ഇത്. സ്മാര്‍ട്ട് ഫോണ്‍ ലാപ്ടോപ്പ് പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചിപ്പ് ലെവല്‍ സര്വീസിങിന്റെ എല്ലാവിധ പ്രോഗ്രാമുകളും പ്രാക്ടിക്കല്‍ ട്രെയിനിങുകളും നല്കുന്ന സ്ഥാപനം.
പഠിക്കുന്നവര്‍ക്ക് 100% ജോലി സാധ്യതയോടൊപ്പം സ്വയം തൊഴിലായി സ്വീകരിക്കാനും ഉത്തമമായ മേഖല എന്ന് പൂര്‍ണ്ണമായി മനസ്സിലാക്കിയാണ് ഇതിന്റെ സാരഥികള്‍ സര്വീസിങിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ട്രെയിനിങും നല്കാന് തീരുമാനിച്ചത്. ഏകദേശം ഒരു ബാച്ചില്‍ 150 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ലാപ്ടോപ്പ് സര്‍വീസ് എന്‍ജിനീയറിങ്, സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ് ടാബ്ലെറ്റ് സര്‍വീസ് എന്‍ജിനീയറിങ് എന്നിങ്ങനെ രണ്ട് വ്യത്യസ്തമായ കോഴ്സുകളാണ് ഇവര്‍ നല്‍കുന്നത്.
ലാപ്ടോപ്പ് ചിപ്പ് ലെവല്‍ സര്‍വീസ് എന്‍ജിനീയറിങ്:
ഏകദേശം ഒരു വര്‍ഷത്തെ കാലാവധിയാണ് ഈ കോഴ്സിന്. പഠനത്തിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍, സ്റ്റഡി മെറ്റീരിയലുകള്‍ എല്ലാം സ്ഥാപനം തന്നെ നല്കുന്നു. അതോടൊപ്പം ഇന്റേണ്‍ഷിപ്പായി ട്രെയിനിങും നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഓണ്‍ ജോബ് ട്രെയിനിങ് ആണ് ഇത്. അതിലൂടെ കുട്ടികള്‍ക്ക് മിനിമം ശമ്പളവും ലഭ്യമാണ്.
സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ് ടാബ്ലെറ്റ് സര്‍വീസ് എന്‍ജിനീയറിങ്
ഏകദേശം എട്ട് മാസത്തോളം കാലാവധിയുള്ള പ്രോഗ്രാമാണിത്. ഇവിടെ നല്കുന്ന ഓണ്‍ ജോബ് ട്രെയിനിങ് മൂന്നു വിധത്തിലാണ്.
1. ഒരുവര്‍ഷത്തെ ഓണ്‍ ജോബ് ട്രെയിനിങ്
സാധാരണ രീതിയിലുള്ള ഫീസാണ് ഇവിടെ ഈടാക്കുന്നത്. കോഴ്സ് പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ എക്സ്പീരിയന്‍സുള്ള എന്ജിനീയറന്മാരായി വിവിധ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നു.
2. രണ്ടു വര്‍ഷത്തെ ഓണ്‍ ജോബ് ട്രെയിനിങ്
ഇതില്‍ ഫീസ് താരതമ്യേന കുറവാണ്. ഇത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തേക്ക് പോകുന്നതിനും നാട്ടില്‍ തന്നെ സംരംഭം ആരംഭിക്കുന്നതിനുമൊക്ക സാധിക്കുന്നു.
3. മൂന്നു വര്‍ഷത്തെ ഓണ്‍ ജോബ് സര്‍വീസ്
ഇവിടെ ട്രെയിനിങ് നല്‍കുന്നത് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. മൂന്നുവര്‍ഷത്തെ ട്രെയിനിങിലൂടെ അവര്‍ എക്സ്പീരിയന്‍സുള്ള നല്ല ടെക്നീഷ്യന്മാരായി പുറത്തുവരുന്നു. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് പോകുന്നതിനും സ്വന്തമായി സംരംഭം ആരംഭിക്കുന്നതിനും കമ്പനി തന്നെ സഹായം ചെയ്തു കൊടുക്കുന്നു.
