യുവതീ-യുവാക്കളെ കൈപിടിച്ചുയര്‍ത്തുന്ന സോളക്‌സ്
എല്ലാമാസവും കൃത്യമായ ശമ്പളം ലഭിക്കുന്ന ജോലി തരുന്ന സുരക്ഷിതത്വം വളരെ വലുതാണ്. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയുണ്ടാകണമെങ്കില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം. അത്തരത്തില്‍ വെല്ലുവിളികള്‍ സ്വീകരിച്ച് തുടര്‍ച്ചയായി പരിശ്രമം നടത്തിയപ്പോള്‍ തേടിയെത്തിയ വിജയത്തിന്റെ കഥ പറയുകയാണ് സോളക്‌സിന്റെ മാനേജിംഗ് ഡയറക്ടറായ തൃശ്ശൂര്‍ കാഞ്ഞാണി സ്വദേശി മുംതാസ് അബൂബക്കര്‍.
ജീവിതത്തില്‍ വിജയം കൊതിക്കുന്ന പ്രചോദനത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവം… കുടുംബ പശ്ചാത്തലവും സാമ്പത്തികവും ഒന്നിനും തടസ്സമല്ലെന്ന വലിയ പാഠം… പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ വിഹായസിലേക്ക് വലിയ ദൂരമില്ലെന്ന അനുഭവമാണ് സ്വന്തം ജീവിതത്തിലൂടെ വരച്ചു കാട്ടുന്നത്.
”സ്ത്രീയെന്ന നിലയില്‍ പല ലക്ഷ്മണ രേഖകളും മുന്നിലുണ്ടായിരുന്നു. അത് പാലിച്ചും അനുസരിച്ചും തന്നെയാണ് വളര്‍ന്നത്. ലക്ഷ്യം ശരിയാണെങ്കില്‍ വിജയം ഉണ്ടാകുമെന്ന് നിശ്ചയമാണ്. ജോലിയെ ദൈവികമായിക്കണ്ട് സമര്‍പ്പണ മനോഭാവത്തോടെ ചെയ്യാനാകണം. ഇഷ്ടപ്പെട്ടു ചെയ്യണം, എന്നാലേ ആസ്വദിക്കാനാകൂ… സാമ്പത്തികമായി സ്വതന്ത്രര്‍ ആയാല്‍ സ്ത്രീകള്‍ നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ മാറും, ജീവിതത്തോട് തന്നെ ഒരു സ്‌നേഹം തോന്നും. ഒന്നുമില്ലാത്ത സമയത്തെ ഞാനും ഇപ്പോഴത്തെ ഞാനും രണ്ടും രണ്ടാണ്.അത് അനുഭവിച്ചാലേ അറിയൂ…”
2013 ലെ സാമ്പത്തിക മാന്ദ്യമായിരുന്നു ഗള്‍ഫില്‍ പഠിച്ചു വളര്‍ന്ന മുംതാസിന്റെ കുടുംബത്തിന്റെയും നാട്ടിലേക്കുള്ള തിരിച്ചുവരവിലേക്ക് നയിച്ചത്. പിന്നീട് മുന്നോട്ടുള്ള ഭാവി ഒരു ചോദ്യചിഹ്നമായി, താന്‍ ഒരിക്കലും തളരില്ലെന്നുള്ള ആത്മവിശ്വാസം മാത്രമായിരുന്നു ആകെയുള്ള സമ്പാദ്യം. മുംതാസ് എന്നും തന്നിലുള്ള കഴിവുകളെ വിശ്വസിച്ചിരുന്നു. തന്നിലുള്ള കൈപുണ്യത്തെ കാറ്ററിംഗ് സര്‍വീസിലൂടെ മുന്നോട്ടു കൊണ്ടുവന്നെങ്കിലും പ്രളയക്കെടുതി തീരാനഷ്ടമാണ് സമ്മാനിച്ചത്. തന്റേതല്ലാത്ത കാരണത്താല്‍ വിഫലമായ ബിസിനസ്സില്‍ മാത്രം ഒതുങ്ങി നിന്നില്ല മുംതാസ്.
”ഇനി എന്ത്? ഹോം നേഴ്‌സ്….! സംരംഭത്തില്‍ നിന്ന് ഹോം നേഴ്‌സിലേക്കുള്ള ജോലി… കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അത് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ‘എന്ത് കൊണ്ട് ഹോം നേഴ്‌സ് ആയിക്കൂടാ…? ആളുകളുടെ ചിന്താഗതിയാണ് മാറേണ്ടത്. ഇന്ന് ലോകോത്തര ആരോഗ്യമേഖലയില്‍ കെയര്‍ ഗിവേഴ്‌സിനുള്ള ആവശ്യകത വളരെയധികമാണ്”, മുംതാസ് മനസ്സ് തുറക്കുന്നു….
