Entreprenuership

ഖത്തറിന്റെ മണ്ണില്‍ കണ്ടെയ്‌നര്‍ നവീകരണത്തില്‍ പുതുസാധ്യതകള്‍ തേടുന്ന ക്യു ബോക്‌സ് ട്രേഡിങ്‌

സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലൂടെയാണ് ഒരു പുതിയ സംരംഭം ജനിക്കുന്നത്. ചുറ്റുപാടിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, പ്രശ്‌നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അതു നിറവേറ്റുന്നതിനായി ഉല്‍പന്നങ്ങളോ, സേവനങ്ങളോ ലഭ്യമാക്കുന്ന വ്യക്തിയെയാണ് ഒരു സംരംഭകന്‍ എന്നു പറയുന്നത്. അത്തരത്തില്‍, ഒരു പുതിയ ആശയത്തിലൂടെ, ഖത്തറിന്റെ മണ്ണില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് നിഷാം ഇസ്മായില്‍ എന്ന സംരംഭകന്‍.

ഷിപ്പിങ് മേഖലയില്‍ ഉപയോഗിക്കുന്ന കണ്ടെയ്‌നറുകള്‍ വാങ്ങി, അവ നവീകരിച്ച് ഓഫീസും, താമസ സൗകര്യവും സജ്ജമാക്കി നല്‍കുകയാണ് നിഷാമിന്റെ നേതൃത്വത്തിലുള്ള ‘ക്യു ബോക്‌സ് ട്രേഡിങ്’ എന്ന കമ്പനി. ഈ പുത്തന്‍ ആശയത്തിന് ഖത്തറില്‍ ആവശ്യക്കാര്‍ ഏറെയാണ്. കണ്ടെയ്‌നര്‍ ട്രേഡിങ് മേഖലയിലെ 10 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് 2017ല്‍, ഇത്തരമൊരു സംരംഭം ആരംഭിക്കാന്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ നിഷാം ഇസ്മായിലിന് പ്രേരണയായി മാറിയത്.

ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ ഇന്റര്‍മോഡല്‍ ഷിപ്പ്‌മെന്റിനായി ഉപയോഗിക്കുന്ന, പുനരുപയോഗിക്കാവുന്ന വലിയ സ്റ്റീല്‍ ബോക്‌സുകള്‍ മുതല്‍ സര്‍വ്വവ്യാപിയായ കോറഗേറ്റഡ് ബോക്‌സുകള്‍ വരെയുണ്ട്. ഇവയില്‍ വിവിധ വലുപ്പത്തിലുള്ള സ്റ്റാന്റേര്‍ഡ് ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചാണ് ഭവന നിര്‍മാണം, റീട്ടെയ്ല്‍ – ഓഫീസ് സ്‌പെയ്‌സുകളുടെ നിര്‍മാണം എന്നിവ നടത്തുന്നത്. അതിനുപുറമെ, ഏറ്റവും പുത്തന്‍ ആശയങ്ങളിലൂടെ ആവശ്യാനുസൃതം ഗുണനിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ക്രിയേറ്റീവ് എന്‍ക്ലോഷര്‍ സൊല്യൂഷനുകനും ഇവര്‍ ഒരുക്കുന്നു.

കണ്ടെയ്നര്‍ ബോക്‌സുകളുടെ വ്യാപാരത്തിലാണ് തുടക്കം കുറിച്ചതെങ്കിലും ഇന്ന് വിവിധങ്ങളായ ആശയങ്ങളും പ്രൊജക്ടുകളുമായി ഖത്തറിന്റെ ബിസിനസ് ഭൂപടത്തില്‍ ഇന്ന് ക്യൂ ബോക്‌സിന്റെ സാന്നിധ്യം സജീവമാണ്. പുതിയ സംരംഭകര്‍ക്കായി ചെറിയ മുതല്‍ മുടക്കില്‍ വലിയ ആശയങ്ങളാണ് ഇവര്‍ നടപ്പിലാക്കുന്നത്.

ക്യു ബോക്‌സിന്റെ പുത്തന്‍ പദ്ധതികളില്‍ ഏറ്റവും മികച്ചതാണ് ഇപ്പോള്‍ ഖത്തര്‍ വീഥികളില്‍ ട്രെന്‍ഡിങ്ങായി മാറിയിരിക്കുന്ന കണ്ടെയ്‌നര്‍ കിയോസ്‌കുകള്‍. കണ്ടെയ്‌നറുകള്‍ ഉപയോഗപ്പെടുത്തി താമസ സൗകര്യവും ഓഫീസ് മുറികളും മാത്രമല്ല, റെസ്റ്റോറന്റുകളും നിര്‍മിക്കാമെന്ന് ക്യു ബോക്‌സ് നമുക്ക് കാട്ടിത്തരുന്നു. ചെറിയ ഒറ്റമുറി കടകള്‍ മുതല്‍ അടുക്കളയും വര്‍ക്കിങ് ഏരിയയും ഉള്‍പ്പെടുന്ന മിനി റെസ്റ്റോറന്റുകളിലേയ്ക്കും വരെ നീളുകയാണ് ഈ പുത്തന്‍ ആശയങ്ങള്‍.

കണ്ടെയ്‌നറുകള്‍ ആവശ്യാനുസൃതം ഡിസൈന്‍ ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചൂടു കാലാവസ്ഥയെ പ്രതിരോധിക്കാന്‍ അകത്ത് ടെര്‍മിനല്‍ ഇന്‍സൊലേഷന്‍ നല്‍കി, എയര്‍ കണ്ടീഷനും ചെയ്യുന്നു. കൂടാതെ, രണ്ട് അല്ലെങ്കില്‍ മൂന്ന് കണ്ടെയ്നറുകള്‍ ഒരുമിച്ച് ചേര്‍ത്ത് വലിയ റെസ്റ്റോറന്റുകള്‍ക്ക് കൂടുതല്‍ ഇടം ഒരുക്കുകയും ചെയ്യുന്നു.

നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അത് പൂര്‍ത്തിയാകും വരെ ഒപ്പം നില്‍ക്കാനും സന്നദ്ധരായ ഒരു കൂട്ടം തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ തയ്യാറാക്കുന്ന കണ്ടെയ്‌നര്‍ കിയോസ്‌കുകള്‍ക്ക് ചിലവും വളരെക്കുറവാണ്, ഏകദേശം മുപ്പതിനായിരം മുതല്‍ എണ്‍പതിനായിരം ഖത്തര്‍ റിയാല്‍ വരെയാണ് പലപ്പോഴും മുതല്‍മുടക്ക്.

ഖത്തര്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടുകൂടിയാണ് ഇത്തരം കണ്ടെയ്‌നര്‍ ഹബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. പ്രത്യേകിച്ച് എഫ് ആന്‍ഡ് ബി വ്യവസായത്തില്‍ സംരംഭകത്വത്തിലേക്ക് കടക്കാന്‍ ഖത്തര്‍ ഗവണ്‍മെന്റ് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍, പുതിയ ബിസിനസുകാര്‍ക്ക് കുറഞ്ഞ നിക്ഷേപത്തില്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന്, കണ്ടെയ്‌നര്‍ കഫേകളാണ് ഏറ്റവും മികച്ച ഓപ്ഷന്‍. ഇത് എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കളെയും ആകര്‍ഷിക്കുന്നു. ഗോ ഗ്രീന്‍ കാമ്പെയ്നിന്റെയും സുസ്ഥിര ഭാവിയുടെയും ഭാഗമായി ഖത്തര്‍ ഗവണ്‍മെന്റ് റീസൈക്കിള്‍ ചെയ്തതും പുതുക്കിയതുമായ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാല്‍, കണ്ടെയ്‌നര്‍ റെസ്റ്റോറന്റുകള്‍ ഉത്തമ മാതൃകകളാണ്.

ആവശ്യാനുസൃതം പ്രദര്‍ശന ഹാളുകളിലും പ്രൈവറ്റ് വേദികളിലും മറ്റാവശ്യങ്ങള്‍ക്കും താല്‍ക്കാലികമായും ഇത്തരം കണ്ടെയ്‌നര്‍ ഉപയോഗിക്കാറുണ്ട്. ഇതോടൊപ്പം ഷിപ്പിംഗ് കണ്ടെയ്നറുകളില്‍ ഇഷ്ടാനുസൃതം കിയോസ്‌ക് വാടകയ്ക്കു നല്‍കുകയും ചെയ്യുന്നു. പുതിയതും ഉപയോഗിച്ചതും, നിലവാരമുള്ളതും പരിഷ്‌ക്കരിച്ചതുമായ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ വിതരണം ചെയ്യുന്നതിലും, ഷിപ്പിംഗ് കണ്ടെയ്നറുകള്‍ക്ക് വേണ്ട പരിഷ്‌കരണങ്ങള്‍ വരുത്തി, പുതിയ രീതിയില്‍ ഡിസൈന്‍ ചെയ്തു നല്‍കാനും ക്യു ബോക്‌സിനു പ്രത്യേക ടീം തന്നെയുണ്ട്. ചിലപ്പോഴെല്ലാം ആവശ്യമായ സാമഗ്രികള്‍ നല്‍കി ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ ചെയ്തു നല്‍കാനും പരിചയസമ്പന്നരായ ആര്‍ക്കിടെക്റ്റുകളുടെയും എഞ്ചിനീയര്‍മാരുടെയും ഒരു ടീമും ക്യു ബോക്‌സ് ട്രേഡിങില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ നാല് വര്‍ഷത്തെ അനുഭവ പരിചയത്തിലൂടെ, വ്യക്തിഗത ഉപഭോക്താക്കള്‍, കോര്‍പ്പറേറ്റ് – സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിപണിയുടെ വിവിധ മേഖലകളിലുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം നേടിയെടുക്കാന്‍ ക്യു ബോക്‌സിനു സാധിച്ചിട്ടുണ്ട്.
കണ്ടെയ്‌നര്‍ നവീകരണത്തിന്റെ കാര്യത്തില്‍ ക്യു ബോക്‌സ് ഇന്ന് ഒരു ജനപ്രിയ നാമമാണ്. ഖത്തര്‍ മാര്‍ക്കറ്റിന് പുറമെ, ദുബായ്, ഒമാന്‍, മറ്റ് ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ക്യു ബോക്‌സ് കണ്ടെയ്നറുകള്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വിദൂര പ്രവര്‍ത്തനങ്ങളും സാധ്യമാണ്.
വിപുലീകരണ പദ്ധതിയുടെ ഭാഗമായി, ഇപ്പോള്‍ ഇന്ത്യയിലും ക്യു ബോക്‌സ് അതിന്റെ എക്‌സ്‌ക്ലൂസീവ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. വ്യത്യസ്ത ചിന്താഗതിയില്‍ പുത്തന്‍ ആശയങ്ങള്‍ വഴി ചെറുതും വലുതുമായ തന്റെ ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് ക്യു ബോക്‌സ് ട്രേഡിങ്, തങ്ങളുടെ വിശ്വസ്തതയാര്‍ന്ന സേവനത്തിലൂടെ…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button