സക്സസ് കേരള ഗോൾഡൻ ബ്യൂട്ടി അവാർഡ് അനിത മാത്യുവിന്
പ്രമുഖ സംരംഭക അനിത മാത്യുവിന് കേരള ഗോൾഡൻ ബ്യൂട്ടി അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.
ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നർത്തകയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സംരംഭക ലോകത്ത് ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ബ്രൈഡൽ മേക്കപ്പ്, കോസ്മെറ്റോളജി എന്നീ വിഭാഗങ്ങളിൽ തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയയായ വനിതാ സംരംഭകയാണ് പത്തനംതിട്ട സ്വദേശിനി അനിത മാത്യു.