വിദേശ രാജ്യങ്ങളിലെ പഠനവും തൊഴിലും ജീവിതവും സ്വപ്‌നം കാണുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഒരു വഴി കാട്ടി ആവുകയാണ് സോളക്‌സ്. എന്നും നഴ്‌സിംഗ് മേഖലയില്‍ മികച്ച സേവനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണം എന്നതായിരുന്നു മുംതാസിന്റെ ആഗ്രഹം. ‘മുംതാസ്’ എന്ന നാമത്തിനും ‘മികച്ചത്’ എന്ന് തന്നെയാണ് അര്‍ത്ഥം. അങ്ങനെയൊരു ശാഠ്യത്തിന്റെ ഫലമായിരുന്നു ‘സോളക്‌സ്’ എന്ന സ്ഥാപനത്തിന്റെ ഉത്ഭവത്തിന് കാരണം.
ഒരു ബിസിനസ് തുടങ്ങണമെന്ന് പലര്‍ക്കും ആഗ്രഹം ഉണ്ടാകുമെങ്കിലും അതിലേക്കുള്ള മുതല്‍ മുടക്കിനെക്കുറിച്ചോര്‍ത്ത് പിന്മാറുന്നവരാണ് ഏറെയും. അത്തരമൊരു സാഹചര്യം മുംതാസിനും നേരിടേണ്ടി വന്നു. ആശയവും ആത്മവിശ്വാസവും കൈമുതലായി ഉണ്ട്. എന്നാല്‍ നിക്ഷേപം…?
കാര്യമായ ബിസിനസ്സ് പരിചയമൊന്നുമില്ലാത്ത ഒരു സാധാരണ വീട്ടമ്മയുടെ ആശയത്തിന് സാമ്പത്തികമായി അടിത്തറ നല്കാന്‍ പ്രമുഖ ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് കമ്പനിയുടെ ചീഫ് ഓഫീസര്‍ അന്‍ഫസ് തയ്യാറായി. തുടര്‍ന്ന്, അനേകം യുവതീ-യുവാക്കളെ ഉയര്‍ന്ന ജോലി സാധ്യതയുള്ള മേഖലയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ സോളക്‌സ് മുന്നിട്ടിറങ്ങി. സോളക്‌സ് എന്ന പേരിന് ‘ആത്മാവിലേക്കുള്ള വെളിച്ചം’ എന്നാണ് അര്‍ത്ഥം വരുന്നത്. അത് തന്നെയായിരുന്നു കമ്പനിയുടെ ആപ്തവാക്യമായി അന്‍ഫസ് നല്‍കിയത്.
കേരളത്തിലുടനീളം ‘ഹോംകെയര്‍’ മേഖലയില്‍ രണ്ട് വര്‍ഷം കൊണ്ട് തന്നെ നല്ലൊരു ഗുഡ്‌വില്‍ നേടിയെടുക്കാന്‍ സോളക്‌സിന് കഴിഞ്ഞു. ഹോം കെയര്‍, ഹോം വിസിറ്റിംഗ് എന്നീ സേവനങ്ങള്‍ക്ക് പുറമെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ കേരളത്തിലും പുറത്തുമായി ജോലി നോക്കുന്നവര്‍ക്ക് ഇന്റര്‍നാഷണല്‍ വാലിഡിറ്റിയുള്ള ജെറിയാട്രിക് കെയര്‍ ഗിവര്‍ കോഴ്‌സുകളും നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സുകളും ലഭ്യമാക്കുന്നുണ്ട്.
പരിചയസമ്പന്നരായ ബി.എസ്.സി നഴ്‌സുമാരുടെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകളും പ്രാക്ടിക്കല്‍ ക്ലാസ്സുകളും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലും റിഹാബിലിറ്റേഷന്‍ സെന്ററുകളിലും ഹോം കെയറിലും നൂറുശതമാനം പ്ലേസ്‌മെന്റ് ഉറപ്പുനല്‍കുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള അസിസ്റ്റന്‍സും നല്‍കി വരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ എന്നും മികച്ച കരിയര്‍ നല്‍കാന്‍ എന്നും സോളക്‌സ് മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും. സ്വയം വരുമാനം നേടുവാനും സ്വന്തം കാലില്‍ നില്‍ക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് സോളക്‌സിന്റെ വാതില്‍ എന്നും തുറന്നിട്ടുണ്ട്…
https://www.instagram.com/thesoullux?igshid=OGQ5ZDc2ODk2ZA%3D%3D
E-mail: Info@thesoullux.com, soullux247@gmail.com
PH: +91 87148 63154, +91 97466 90454