വിദേശ പഠനം വിദൂരമല്ല; അഡ്മിഷന് സിംപിളാക്കാന്‍’സിം എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’
‘Explore Education, Find Freedom’
മികച്ച ജോലിയും ഉയര്‍ന്ന വരുമാനവും എന്ന ആഗ്രഹത്തോടെ പാറിപ്പറക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതിലേക്കുള്ള യാത്രയുടെ തുടക്കത്തിന് ഏറ്റവും ആവശ്യം അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോടു കൂടിയ കോഴ്സാണ്. പലരും അഡ്മിഷന് നേടി, കോഴ്സ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റുമായി ജോലി തേടി ഇറങ്ങുമ്പോഴാകും അറിയുന്നത് തങ്ങളുടെ കയ്യിലിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഗവണ്മെന്റ് അംഗീകൃതമല്ലെന്ന്… !
ഇത്തരം ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടാനും നല്ലൊരു ജോലി നേടണം എന്ന ആഗ്രഹവുമായി അധികവും പേര് എത്തിച്ചേരുന്നതാകട്ടെ വിദേശ പഠനത്തിന്റെ പടിവാതിലേക്കും. അപ്പോഴും സംശയങ്ങള്‍ ഏറെയാണ്. നല്ല യൂണിവേഴ്സിറ്റി, നല്ല കോഴ്സ്, കുറഞ്ഞ ഫീസ് അങ്ങനെ പോകുന്നു സംശയങ്ങളുടെ ആ നീണ്ട… എന്നാല്‍ ഇത്തരത്തിലുള്ള നിങ്ങളുടെ നൂറായിരം സംശയങ്ങള്‍ക്കുള്ള ഒരൊറ്റ ഉത്തരമാണ് ‘സിം എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’.
ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ സിം എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിലൂടെ അവര്‍ ആഗ്രഹിച്ച തരത്തിലുള്ള കോഴ്സുകള്‍ക്ക് ഇന്ന് അഡ്മിഷന് നേടുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്കില്‍ ഹെഡ് ഓഫീസോടുകൂടി പ്രവര്‍ത്തിക്കുന്ന സിമ്മിന്റെ പ്രവര്‍ത്തനം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ആരംഭിച്ചിട്ട് ഏഴ് വര്‍ഷത്തോളമായെങ്കിലും കേരളത്തില്‍ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സജീവ ഇടപെടല്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്നസാഫല്യം പൂര്‍ത്തീകരിക്കുവാന്‍ സിമ്മിലൂടെ കഴിഞ്ഞു എന്നത് തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിന്റെ അടിത്തറ.
സിം എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി
സാധാരണ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികള്‍ യുകെ, ന്യൂസിലന്‍ഡ് പോലെയുള്ള രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് സൗകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പലരും അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ഇതേ കോഴ്സുകള്‍ ഏറ്റവും കുറഞ്ഞ ട്യൂഷന് ഫീസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന വേറെയും രാജ്യങ്ങള്‍ ഉണ്ടെന്നത്. പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്സുകളെയും അത് നല്കുന്ന യൂണിവേഴ്സിറ്റികളെയും കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത സാധാരണക്കാര്‍ പോലും ഉയര്‍ന്ന ഫീസ് കൊടുത്ത് അഡ്മിഷന് നേടുന്ന സാഹചര്യം നിലനില്‍ക്കുന്നിടത്താണ് സിം അതിന്റെ പ്രവര്‍ത്തനം കൊണ്ടും വിദ്യാര്‍ത്ഥികളോടുള്ള സമീപനം കൊണ്ടും വേറിട്ട് നില്‍ക്കുന്നത്.
ഇന്ത്യയില്‍ ഒട്ടാകെയുള്ള സിമ്മിന്റെ പ്രവര്‍ത്തനത്തെ ഏകീകരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് വ്യത്യസ്ത മേഖലയില്‍ ബിസിനസ് ചെയ്ത് വിജയം കൈവരിച്ച മലയാളിയായ അനൂപ് രാധാകൃഷ്ണനാണ്. വിദ്യാര്‍ത്ഥികളോടുള്ള സൗഹൃദപരമായ ഇടപെടല്‍ കൊണ്ടും കഠിനപ്രയത്നം കൊണ്ടും ഇദ്ദേഹം ഈ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
കോവിഡിന് ശേഷമാണ് കേരളത്തില്‍ സിമ്മിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ട്യൂഷന് ഫീസില്‍ പഠിക്കാന്‍ അവസരം ഒരുക്കുകയാണ് ഇവര്‍ പ്രധാനമായും ചെയ്യുന്നത്. മറ്റ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികള്‍ യുകെ, അയര്‍ലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ 10 ലക്ഷം രൂപ ട്യൂഷന് ഫീസില്‍ കുട്ടികള്‍ക്ക് അഡ്മിഷന് നേടിക്കൊടുക്കുമ്പോള്‍ സിം ചെയ്യുന്നതാകട്ടെ, കോളേജുകള്‍ക്ക് പകരം യൂണിവേഴ്സിറ്റിയില്‍ വെറും ഒരു ലക്ഷം രൂപ മുതലുള്ള ട്യൂഷന് ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ഒരുക്കി കൊടുക്കുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഡ്മിഷനാണ് സിം എടുത്ത് നല്‍കുന്നത്. അതിനു ചില കാരണങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടത് സ്വീഡന്, ഫിന്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്ത് അഡ്മിഷനെടുക്കുന്ന വിദ്യാര്‍ത്ഥിക്ക് പഠനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ഏതൊരാവശ്യത്തിനും 27 രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും. അതും അഡ്മിഷനെടുത്ത രാജ്യത്തെ വിസയുടെ സഹായത്താല്‍.
