മൃഗസംരക്ഷണ രംഗത്ത് പുത്തന്‍ താരോദയമായി Pet Patrol
“We can judge the heart of a man by his treatment of animals…!”
വളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ അതിശയിപ്പിക്കുന്ന പല നേര്‍സാക്ഷ്യങ്ങളും നമ്മള് കണ്ടിട്ടുണ്ട്. ഒരുപക്ഷേ നമ്മളില്‍ ആരെങ്കിലും ഒക്കെ അവയെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാകും കാണുന്നതും. അതുകൊണ്ടുതന്നെ ഏറ്റവും മികച്ചത് അത് ആഹാരമായാലും മരുന്നായാലും പരിചരണമായാലും നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും സമീപിക്കാവുന്ന ഒരു ബ്രാന്‍ഡാണ് പെറ്റ് പാട്രോള്‍.
ഇവരുടെ ഉല്‍പ്പന്നം ഉപയോഗിച്ചവര്‍ക്ക് അവര്‍ പ്രതീക്ഷിച്ചതിലും വലിയ റിസള്‍ട്ട് തന്നെ കിട്ടിയിട്ടുണ്ടെന്ന കാര്യത്തിലും സംശയമില്ല. സാധാരണ വളര്‍ത്തു മൃഗങ്ങള്‍ക്ക് വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷണ വസ്തുക്കളില്‍ നിന്ന് പെറ്റ് പാട്രോളിന്റെ ഉത്പന്നങ്ങള്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നത് എന്ന് നോക്കാം….
ന്യൂ സാന്‍ റോസില്‍ നിന്ന് പെറ്റ് പാട്രോളിലേക്ക്….
ന്യൂ സാന്‍ റോസ് എന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണമാണ് പെറ്റ് പാട്രോള്‍ എന്ന സംരംഭത്തിലേക്ക് ശ്രീകാന്ത് എന്ന ചെറുപ്പക്കാരനെ കൊണ്ടെത്തിച്ചത്. ബ്യൂട്ടിപാര്‍ലറുകള്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്പന നടത്തിയിരുന്ന ന്യൂ സാന്‍ റോസിന് കോവിഡിന്റെ വരവ് വിപണിയില്‍ മങ്ങലേല്‍പ്പിച്ചു. അതേ സാഹചര്യത്തില്‍ തന്നെ വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണം, ആഹാരം എന്നിവയിലെ സാധ്യത മനസ്സിലാക്കിയ ശ്രീകാന്ത് ആ രംഗത്തേക്ക് തന്റെ ചുവടു മാറ്റുകയായിരുന്നു.
‘പെറ്റിന്റെ സംരക്ഷകന്‍’ എന്ന് അര്‍ത്ഥം വരുന്ന പെറ്റ് പാട്രോളിന്റെ ഹെഡ് ഓഫീസ് യുഎസിലെ ടെക്സസിലാണ്. യുഎസ് സിറ്റിസണ്‍ഷിപ്പ് ഉള്ള രണ്ട് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ മൊത്തം നാല് ഡയറക്ടര്‍മാരുടെ കീഴിലാണ് പെറ്റ് പാട്രോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇതില്‍ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് ന്യൂ സാന്റോസിന്റെ സ്ഥാപകനായ ശ്രീകാന്താണ്. ഇന്ന് ഒരു മള്‍ട്ടി നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി പെറ്റ് പാട്രോള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.
തുടക്കകാലത്ത് വളര്‍ത്തുമൃഗങ്ങളുടെ ഗ്രൂമിങ് പ്രോഡക്റ്റ് വച്ചാണ് പെറ്റ് പാട്രോള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഡോഗ്, ക്യാറ്റ്, ബേര്‍ഡ്സ് മറ്റു ചെറിയ വളര്‍ത്തു മൃഗങ്ങള്‍ എന്നിവയുടെ ഗ്രൂമിങ്ങിന് ആവശ്യമായ ഷാംപൂ, ഹെയര്‍ ഓയില്‍, ഹെയര്‍ ടോണര്‍ എന്നിവയാണ് അതില്‍ ഉള്‍പ്പെട്ടിരുന്നത്. പിന്നീട് നടത്തിയ പഠനങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ 85 മുതല്‍ 90% വരെ വില്‍പ്പന നടക്കുന്നത് ഫുഡിലാണെന്ന് വ്യക്തമായതോടെ ഗ്രൂമിങ് പ്രോഡക്റ്റിനൊപ്പം ഫുഡ് കൂടി ഉള്‍പ്പെടുത്താന്‍ പെറ്റ് പാട്രോളിന്റെ സംരംഭകര്‍ തീരുമാനിക്കുകയായിരുന്നു.
