Business ArticlesEntreprenuership

ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍വേണ്ട, ഗൂഗിള്‍ ടൂള്‍സ് മതി

ബിസിനസ് കാര്യക്ഷമമായി നോക്കി നടത്താനും നിയന്ത്രണത്തില്‍ കൊണ്ടുവരാനും, സോഫ്റ്റ്‌വെയര്‍ കമ്പനിയെ സമീപിക്കാതെ ഫ്രീ ടൂള്‍സ് എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ജെഡി സോല്യൂഷന്‍സ് പറഞ്ഞു തരുന്നത്.

സ്വന്തമായി ഒരു ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും നിലവിലുള്ള ബിസിനസ് മറ്റൊരു തലത്തിലേക്ക് വളര്‍ത്താന്‍ തയാറെടുക്കുന്നവര്‍ക്കു വേണ്ട അത്യാവശ്യമായ കാര്യമാണ് ഒരു ഓപ്പറേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം. സെയില്‍സ്, പര്‍ച്ചേസ്, ഇന്‍വെന്ററി, അക്കൗണ്ട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളെ ബന്ധിപ്പിച്ചു അതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഡോക്യുമെന്റുകളും പ്രോസസ്സുകളും വെരിഫിക്കേഷനും കൃത്യതയോടെ ചെയ്താല്‍ മാത്രമേ അടിക്കടി സ്ഥാപനം വളരുകയുള്ളു.

ഇത് നന്നായി മാനേജ് ചെയ്യാന്‍ നിരവധി സോഫ്റ്റ്‌വെയര്‍ ലഭ്യമാണ്. പക്ഷേ, മിക്ക സ്ഥാപനങ്ങളും ബില്ലിങ്ങിനും അക്കൗണ്ടിങ്ങിനും പ്രാധാന്യം കൊടുത്തുകൊണ്ട് ടാലി പോലെയുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതാണ് കണ്ടുവരുന്ന രീതി. ബിസിനസ്സിന്റെ അഭിവൃദ്ധിക്ക് വേണ്ടി എന്ത് തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന് മിക്കവര്‍ക്കും ധാരണ ഇല്ല.

യഥാര്‍ത്ഥത്തില്‍ എന്താണ് വിവരസാങ്കേതിക വിദ്യ ചെയ്യേണ്ടത് ? ബിസിനസ് വെല്ലുവിളികള്‍ നേരിടാന്‍ സോഫ്റ്റ് വെയര്‍കൊണ്ട് പറ്റുന്നുണ്ടോ ? ‘സെയില്‍സ്’ കൂട്ടി ലാഭത്തില്‍ ബിസിനസ് നടത്താന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉണ്ടോ ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ എന്റെ ബിസിനസിന് അത് ബാധകമാണോ ? എനിക്ക് താങ്ങാനാവുന്നതാണോ അതിന്റെ ചെലവ് ? തുടങ്ങിയ ചോദ്യങ്ങള്‍ ഇന്ന് ബിസിനസ് ചെയ്യുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ടതായിട്ടുണ്ട്.

യാഥാര്‍ത്ഥത്തില്‍ ഏതൊരു വലുപ്പത്തിലുമുള്ള കമ്പനികള്‍ക്കും ഇതൊക്കെ ചിന്തിക്കാവുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിമെയില്‍ നമ്മള്‍ ഫ്രീ ആയി ഉപയോഗിച്ച് തുടങ്ങി. പണം മുടക്കൊന്നും ഇല്ലാതെ Whatsapp വലിയ രീതിയിലാണ് ഇന്ന് ഏതു ബിസിനസ്സിലും ഉപയോഗിക്കാത്ത ഒരു സ്ഥാപനം പോലും ഉണ്ടാവില്ല. ഒരുപക്ഷേ, വില കൊടുത്തു വാങ്ങിച്ചിരിക്കുന്ന ടീളംേമൃല നേക്കാള്‍ കൂടുതല്‍ പ്രയോജനം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഇത്തരം സോഫ്റ്റ്‌വെയര്‍ ആണെന്ന് കാണാം.

ഇത് പോലെ അറിയാത്ത എത്രയെത്ര ടൂളുകള്‍ ഉണ്ട് ? അതെ, അത്തരം ടൂളുകളെ എങ്ങനെ വിദഗ്ധമായി ബിസിനസ്സില്‍ ഉപയോഗപ്പെടുത്തി, സിസ്റ്റം ബില്‍ഡ് ചെയ്തു മുന്നോട്ടു പോകാം എന്നതാണ് ജെഡി സൊല്യൂഷന്‍ പറഞ്ഞു തരുന്നത്. ഇത് ഒരു ലേഖനത്തിലൂടെ മനസ്സിലാക്കിക്കുന്നതിനു പരിധി ഉള്ളത് കൊണ്ട് വീഡിയോ രൂപത്തില്‍ jdsolutionz.com എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുകയാണ്.

ടെക്‌നോളജി എങ്ങനെ ബിസിനസിന്റെ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കി നിരവധി റിസര്‍ച്ചുകള്‍ നടത്തിയിട്ടുള്ള കൊച്ചി സ്വദേശിയായ ജയദേവനാണ് ജെഡി സോല്യുഷന്‍സിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിവരസാങ്കേതിക രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സ്‌മോള്‍ ആന്‍ഡ് മീഡിയം (SMB Company) വിഭാഗത്തില്‍പ്പെട്ട കമ്പനികളുടെ ബിസിനസുകള്‍ മികച്ചതാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

മുകളില്‍ സൂചിപ്പിച്ച രീതിയിലുള്ള, ചെലവ് കുറഞ്ഞ, എളുപ്പം പ്രവര്‍ത്തികമാകാന്‍ പറ്റുന്ന സിസ്റ്റംസിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉദാഹരണസഹിതം, WWW.JDSOLUTIONZ.COM എന്ന വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വീഡിയോയില്‍ ലഭ്യമാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള ഏതൊരാള്‍ക്കും ജെഡി സോല്യൂഷന്‍സിന്റെ സേവനം ഒരു വിരല്‍ത്തുമ്പിനപ്പുറം ഉപയോഗിക്കാന്‍ കഴിയും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
7012417627, 8547479180
www.jdsolutionz.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button