Success Story

ഇന്‍ഫോടൈന്‍മെന്റ്, ഗെയിമിഫിക്കേഷന്‍ മേഖലകളിലെ പുത്തന്‍ പരീക്ഷണങ്ങളും, അവയിലൂടെ നേടിയെടുത്ത വിജയങ്ങളും…

അധികം ആരും കടന്നുവരാത്ത വഴികളിലൂടെ സഞ്ചരിക്കുകയും വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്ത വ്യക്തിയാണ് മൃദുല്‍ എം മഹേഷ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ തന്നെയാണ് മൃദുലിന്റെ വിജയത്തിന് കാരണം. അച്ഛന്‍ മഹേഷ് എം.ഡി, അമ്മ മായ യു. പി, സഹോദരന്‍ മിഥുന്‍ എന്നിവര്‍ അടങ്ങുന്നതാണ് മൃദുലിന്റെ കുടുംബം.

വളരെ വിരസമായ ഏതൊരു ജോലിയും ‘ഗെയിമിഫിക്കേഷന്‍’ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ആയാസരഹിതമാക്കി തീര്‍ക്കാന്‍ കഴിയും. ഇതിന്റെ സാദ്ധ്യതകള്‍ പഠനത്തിലും സെയില്‍സിലും മാര്‍ക്കറ്റിംഗിലും ബ്രാന്‍ഡിംഗിലും തുടങ്ങി എവിടെയും ഉപയോഗപ്പെടുത്താം. ഇവക്കെല്ലാം മുന്‍തൂക്കം നല്‍കി, മൃദുല്‍ എന്ന സംരംഭകന്‍ ആരംഭിച്ച ‘ക്വിസ്സാരിയോ’ എന്ന സംരംഭം ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

സ്‌കൂളുകള്‍ക്ക് വേണ്ടി, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പരിഹാരം കാണുകയും അത് പരിഹരിക്കാനുമുള്ള പിന്തുണ നല്‍കുകയുമാണ് ‘ക്വിസ്സാരിയോ’യുടെ ഒരു ലക്ഷ്യം. കുട്ടികള്‍ക്ക് വേണ്ടി വിവിധ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സുകള്‍ തയ്യാറാക്കല്‍, അധ്യാപകരുടെ ശ്രദ്ധയില്‍ നൂതന സാങ്കേതിക വിദ്യകളും ടീച്ചിങ് മെത്തഡോളജികളും പരിചയപ്പെടുത്തല്‍, സ്‌കൂളുകളിലേക്ക് ലേണിംഗ് എയ്ഡുകള്‍- ഗെയിമുകള്‍ -ക്വിസ്സുകള്‍ എന്നിവ തയ്യാറാക്കല്‍, സാങ്കേതികമായ പിന്തുണ നല്‍കല്‍ തുടങ്ങി A to Z കാര്യങ്ങള്‍ക്കായി സ്‌കൂളുകള്‍ ‘ക്വിസ്സാരിയോ’ തേടി എത്താറുണ്ട്.

പ്രി-കെ.ജി മുതല്‍ പ്ലസ് ടു വരെയുള്ള, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ അഭിരുചി അനുസരിച്ചു കാര്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക ക്ലാസുകളും ഇവര്‍ നല്‍കുന്നു. ക്വിസ്സിനെ ഒരു മികച്ച പഠനോപാധിയായി കാണുന്ന വ്യക്തിയാണ് മൃദുല്‍. അതുകൊണ്ടുതന്നെ ബുദ്ധിജീവികളുടെ കളി അല്ല ഇതെന്ന് അദ്ദേഹം തെളിയിക്കുകയും കുട്ടികളില്‍ ജിജ്ഞാസ ജനിപ്പിക്കാന്‍ ഇത്തരം രീതികള്‍ സഹായിക്കുമെന്നും പറയുന്നു.
കാലഹരണപ്പെട്ട പഴയ ക്വിസ്സിങ് രീതിയില്‍ നിന്നും മാറി അറിവിനോടൊപ്പം വ്യക്തിത്വ വികസനവും കഴിവുകളും നേടാന്‍ പുതിയ ക്വിസ്സിങ് രീതിയാണ് ഉത്തമം. ഇതില്‍ കുട്ടിയുടെ വിവരം, നിരീക്ഷണപാടവം, ലാറ്ററല്‍ തിങ്കിങ്, പ്രശ്‌നപരിഹാര ശേഷി, സര്‍ഗാത്മകത എന്നിവ അളക്കുന്നു.