പ്രധാനമായും വിപണിയില്‍ വിറ്റു വരുന്നത് രണ്ടു തരത്തിലുള്ള ഫുഡ് ആണ്. ഒന്ന് മെയിന്റനന്‍സ് ഫുഡ്, രണ്ട് ന്യൂട്രീഷന്‍ ഫുഡ്. ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട ഫുഡ് കൂടുതലായും അന്യരാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഈ തിരിച്ചറിവിന്റെ ബലത്തില്‍ പെറ്റ് പാട്രോള്‍ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ഫുഡ് പ്രോഡക്റ്റ് തായ് ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആ ഒരു തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.
സാധാരണക്കാര്‍ക്ക് പോലും പ്രാപ്തമാകുന്ന നിലയില്‍ പെറ്റ് ഫുഡ് വില്പന ചെയ്യണം എന്നതായിരുന്നു അത്. ഇന്ന് ഇന്ത്യയില്‍ ലഭ്യമാകുന്ന ബ്രാന്‍ഡിനേക്കാള്‍ വിലക്കുറവില്‍ പെറ്റ് ഫുഡ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ പെറ്റ് പാട്രോളിന് സാധിക്കുന്നുണ്ട്. ഓണ്‍ലൈനായും ഓഫ് ഓണ്‍ലൈനിലും ഇവരുടെ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
കേരളത്തിലെ കാര്യം എടുത്താല്‍ ഓരോ ജില്ലയിലും 200 മുതല്‍ 250 വരെയുള്ള ഷോപ്പുകളിലാണ് ഇവര്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. അതിനു പുറമെ, 20 ഗ്രാം മുതല്‍ 20 കിലോ വരെയുള്ള പാക്കറ്റില്‍ ഫുഡ് നമുക്ക് വാങ്ങാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. മാത്രവുമല്ല, മനുഷ്യന് കഴിക്കുന്ന അതേ ചിക്കനും മീനും ഉപയോഗിച്ചാണ് പെറ്റ് ഫുഡ് നിര്‍മിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഹ്യൂമന്‍ ഗ്രേഡ് കാറ്റഗറിയില്‍പെടുന്ന ഫുഡ് ആണ്.
പ്രധാനമായും നായ, പൂച്ച എന്നിവയ്ക്കുള്ള ഉത്പന്നങ്ങളാണ് ഇവര്‍ വിപണിയില്‍ എത്തിക്കുന്നത്. അതില്‍ മദര്‍ ആന്‍ഡ് ബേബി (ഡോഗ്), പപ്പി, അഡള്‍ട്ട് (ഡോഗ്), ക്യാറ്റ്, കിറ്റന്‍ എന്നീ പ്രായത്തിലുള്ള പെറ്റിനുള്ള ഫുഡ് പ്രോഡക്റ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനപ്പുറം ബിസ്ക്കറ്റ്, ചൂസിപ്പ്, കാല്‍സ്യം ബോണ്‍സ് എന്നിവയും വിപണിയില്‍ എത്തിക്കുന്നു. പെറ്റ് ഷോപ്പ്, ബ്രീഡേഴ്സ്, മെഡിക്കല്‍ ഷോപ്പ്, വെറ്റിനറി ഡോക്ടര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, വെറ്റിനറി ഹോസ്പിറ്റല്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പെറ്റ് പാട്രോള്‍ മാര്‍ക്കറ്റിംഗ് നടത്തിവരുന്നത്.
കേരളം, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിലായി സജീവമായി പ്രവര്‍ത്തിക്കുന്ന പെറ്റ് പാട്രോള്‍ എന്ന കമ്പനിയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഉണ്ടായ വളര്‍ച്ചയും ജനസ്വീകാര്യതയും പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നാണ് ഇതിന്റെ മാനേജിങ് ഡയറക്ടറായ ശ്രീകാന്ത് പറയുന്നത്. ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല എന്നതുതന്നെയാണ് പെറ്റ് പാട്രോളിനെ ആളുകള്‍ക്കിടയില്‍ നിലനിര്‍ത്തുന്നതെന്നും ഇദ്ദേഹം പറയുന്നു.