ഇനി സ്കിന്നിനെ മൃദുലമായി സംരക്ഷിക്കാം, പ്രകൃതിദത്തമായ My Naturals സോപ്പുകളിലൂടെ…
ബിസിനസ് പലര്‍ക്കും പാഷനാണ്. ഒരുപാട് സ്വപ്നങ്ങള്‍ കണ്ട ശേഷമാണ് പലരും ബിസിനസിലേയ്ക്ക് എത്തുന്നത്. എന്നാല്‍ ചിലര്‍ അവിചാരിതമായാണ് ബിസിനസിലേയ്ക്ക് പ്രവേശിക്കുന്നത്. അത്തരത്തില്‍ അപ്രതീക്ഷിതമായി സംരംഭകയായ വനിതയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ദീപ്തി.
പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ദീപ്തി അവിചാരിതമായാണ് സോപ്പ് നിര്‍മാണ മേഖലയിലേയ്ക്ക് എത്തുന്നത്. മകന് ഉണ്ടായിരുന്ന സ്കിന്‍ അലര്‍ജി ഒഴിവാക്കാന്‍ പ്രകൃതിദത്തമായ രീതിയില്‍ സോപ്പ് നിര്‍മിക്കുന്നതിനെ കുറിച്ച് ചിന്തിച്ച ദീപ്തി അതിനുവേണ്ടിയുള്ള ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു. പ്രകൃതിദത്തമായിരിക്കണം തന്റെ സോപ്പെന്ന് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടു തന്നെ തന്റെ സോപ്പിന്റെ ഫോര്‍മുല ദീപ്തി തന്റെ അമ്മയുടെ പച്ചമരുന്നുകളെ കുറിച്ചുള്ള നാട്ടറിവുകളിലൂടെ കണ്ടെത്തുകയായിരുന്നു.
സ്വന്തമായി നിര്‍മിച്ച സോപ്പ് ഉപയോഗിച്ചതോടെ മകന്റെ അലര്‍ജി പൂര്‍ണമായും ഇല്ലാതായതോടെ തന്റെ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ദീപ്തി സോപ്പ് ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു. അവരില്‍ നിന്നും ലഭിച്ച മികച്ച അഭിപ്രായം ദീപ്തിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അങ്ങനെ, ഒരു സംരംഭം എന്ന നിലയില്‍ My Naturals എന്ന ബ്രാന്റില്‍ തന്റെ സോപ്പ് ദീപ്തി ആവശ്യക്കാരിലേയ്ക്ക് എത്തിച്ചുതുടങ്ങി.
അങ്ങനെയിരിക്കെ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ടീം കേരളത്തിലെ മികച്ച നാച്വറല്‍ വനിത സംരംഭകരെ കണ്ടെത്തുന്നതിനായി ഒരു മത്സരം സംഘടിപ്പിക്കുകയും അതില്‍ പങ്കെടുത്ത ദീപ്തിയെ വിജയികളായ അഞ്ചുപേരില്‍ ഒരാളായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ ബിസിനസാണ് തന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ദീപ്തി, ബിസിനസ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചു.
തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ഔഷധ മരുന്നുകളും ഉന്നതനിലവാരത്തിലുള്ള എസ്സെന്‍ഷ്യല്‍ ഓയിലുകളും ഉപയോഗിച്ചാണ് സോപ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ കളറുകളോ കെമിക്കല്‍ അടങ്ങിയ സുഗന്ധ വസ്തുക്കളോ ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ സ്കിന്‍ അലര്‍ജി, വരണ്ട ചര്‍മം തുടങ്ങി ചര്‍മത്തിലുണ്ടാകുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ക്കുമുള്ള ശാശ്വതപരിഹാര മാര്‍ഗമാണ് My Naturals സോപ്പുകള്‍.
നീം തുളസി ഹെര്‍ബല്‍ സോപ്പ്, രാമച്ചം, ഹണി അലോവേര, പപ്പായ, ക്യാരറ്റ്, തേങ്ങാപ്പാല്‍, ബീറ്റ്റൂട്ട്, കക്കിരി, കസ്തൂരി മഞ്ഞള്‍, ശംഖുപുഷ്പം, ഷിയാബട്ടര്‍ തുടങ്ങിയ സോപ്പുകള്‍ക്ക് പുറമെ, ആവശ്യക്കാരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ്ഡ് ആയും ദീപ്തി സോപ്പുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. ഇതിനുപുറമെ മുടിയിഴകളുടെ വരള്‍ച്ച മാറ്റി മൃദുലമാകുന്നതിനായി ഒന്‍പതോളം പച്ചമരുന്നുകളും എസ്സെന്‍ഷ്യല്‍ ഓയിലുകളും ചേര്‍ത്ത് നിര്‍മിച്ച ‘താളിബാര് ഫോര്‍ ഹെയര്‍’ നും ആവശ്യക്കാര്‍ ഏറെയാണ്.
ക്വീന്‍സ് ബിസിനസ് ഗ്ലോബല്‍ എന്ന വനിതാസംരംഭക കൂട്ടായ്മയിലൂടെ ഇന്ത്യക്കകത്തും പുറത്തുമുള്ള കസ്റ്റമേഴ്സിന് ഓണ്‍ലൈനായും അല്ലാതെയും ദീപ്തി My Naturals സോപ്പുകള്‍ എത്തിച്ചുനല്‍കുന്നുണ്ട്. കൂടാതെ സോപ്പിന്റെ ഗുണനിലവാരം മനസിലാക്കിയ ചില ഡോക്ടര്‍മാര്‍ രോഗികള്‍ക്കായി ഈ സോപ്പ് നിര്‍ദേശിക്കുകയും ചെയ്യുന്നുമുണ്ട്. നിലവില്‍ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രം ലഭ്യമാകുന്ന ഈ സോപ്പ് എല്ലാ ഷോപ്പുകളിലും വില്പനയ്ക്ക് എത്തിക്കുക എന്നതാണ് ദീപ്തിയുടെ ലക്ഷ്യം.
കൂടാതെ ലിപ്ബാം, ആന്റി ഡ്രൈനെസ്സ് ഓയില്‍ തുടങ്ങി മറ്റു ഉത്പന്നങ്ങളും മികച്ച ഗുണനിലവാരത്തോടെ തന്റെ ബ്രാന്‍ഡിനു കീഴില്‍ കസ്റ്റമേഴ്സിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ദീപ്തി. പൂര്‍ണ പിന്തുണ നല്കി അമ്മയും സഹോദരനും, ഭര്‍ത്താവ് ദീപേഷും മക്കളായ വസുദേവ്, വാസുകി എന്നിവര്‍ക്കു പുറമേ സുഹൃത്തുക്കളും സംതൃപ്തരായ ഒരുപാട് കസ്റ്റമേഴ്സും കൂടെയുണ്ട്.