ഒന്നും കാണാതെ പഠിക്കണ്ട ആവശ്യമില്ല, ലോകത്തെക്കുറിച്ചും നടക്കുന്ന സംഭവങ്ങളെക്കുറിച്ചും സാമാന്യ ബോധമുള്ള വ്യക്തിക്ക് തന്റെ യുക്തി ഉപയോഗിച്ച് കൊണ്ട് ഉയരത്തില്‍ എത്താം. ഒരു ചോദ്യത്തിലൂടെ തന്നെ ഒരുപാട് വിവരങ്ങള്‍ പഠിച്ചെടുക്കാന്‍ വ്യത്യസ്തമായ ഇത്തരം പഠന രീതി കൊണ്ട് സാധിക്കും. കേരളത്തിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, സംഘടനകള്‍ എന്നിവയ്ക്കായി 200-ല്‍ കൂടുതല്‍ ക്വിസ് മത്സരങ്ങള്‍ മൃദുല്‍ നടത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്‍ ഏഷ്യന്‍ ചാപ്റ്ററിന്റെ കേരള കോര്‍ഡിനേറ്റര്‍ കൂടിയാണ് മൃദുല്‍.

ക്വിസ്സില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്ന വ്യക്തികൂടിയാണ് മൃദുല്‍. ക്വിസ്സിനെ വളരെ അധികം ജനപ്രിയമാക്കാനുള്ള ശ്രമങ്ങളാണ് ഓരോ പ്രാവശ്യവും അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്. എന്റര്‍ടൈന്‍മെന്റിലൂടെ ഇന്‍ഫര്‍മേഷന്‍ നല്‍കുന്ന പുതിയകാല പഠന രീതിയായ ഇന്‍ഫോടൈന്‍മെന്റ് ആണ് മൃദുലിന്റെ വജ്രായുധം. വിനോദത്തിലൂടെ, കളികളിലൂടെ വിവരങ്ങള്‍ കൈമാറുമ്പോള്‍ ക്വിസ്സിനോടുള്ള വിമുഖത മാറികിട്ടുകയും അതിലൂടെ ജനങ്ങളില്‍ ജിജ്ഞാസ നിറയ്ക്കുവാനും കഴിയുന്നു.

ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്ഷീര സംഘങ്ങള്‍ക്കായുള്ള ക്വിസ്, ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലായ റിവര്‍ ബെ റൈറ്റിലെ സ്‌കൂള്‍ ക്വിസ്, കുസാറ്റ് ഏയ്‌റോ സ്‌പേസ് സൊസൈറ്റിയുടെ സ്‌പേസ് ക്വിസ്, എ കെ എസ് ടി യു ജനയുഗം സഹപാഠി സംസ്ഥാനതല മത്സരം, ആര്‍ ജെ സൂരജ്- അക്ഷയ ദമ്പതികളുടെ കല്യാണത്തിന് കേരളത്തിലെ ആദ്യത്തെ മാര്യേജ് ക്വിസ്, കൊറോണ സമയത്ത് നടത്തിയ ‘ക്വിസ് ഇന്‍ ദി ടൈം ഓഫ് കൊറോണ’ എന്ന ക്വിസ് തുടങ്ങിയവയെല്ലാം മൃദുല്‍ എന്ന ക്വിസ് മാസ്റ്ററുടെ കരിയറിലെ മികച്ച പരീക്ഷണങ്ങളാണ്.

ക്വിസ് മാസ്റ്റര്‍ എന്ന് വിളിക്കാന്‍ പാടില്ല എന്നതാണ് മൃദുലിന്റെ പക്ഷം. മാസ്റ്റര്‍ എന്നാല്‍ എല്ലാം അറിയുന്ന ആള്‍ എന്നാണല്ലോ? പക്ഷെ ചോദ്യങ്ങളിലും ഗെയിമുകളിലും ജിജ്ഞാസയും ആകാംഷയും ചില ക്ലൂകളും ഒളിപ്പിച്ചു വെച്ചു പ്രേക്ഷകരുടെ മനസ്സ് അല്‍പസമയത്തേക്ക് കവര്‍ന്നെടുക്കുകയും ചെയ്യുന്ന വ്യക്തിയെ മൃദുല്‍ വിളിക്കുന്നത് ‘ക്വിസ്സിഷ്യന്‍’ എന്നാണ്. മജീഷ്യന്‍, മ്യൂസിഷ്യന്‍ എന്നിവയെ പോലെ ‘ക്വിസ്സിഷ്യന്‍’. അദ്ദേഹത്തിന്റെ ഗുരുവും കേരളത്തിലെ പ്രമുഖ ക്വിസ് മാസ്റ്ററുമായ സുനില്‍ ദേവദത്തമാണ് ‘ക്വിസ്സിഷ്യന്‍’ എന്ന പേരിനു പിന്നില്‍.