കുറഞ്ഞ സര്‍വീസ് ചാര്‍ജിലാണ് സിമ്മിലൂടെ ഓരോ വിദ്യാര്‍ത്ഥിയും അവരുടെ അഡ്മിഷന് നേടിയെടുക്കുന്നതെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. സാധാരണ അഡ്മിഷന് എടുക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മറ്റ് കണ്‍സള്‍ട്ടന്‍സികള്‍ സര്‍വീസ് ചാര്‍ജ് കൈപ്പറ്റുമ്പോള്‍ സിം ആകട്ടെ വിസ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ത്തീകരിച്ചശേഷം മാത്രമാണ് അത് വാങ്ങുന്നത്.
യുഎസ് മുതല്‍ ന്യൂസിലന്‍ഡ് വരെയുള്ള 2500ലധികം യൂണിവേഴ്സിറ്റികളുമായി സംയുക്തമായി ഇടപെട്ടുകൊണ്ടാണ് സിം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് എടുത്തു നല്‍കുന്നത്. വെറും പരസ്യ വാഗ്ദാനങ്ങള്‍ നല്‍കിയല്ല സിം അതിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. സിമ്മിലൂടെ അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ സഹപാഠികള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഇവിടുത്തെ സര്‍വീസ് രീതികള്‍ പറഞ്ഞുകൊടുക്കുകയും അവരിലൂടെ വീണ്ടും വിദ്യാര്‍ഥികള്‍ അഡ്മിഷന് എടുക്കുകയും ചെയ്യുന്നുവെന്നത് തന്നെയാണ് സിമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കി തരുന്ന കാര്യങ്ങളില്‍ ഒന്ന്.
എംബിബിഎസ് മുതല്‍ ആര്‍ട്സ് വിഷയങ്ങള്‍ വരെയുള്ള ഏതു കോഴ്സിലും സിം അഡ്മിഷന് എടുത്തു നല്കുന്നു. അഡ്മിഷന് എടുത്ത് നല്കുന്നതു കൊണ്ട് മാത്രം അവസാനിക്കുന്നതല്ല സിമ്മിന് വിദ്യാര്‍ത്ഥികളോടുള്ള കടമ. ഒരു വിദ്യാര്‍ത്ഥി അഡ്മിഷന് എടുക്കാന്‍ തങ്ങളെ സമീപിക്കുന്നത് മുതല്‍ പഠനം പൂര്‍ത്തീകരിച്ച് ഇറങ്ങുന്നതുവരെയുള്ള അവരുടെ എല്ലാ കാര്യത്തിനും സിമ്മിന്റെ മേല്‍നോട്ടം ഉണ്ടാകുമെന്നത് ഇവര്‍ നല്കുന്ന ഉറപ്പാണ്. അതായത് കോഴ്സുകളെയും പാക്കേജിനെയും കുറിച്ച് പറഞ്ഞു നല്കുന്നതു മുതല്‍ ആവശ്യക്കാര്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ശരിയാക്കി നല്‍കുന്നത് വരെ ആ പ്രവര്‍ത്തനങ്ങള്‍ നീളുന്നുവെന്ന് സാരം.
ഏറ്റവും കുറഞ്ഞ മാര്‍ക്കില്‍ പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്കും വിദേശരാജ്യങ്ങളില്‍ അഡ്മിഷന് എടുത്ത് നല്കാന് സിം എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിക്ക് സാധിക്കുന്നുവെന്നതിനാല്‍ നിങ്ങളുടെ ഉപരിപഠനം ഇനിയൊരു സ്വപ്നമായി അവശേഷിക്കില്ല എന്നത് ഉറപ്പാണ്. ഇന്ന് തിരുവനന്തപുരം, തൃശൂര്‍, കാലിക്കറ്റ്, എറണാകുളം എന്നിവിടങ്ങളിലായി ബ്രാഞ്ച് ഓഫീസുകള്‍ ഉള്ള സിം ഇന്ത്യയിലോട്ടാകെ ഉടന്‍ ഓഫീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +918714062115, +919048811136 / 37
https://instagram.com/simeducational?igshid=NTc4MTIwNjQ2YQ==