ടെക്‌നോളജിയില്‍ പുതു ചരിത്രമെഴുതി ഷാരോണ്‍ സുബൈറും Grigs ഉം
അതിവേഗം വളരുന്ന ഇലക്ട്രോണിക് ലോകത്തിലാണ് നാമേവരും ജീവിക്കുന്നത്. കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാല്‍ നമ്മുടെ ഇഷ്ടത്തിനൊത്ത ഒരു കമ്പ്യൂട്ടര്‍ കിട്ടിയാലോ… അവിടെയാണ് ഷാരോണും അദ്ദേഹത്തിന്റെ സംരഭമായ Grigs ഉം നമ്മെ സഹായിക്കുന്നത്.
ബിസിനസിലുപരി ടെക്‌നോളജിയെ ഇഷ്ടപ്പെടുന്ന വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ് ഷാരോണ്‍ സുബൈര്‍. ഷാരോണിന്റെ ഉടമസ്ഥതയിലുള്ള ഹൈന്‍ കമ്പ്യൂട്ടര്‍ ബ്രാന്‍ഡ് ആയ Grigs ആളുകളുടെ ബജറ്റും അഭിരുചിയും മനസ്സിലാക്കി കമ്പ്യൂട്ടര്‍ നിര്‍മിക്കുകയും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഗെയിമര്‍, വീഡിയോ എഡിറ്റര്‍, കണ്ടന്റ് ക്രിയേറ്റര്‍, യൂട്യൂബ് വ്‌ലോഗര്‍, സിനിമ, മീഡിയ പ്രൊഡക്ഷന്‍ അങ്ങനെ ഏത് മേഖലയിലുള്ളവര്‍ ആയാലും അവര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള PC ബ്രാന്‍ഡുകള്‍ Grigs ല്‍ ലഭ്യമാണ്.
മീഡിയ സൈക്കോളജിയിലാണ് മാസ്റ്റര്‍ ഡിഗ്രിയെങ്കിലും ഷാരോണിനു ഇഷ്ടം സോഷ്യല്‍ മീഡിയയും ടെക്‌നോളജിയുമായിരുന്നു. അതുതന്നെയാണ് Grigs Pvt. Ltd എന്ന കമ്പനിയുടെ ഉദയത്തിനു കാരണമായതും. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള Salford University ലെ പഠനത്തിനു ശേഷം മാഞ്ചസ്റ്ററിലെ ഇലുമിനാറ്റി കമ്പനിയിലെ ലീഡ് വീഡിയോ പ്രൊഡ്യൂസര്‍ ആയി ജോലിയില്‍ പ്രവേശിച്ചെങ്കിലും സ്വന്തമായി ഒരു കമ്പനി വേണമെന്ന അതിയായ ആഗ്രഹം ഷാരോണിന് ഉണ്ടായിരുന്നു. തന്റെ കമ്പനി ഇന്ത്യയില്‍ തുടങ്ങണം എന്ന ആശയമാണ് ഷാരോണിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ Grigs എന്ന സ്ഥാപനം.
Grigs ന്റെ വളര്‍ച്ചയ്ക്കായി ഷാരോണിന് അതികഠിനമായി പരിശ്രമിക്കേണ്ടതായി വന്നു. ഇംഗ്ലണ്ടില്‍ ആയിരുന്നതിനാല്‍ തന്നെ നാടുമായി വലിയ ബന്ധമൊന്നും ഷാരോണിന് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും എവിടെയും വര്‍ക്ക് ചെയ്ത് വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനെ മുന്നോട്ട് നടത്തി. ജീവിതത്തിന്റെ മുഴുവന്‍ സമയവും മറ്റൊന്നും ചിന്തിക്കാതെ, 18-20 മണിക്കൂറുകള്‍ ജോലി ചെയ്ത് ഷാരോണ്‍ തന്റെ സ്വപ്‌നത്തെ Grigs ലൂടെ നേടിയെടുത്തു.
