ഡോക്ടര്‍ പ്രൊഫഷനൊപ്പം സ്വന്തമായി ഒരു സംരംഭവും; അപൂര്‍വമായ ഒരു വിജയഗാഥ
ഒരു സംരംഭം ആരംഭിക്കുക എന്നത് കേവലം പണം സമ്പാദിക്കാനുള്ള മാര്‍ഗം മാത്രമാണോ? പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സാമ്പത്തിക നേട്ടത്തിന് അപ്പുറത്തേക്ക് സ്വന്തം പാഷനെ ലോകത്തിനു മുന്നില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കാനുള്ള മാര്‍ഗമാണ് സംരംഭം എന്ന ഉത്തരമാണ് ഡോ. അനൂഷ ഹാഷ്മി എന്ന യുവ സംരംഭക നമുക്ക് നല്‍കുന്നത്.
പ്രൊഫഷണലായി ഡോക്ടറായി തുടരുമ്പോഴും തന്റെയുള്ളിലെ ഡിസൈനിങ് എന്ന പാഷനെ കഠിനാധ്വാനത്തിലൂടെ Arryn എന്ന വിജയ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ഡോ. അനുഷ ഹാഷ്മി.
നിലവിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലായ്‌പ്പോഴും പുതുമ അവതരിപ്പിക്കുന്നതിലൂടെയാണ് സ്ഥാപനം കുറഞ്ഞ കാലം കൊണ്ട് ഈ രംഗത്ത് ചുവടുറപ്പിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാതരത്തിലുള്ള വസ്ത്രങ്ങളും അവരുടെ അഭിരുചി മനസ്സിലാക്കി, യാതൊരു പോരായ്മകളും ഉണ്ടാകാതെ, ഡിസൈന്‍ ചെയ്യുന്നതിലൂടെയാണ് ഈ സ്ഥാപനം വ്യത്യസ്തമാകുന്നത്.
കസ്റ്റമറിന്റെ ബഡ്ജറ്റിന് അനുസരിച്ച് ഏറ്റവും മികച്ചത് നല്‍കുന്നതും ഈ സ്ഥാപനത്തിന്റെ മാത്രം പ്രത്യേകതയാണ്. ആദ്യഘട്ടമായി ഡിസൈനിംഗിന്റെ പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന സ്‌കെച്ച് കസ്റ്റമറിന് വരച്ച് നല്‍കുകയും അത് ഇഷ്ടപ്പെട്ടാല്‍ മാത്രം ഡിസൈനിങിലേക്ക് പോകുകയുമാണ് ഇവിടുത്തെ രിതി. വസ്ത്രത്തില്‍ ആവശ്യമായ ഫാബ്രിക്, ലൈനിങ് എന്നിവ കസ്റ്റമറിന്റെ ആവശ്യമനുസരിച്ച് മാത്രമാണ് തിരഞ്ഞെടുക്കുക. ഇത്തരത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത നിബന്ധനകളിലൂടെയാണ് സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഓസ്‌ട്രേലിയ, കാനഡ, ദുബായ് എന്നിവിടങ്ങളിലും തങ്ങളുടെ സേവനം എത്തിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം ‘ഫ്രീ പ്രോഡക്ട് ഡെലിവറി’യും നല്‍കി വരുന്നു. ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ഡിസൈനിങ് സ്ഥാപനമായി Arryn നെ മാറ്റിയെടുക്കുക എന്നതാണ് ഡോ. അനുഷ ഹാഷ്മി എന്ന വനിതാ സംരംഭകയുടെ ലക്ഷ്യം.
Instagram : arryn_boutique
the_lady_conqueror
WhatsApp: 9567620993