കൊറോണ സമയത്ത് സാധാരണക്കാര്‍ എഴുതിയ അസാധാരണ ക്വിസ് പുസ്തകം എന്ന ടാഗ് ലൈനോടു കൂടി ‘ചോദ്യം ഉണ്ടോ സഖാവെ ഉത്തരം എടുക്കാന്‍’ എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത സിനിമ നടന്‍ മധുപാല്‍ പുറത്തിറക്കിയ ആ പുസ്തകത്തിലെ ചോദ്യങ്ങള്‍ സമാഹരിച്ചത് വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ള വിജ്ഞാന കുതുകികളില്‍ നിന്നാണ്. കൂടാതെ മാതൃഭൂമിയില്‍ നുറുങ്ങുവെട്ടം, ബാലഭൂമിയില്‍ കുട്ടികള്‍ക്കായി എല്ലാ ആഴ്ചയും ‘വിക്കിഭൂമി’ എന്നിവയും ബാലരമ ഡൈജസ്റ്റില്‍ ക്വിസ് കോളവും മൃദുല്‍ കൈകാര്യം ചെയ്യുന്നു.

ക്വിസ്സാരിയോ
ഇന്ത്യയിലെ ഏറ്റവും വലിയ സയന്‍സ് ക്വിസ് (ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് വേണ്ടി), കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ക്വിസ് (മില്‍മക്കും ഓയിസ്‌ക്ക എന്ന സംഘടനക്കും വേണ്ടി), കേരളത്തിലെ ഏറ്റവും വലിയ മാരത്തോണ്‍ സ്‌കൂള്‍ ക്വിസ് ലീഗ്  ‘Quizeta’  (സീറ്റ അക്കാദമി ഓഫ് എക്‌സലന്‍സും ദീപിക ചില്‍ഡ്രന്‍സ് ലീഗും സംയുക്തമായി നടത്തുന്നത്), കേരളത്തിലെ ഏറ്റവും വലിയ റോബോട്ടിക് എക്‌സ്‌പോ (പി എസ് എം ഒ കോളേജ് തിരൂരങ്ങാടിയില്‍ വച്ച്) എന്നിവ നടത്തുന്നത് ക്വിസ്സാരിയോയാണ്.

ക്വിസ്സുകള്‍- ഗെയിമുകള്‍, ഇന്‍ഫോടൈന്‍മെന്റ് ടൂള്‍സുകള്‍, ഗെയിമിഫിക്കേഷന്‍ സ്ട്രാറ്റജീസ്, ലൈവ്- റിയാലിറ്റി ഷോ ഇവന്റ്‌സ്, ഇവന്റുകളുടെ പ്രൊഡക്ഷന്‍ എന്നിവയെല്ലാം ക്വിസാരിയോയുടെ സര്‍വീസുകളുടെ ഭാഗമാണ്. കേരളത്തില്‍ ഉടനീളം വ്യത്യസ്തവും പുതുമയാര്‍ന്നതുമായ ഇവന്റ്‌സ് ഡിസൈന്‍ ചെയ്യാനും അവ കൃത്യമായും ഭംഗിയായും നടപ്പിലാക്കാനും നിങ്ങള്‍ക്ക് ധൈര്യസമേതം ക്വിസ്സാരിയോയെ ബന്ധപ്പെടാം.

കേരളത്തിന്റെ റിട്ടെയില്‍ വ്യവസായത്തെ പരിപോഷിപ്പിക്കാനും ഉപഭോക്താക്കളെ കടകളില്‍ എത്തിക്കാനും അവരുടെ സമയം, ജോലി, ഊര്‍ജം എന്നിവക്ക് മൂല്യം നല്‍കി റിവാര്‍ഡുകള്‍ കൊടുത്ത് ഫ്രീ ഷോപ്പിംഗ് സാധ്യമാക്കാനുള്ള ഒരു പ്രോഗ്രാമിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ക്വിസ്സാരിയോ. വിപ്ലവകരമായ ഒരു മാറ്റം റീട്ടെയില്‍ രംഗത്തും ഉപഭോക്താക്കളിലും വരുത്താന്‍ കഴിയുമെന്ന് അവര്‍ പറയുന്നു.