സോഷ്യല്‍ മീഡിയയിലൂടെ Grigs വളരെ വേഗം ജനങ്ങളിലേക്ക് എത്തപ്പെട്ടു. ഉത്പന്നങ്ങളുടെ ഗുണനിലവാരം കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ മാനുഫാക്ചറിങ് കമ്പനിയായ Nvidia ഉള്‍പ്പെടെ ബെസ്റ്റ് കമ്പ്യൂട്ടര്‍ ബ്രാന്‍ഡ് ആയി പരിഗണിക്കുന്ന വലിയ കമ്പനി തന്നെയാണ് ഇന്ന് Grigs Pvt Ltd. ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റ്, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയിലൂടെയും Grigs ന്റെ സേവനം ലഭ്യമാകും.
സ്ഥാപിതമായിട്ട് മൂന്ന് വര്‍ഷം ആകുന്നതേയുള്ളൂവെങ്കിലും തിരുവനന്തപുരത്ത് Grigs നു ഇന്ന് രണ്ടു ഓഫീസ് ഉണ്ട്. Grigs െന്റെ ഈ വിജയത്തിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഷാരോണിന്റെ പ്രവര്‍ത്തന മേഖലയില്‍ നല്ലൊരു സൗഹൃദ വലയം സൃഷ്ടിച്ചു എപ്പോഴും സപ്പോര്‍ട്ടായി കൂടെ നില്‍ക്കുന്ന Grigsന്റെ പ്രവര്‍ത്തകര്‍. മാനേജര്‍, കമ്പ്യൂട്ടര്‍ വിദഗ്ധരായ ടെക്‌നീഷ്യന്‍സ്, കസ്റ്റമേഴ്‌സിന്റെ ഓരോ ആവശ്യങ്ങളും അറിഞ്ഞു, അത് പരിഹരിച്ചു കൊടുക്കുന്ന സ്റ്റാഫുകളുടെയും കൂട്ടായ്മ കൂടിയായപ്പോള്‍ Grigs ന്റെ വിജയത്തിനു മാറ്റ് കൂടി.
Grigsന്റെ മെയിന്‍ ബ്രാഞ്ച് തിരുവല്ലം കോവളം ബൈപാസിലും രണ്ടാമത്തെ സ്ഥാപനം കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന്റെ Phase 3 യുടെ എതിര്‍വശത്തുമാണ് സ്ഥിതി ചെയ്യുന്നത്. ടെക്‌നോളജി കൂടുതല്‍ ഫലപ്രദമാക്കിക്കൊണ്ട് Grigs ന്റെ സേവനം ഇനിയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഷാരോണ്‍.
ഷാരോണിന് എല്ലാ പിന്തുണയുമായി മാതാപിതാക്കള്‍ ഒപ്പം തന്നെയുണ്ട്. ഗവണ്മെന്റ്‌ഹോമിയോപ്പതി ഡിപ്പാര്‍ട്‌മെന്റില്‍ ബെസ്റ്റ് ഡോക്ടറിനുള്ള അവാര്‍ഡ് നേടിയ ഡോ. സുബൈറിന്റെയും ഹോമിയോ ഡോക്ടറായ ഡോ. ഗീതയുടെയും മകനാണ് ഷാരോണ്‍ സുബൈര്‍.
കമ്പ്യൂട്ടര്‍ യുഗമായതിനാല്‍ തന്നെ വിജയസാധ്യത ഏറെയുള്ള ഈ മേഖലയിലേക്ക് ചുവട് വയ്ക്കുന്നവരുടെ പക്കല്‍ അത്യാവശ്യം ഇന്‍വെസ്റ്റ്‌മെന്റും ഉണ്ടായിരിക്കണം എന്ന് ഷാരോണ്‍ ഓര്‍മിപ്പിക്കുന്നു. ഏത് ആഗ്രഹവും ഉറച്ച വിശ്വാസത്തിലൂടെയും പരിശ്രമത്തിലൂടെയും നേടിയെടുക്കാന്‍ പറ്റും എന്നുള്ളത് തന്നെയാണ് ഷാരോണിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. കഠിന പ്രയത്‌നത്തിലൂടെ നേടിയെടുത്ത ഷാരോണിന്റെ ജീവിത വിജയത്തിന് സക്‌സസ് കേരളയുടെ അഭിനന്ദനങ്ങള്‍.
https://www.grigs.store/
https://www.instagram.com/grigsofficial/?igshid=MzRlODBiNWFlZA%3D%3D