ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാം.. വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന കേക്കുകളുമായി ‘Nylooz Cakes’
ആഘോഷമേതുമാകട്ടെ, സന്തോഷമുഹൂര്‍ത്തങ്ങള്‍ എപ്പോഴും ആരംഭിക്കുന്നത് മധുരം കഴിച്ചുകൊണ്ടാണ്, അവയില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേക്കുകളും… കേക്കിനെ മാറ്റി നിര്‍ത്തിയുള്ള ആഘോഷങ്ങളേക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇന്ന് കേക്ക് നിര്‍മാണ യൂണിറ്റുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവയില്‍ രുചികരമായ കേക്കുകള്‍ ലഭിക്കുന്ന ഇടങ്ങള്‍ വളരെ അപൂര്‍വവുമാണ്. അത്തരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ രുചിയൂറുന്ന ആരോഗ്യപ്രദമായ കേക്ക് വില്‍ക്കുന്ന ഹോംബേക്കറാണ് വെങ്ങന്നൂര്‍ സ്വദേശിയായ നീനു.
കുക്കിങ്ങിനോട് പ്രത്യേക താത്പര്യമായിരുന്നു നീനുവിന്. പുതിയ റെസിപ്പികള്‍ കണ്ടെത്തുന്നതിലും പരീക്ഷിക്കുന്നതിലും തത്പരയായിരുന്ന നീനു കോവിഡ് കാലത്ത് വീട്ടാവശ്യത്തിനായി ഒരു കേക്ക് ഉണ്ടാക്കുകയും തന്റെ ആദ്യ കേക്കിന്റെ ഫോട്ടോ സ്റ്റാറ്റസിടുകയും ചെയ്തു. ഇത് കണ്ടതോടെ നീനുവിനെ തേടി ഓര്‍ഡറുകള്‍ എത്തിത്തുടങ്ങുകയായിരുന്നു.
ആദ്യമൊന്ന് പകച്ചെങ്കിലും ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ കേക്ക് നിര്‍മാണം ഒരു ബിസിനസ് എന്ന നിലയിലേയ്ക്ക് ആരംഭിക്കാന്‍തന്നെ നീനു തീരുമാനിച്ചു. അങ്ങനെ തന്റെ ബ്രാന്റായ ‘Nylooz Cakes’ ന്റെ ലേബലില്‍ നീനു ഹോംമെയ്ഡ് ആയി കേക്ക് നിര്‍മാണം ആരംഭിച്ചു.
ക്വാളിറ്റിയുടെയും രുചിയുടെയും കാര്യത്തില്‍ നീനു യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതുകൊണ്ടുതന്നെ കേക്ക് കഴിച്ചവരില്‍ നിന്നും ഗുണനിലവാരം മനസിലാക്കിയാണ് പുതിയ ഓര്‍ഡറുകള്‍ കൂടുതലായും എത്തുന്നത്. നിലവില്‍ എല്ലാത്തരം കേക്കുകളും പ്രത്യേകിച്ച് ഫ്രൂട്ട് ഫ്ളേവറിലുള്ള കേക്കുകളും സ്പെഷ്യല്‍ കേക്കുകളും നീനു നിര്‍മിക്കുന്നുണ്ട്. ഇതിന് പുറമെ ഇപ്പോഴത്തെ ട്രെന്റിങ്ങായ വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന ഡ്രീം കേക്കുകളും നീനു മാര്‍ക്കറ്റിലെത്തിക്കുന്നുണ്ട്.
കേക്കിന്റെ രുചിയോടൊപ്പം ആകര്‍ഷകമായ ഡെക്കറേഷനുകള്‍ ചെയ്യുന്നതിലും ഏറെ ശ്രദ്ധ ചെലുത്താറുണ്ട് ഈ സംരംഭക. കേക്ക് നിര്‍മാണത്തിന്റെ ആദ്യപാഠങ്ങള്‍ യുട്യൂബ് വീഡിയോകളിലൂടെ പഠിച്ച നീനു പിന്നീട് സ്വന്തമായി കേക്ക് റെസിപ്പി കണ്ടെത്തുകയായിരുന്നു. അതുകൊണ്ടുതന്നെ നീനുവിന്റെ കേക്കിന് പ്രത്യേക സ്വാദാണെന്നാണ് കസ്റ്റമേഴ്സിന്റെ അഭിപ്രായം.
ബിസിനസ് എന്നതിനപ്പുറം കേക്ക് നിര്‍മാണം ഇപ്പോള്‍ പാഷനാണ് നീനുവിന്. അതുകൊണ്ടുതന്നെ നീനു ലാഭത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നത് രുചികരമായ കേക്കുണ്ടാക്കി നല്കി കസ്റ്റമേഴ്സിന്റെ മനസില്‍ ഇടം നേടുക എന്നതിനാണ്.
കാലക്രമേണ കേക്ക് നിര്‍മാണ യൂണിറ്റ് എന്ന നിലയിലേയ്ക്ക് വളരുക എന്ന ലക്ഷ്യവുമായാണ് ഈ സംരംഭക ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. നീനുവിന്റെ സ്വപ്നങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കി ഭര്‍ത്താവ് സജിന്‍ എപ്പോഴും കൂടെയുണ്ട്. നയല്‍ ഏകമകളാണ്.
ഫോണ്‍: 7907474717
Instagram Id: nylooz_cakes
Google Id: https://g.co/kgs/CUiHuo