EntreprenuershipSuccess Story

ഇനി പേപ്പര്‍ ക്യാരീബാഗ് നിര്‍മാണം അതിവേഗത്തില്‍…മാറ്റത്താല്‍ മുന്നേറ്റം കുറിച്ച് മുല്ലശേരി എന്റര്‍പ്രൈസസ്

വിജയം കുറിച്ച സംരംഭങ്ങള്‍ എപ്പോഴും സമൂഹത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനും അവരുടെ ജീവിതസുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവയാണ്. അത്തരത്തില്‍ പ്രകൃതി സംരക്ഷണവും ആരോഗ്യസുരക്ഷയും മുന്‍ നിര്‍ത്തി കേരളത്തില്‍ വ്യത്യസ്ത ആശയം കൊണ്ട് വേരുറപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമുണ്ട്… അതാണ് മുല്ലശ്ശേരി എന്റര്‍പ്രൈസസ്.

2017 മാര്‍ച്ചിലാണ് തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് മുല്ലശ്ശേരി എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയും സംസ്ഥാനമൊട്ടാകെ പകര്‍ച്ച വ്യാധികളും രോഗങ്ങളും പടര്‍ന്ന് പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പേപ്പര്‍ ക്യാരീബാഗ് നിര്‍മാണത്തിലേക്ക് ഇവര്‍ കടക്കുന്നത്.

പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ സംസ്‌കരിക്കാന്‍ ഏറെ പ്രയാസങ്ങള്‍ അനുഭവപ്പെട്ടതോടെ സംസ്ഥാനം പ്ലാസിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് റെസ്‌റ്റോറന്റുകള്‍, ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനങ്ങള്‍, ഷോംപിംഗ് കോപ്ലംക്‌സ് തുടങ്ങി എല്ലാ സ്ഥാപനങ്ങളും പേപ്പര്‍ പാക്കിംഗ് പൗച്ചസുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. വ്യത്യസ്ത ആശയം ആയതിനാലും കേരളത്തില്‍ പേപ്പര്‍ പാക്കിംഗ് പൗച്ചസ് ഉപയോഗത്തിന്റെ പ്രധാന തുടക്കമായതിനാലും വളരെ വേഗം തന്നെ തങ്ങളുടെ ആശയത്തെ കേരളത്തില്‍ വേരുറപ്പിച്ച് വിജയിപ്പിക്കുവാന്‍ മുല്ലശ്ശേരി എന്ന സ്ഥാപനത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

ചെറിയ പാക്കിംഗ് പൗച്ചസ് മുതല്‍ ടെക്‌സ്‌റ്റൈല്‍ സ്‌ക്വയര്‍ ബോട്ടം പേപ്പര്‍ പൗച്ചസ് വരെ ഈ സ്ഥാപനം നിര്‍മിച്ച് നല്‍കുന്നു. ഹോള്‍സെയിലായും റീട്ടെയിലായും പേപ്പര്‍ ബാഗുകള്‍ മുല്ലശ്ശേരി എന്റര്‍പ്രൈസസില്‍ നിന്നും ലഭ്യമാണ്. ഇനി തിരുവനന്തപുരത്ത് ഫുള്‍ ഓട്ടോമേറ്റഡ് മിഷ്യന്‍ കൊണ്ടുള്ള പേപ്പര്‍ ബാഗ് നിര്‍മാണത്തിലേക്ക് കടക്കുകയാണ് മുല്ലശ്ശേരി എന്റര്‍പ്രൈസസ് എന്ന വിജയ സംരംഭം. ഏറ്റവും ആധുനിക രീതിയിലെ മോസ്റ്റ് അഡ്വാന്‍സ്ഡ് ഇന്ത്യന്‍ മേക്കിംഗ് മെഷീനാണ് ഇതിനായി ഇവിടെ ഉപയോഗിക്കുന്നത്.

ഒരു മിനിറ്റില്‍ ഗുണനിലവാരമുള്ള 100 ബാഗുകള്‍ വരെ വളരെ പെട്ടെന്ന് നിര്‍മിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. നിരവധി കസ്റ്റമേഴ്‌സാണ് ഇന്ന് മുല്ലശ്ശേരി എന്റര്‍പ്രൈസസിന് ഉള്ളത്. ഓട്ടോമേറ്റഡ് മെഷീന്റെ വരവോട് കൂടി പേപ്പര്‍ ബാഗ് നിര്‍മാണത്തില്‍ വലിയ മുന്നേറ്റം തന്നെയാകും ഈ സംരംഭം കൈവരിക്കുന്നത്. മികച്ച ആശയവും അത് മാറ്റങ്ങള്‍ക്ക് അനുസരിച്ച് നടപ്പിലാക്കാനുള്ള മനസുമുണ്ടെങ്കില്‍ വിജയം ഉറപ്പാണ് എന്നതിന് ഉദാഹരണമാണ് മുല്ലശേരി എന്റര്‍പ്രൈസസ് ഓരോ വ്യക്തികള്‍ക്കും നല്‍കുന്ന സന്ദേശം. തങ്ങളുടെ സ്ഥാപനത്തെ കേരളമൊട്ടാകെ എത്തിക്കാനായുള്ള ശ്രമത്തിലാണ് ഇവര്‍. അതിനായി കേരളത്തില്‍ എല്ലായിടത്തും ഡീലര്‍ഷിപ്പ് അവസരവും ഇവര്‍ ഒരുക്കുന്നുണ്ട്.

e-mail: mail@mullassery.in
Phone: 9946000155

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button