ഈ കമ്പനിക്ക് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗം കുട്ടികളെ മുന്നോട്ടു കൊണ്ടുവരുന്നതിനും അവര്‍ക്ക് 100% തൊഴില്‍തേടി കൊടുക്കുന്നതിനും സ്വന്തമായി സംരംഭം തുടങ്ങുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ ഉണ്ട്. 150 ഓളം കുട്ടികള്‍ക്ക് പുറമേ നിര്‍ധനരായ ഇരുപതോളം കുട്ടികള്‍ ഓരോ ബാച്ചിലും
ഇവിടെ നിന്നും പഠിച്ചിറങ്ങുന്നുണ്ട്.മലപ്പുറത്തിന് പുറമേ മംഗലാപുരം, ബാംഗ്ലൂര്‍, കാലിക്കറ്റ് എന്നിവിടങ്ങളിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടെപ്പം സംരംഭക പരിശീലനവും സംരംഭകരായിട്ടുള്ളവര്ക്ക് അടുത്ത ലെവല്‍ ബിസിനസ് പരിശീലനവും ഇവര്‍ നല്‍കുന്നുണ്ട്.
എല്ലാ മേഖലയിലും ഇത്തരം ടെക്നീഷ്യന്മാരുടെ അഭാവം ഉള്ളതായി മനസ്സിലാക്കിയ ഇവര്‍ പല കമ്പനികളുമായി ഫ്രാഞ്ചൈസി ചെയ്യുന്നുണ്ട്.അത്തരം സ്ഥാപനങ്ങളില്‍, തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്കുന്നതിനോടൊപ്പം നല്ല ടെക്നീഷ്യന്മാരെ കമ്പനികള്‍ക്ക് നല്കി അവരുടെ പ്രവര്‍ത്തനത്തിന് വേഗത കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു. കേരള, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവര്‍ 50 ഓളം ഫ്രാഞ്ചൈസി ചെയ്യുന്നുണ്ട്. കൂടാതെ ഈ വര്‍ഷത്തോടുകൂടി ഇന്ത്യ മൊത്തത്തിലും വിദേശത്തും ഫ്രാഞ്ചൈസി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഇവര്‍.
വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുന്ന ഈ കാലഘട്ടത്തില്‍ സേവനത്തിന്റെയും സമൂഹനന്മയുടെയും മഹത്വം കൂടിയാണ് Sky Tex ടെക്നോളജിസ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് മുന്നോട്ടുവയ്ക്കുന്നത്.
Sky Tex-ന്റെ അമരക്കാരിലൂടെ…
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ഗോപകുമാറാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. 2006 മുതല്‍ മൊബൈല്‍ സര്‍വീസിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ ജോലി ചെയ്തു. പിന്നീടാണ് സ്വന്തമായൊരു സംരംഭം എന്ന ആശയത്തിലേക്ക് തിരിഞ്ഞത്. തുടക്കത്തില്‍ മൊബൈലിന്റെ ഹോള്‍സെയില്‍ ഡിസ്ട്രിബ്യൂഷന്‍ ആരംഭിച്ചു.
പക്ഷേ സ്വന്തം സെന്ററില്‍ പോലും നല്ല ടെക്നിഷ്യനെ കിട്ടാനുള്ള ബുദ്ധിമുട്ടാണ് അദ്ദേഹത്തെ അലട്ടിയത്. സെന്റര്‍ ആരംഭിച്ചുവെങ്കിലും അതുമായി മുന്നോട്ടു പോകാന്‍ സാധിച്ചില്ല. വീണ്ടും ജോലിയില്‍ തുടരുകയാണ് ഉണ്ടായത്. പക്ഷേ സ്വന്തം സംരംഭം എന്ന ആശയത്തില്‍ നിന്നും പിന്മാറാന് തയ്യാറായിരുന്നില്ല.
സാമ്പത്തികമായും ടെക്നിക്കല്‍പരമായും സഹായം നല്കുന്ന 2 സുഹൃത്തുക്കളെ ഈ മേഖലയില്‍ നിന്നും അദ്ദേഹം തേടിപ്പിടിച്ചു. മഞ്ചേരി സ്വദേശിയായ മുഹമ്മദ് സെഹില്, കൊണ്ടോട്ടി സ്വദേശിയായ ജാഫര്‍ സാദിഖ്. മൂന്നുപേരുടെയും അനുഭവസമ്പത്തും ആശയങ്ങളും സാമ്പത്തികസഹായവും ഒത്തുചേര്‍ന്നപ്പോള്‍ നമുക്ക് കിട്ടിയത് ഇന്ന് കാണുന്ന രീതിയിലുള്ള Sky Tex ടെക്നോളജി സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ്.
ഈ കൂട്ടായ്മയിലേക്ക് ഷോര്‍ണൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസല്‍ കൂടി കടന്നുവന്നു. ഇപ്പോള്‍ ഈ സ്ഥാപനത്തിന് നാല് ഡയറക്ടര്‍മാരാണ് ഉള്ളത്. നാലുപേരുടെയും ഒത്തൊരുമയും പ്രവര്‍ത്തന മികവും സേവന മനോഭാവം തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിന് അടിത്തറ.