കൂടാതെ ലോകത്തിലെ ആദ്യത്തെ ഇന്‍ഫോടൈന്‍മെന്റ് വെബ് സീരീസായ ‘തട്ടുമ്പുറം ക്ലബ്ബ്’-ന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. വെബ്‌സീരീസ് കാണാനായി ധാരാളം ആളുകള്‍ ഉണ്ട്. അതില്‍ കൂടുതലും യുവാക്കളും കുട്ടികളുമാണ്. കഥയുടെ ഭാഗമായി വിവരം കൈമാറുമ്പോള്‍ ആളുകള്‍ കണ്ടിരിക്കും പുതിയ വിവരങ്ങള്‍ സ്വായത്തകമാക്കുകയും ചെയ്യും. ക്വിസ്സാരിയോയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഓരോ ദിവസവും പ്രേക്ഷകരിലേക്ക് കൗതുകകരമായ വിവരങ്ങള്‍ എത്തിക്കുന്നുണ്ട്.

കരുത്തായും കൂട്ടായും ക്വിസ്സാരിയോക്കൊപ്പം ചേര്‍ന്ന കൂട്ടുകാരന്‍ ; മുഹമ്മദ് ഹിഷാം

മൃദുലിനു കൂട്ടായി എന്തിനും ഏതിനും ക്വിസ്സാരിയോയുടെ പാര്‍ട്ണറായ മുഹമ്മദ് ഹിഷാം കൂടെയുണ്ട്. ഫാറൂഖ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഇരുവരും സുഹൃത്തുക്കള്‍ ആകുന്നത്. ദുബായിലും കേരളത്തിലും നിരവധി ബിസിനസ് സ്ഥാപനങ്ങളുള്ള അബ്ദുല്‍ അസീസ് ആവയിലിന്റെ മകനാണ് ഹിഷാം. നോട്ടിങ് ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ഇന്‍ ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ബിരുദധാരിയായ ഹിഷാം ഉപ്പയുടെ പാതതന്നെയാണ് പിന്തുടരുന്നത്.

മൃദുലിന് ക്വിസ്സിങ്ങിലുള്ള അറിവും കഴിവും ഉപയോഗപ്പെടുത്തുന്ന അതേസമയം പാര്‍ട്ണറായ ഹിഷാമിന്റെ ബിസിനസ്സിലുള്ള മികവും, കൂടുതല്‍ വ്യക്തികളുമായുള്ള ബന്ധങ്ങളും ഉപയോഗപ്പെടുത്തുന്നു എന്നത് തന്നെയാണ് ഇത്തരത്തില്‍ മുമ്പോട്ട് നയിക്കാന്‍ കാരണമായത്. മലപ്പുറം കിളിനക്കോട് വേങ്ങര സ്വദേശിയാണ് ഹിഷാം. ഉപ്പ, ഉമ്മ, ജ്യേഷ്ഠന്‍, ജ്യേഷ്ഠത്തി, അനിയന്‍ എന്നിവരടങ്ങുന്നതാണ് ഹിഷാമിന്റെ കുടുംബം. ഹിഷാമിന് ബിസിനസ് ഒരു പാഷനാണ്. അതിനോടുള്ള തന്റെ അറിവും കഴിവുമാണ് ആ മേഖലയില്‍ തന്നെ നിലനിര്‍ത്തുന്നതെന്ന് ഹിഷാം പറയുന്നു. അതുപോലെതന്നെ അഡ്വഞ്ചേഴ്‌സ്, ട്രാവല്‍ എന്നിവയും ഹിഷാമിന്റെ ഇഷ്ടവിനോദങ്ങളാണ്.

ഗെയിമിഫിക്കേഷന്‍ എപ്പോഴും മികച്ച സാധ്യതകളാണ് ഓരോരുത്തര്‍ക്കും തുറന്നു കൊടുക്കുന്നത്. അത് മനസ്സിലാക്കിയപ്പോള്‍ ഈ മേഖലയില്‍ നിലനില്‍ക്കാനുള്ള താല്പര്യം വര്‍ദ്ധിക്കുകയായിരുന്നു. മൃദുലിനും ഹിഷാമിനും ഇടയ്ക്കുള്ള ചെറിയൊരു പ്രശ്‌നം എന്ന് പറയുന്നത് ദൂരം തന്നെയാണ്. ക്വിസ്സാരിയോ എന്ന സംരംഭം നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിദേശത്ത് ഇരുന്നുകൊണ്ടാണ് തനിക്ക് അത് ശ്രദ്ധിക്കാന്‍ സാധിക്കുന്നത്. എങ്കിലും അത് വളരെ നന്നായി തന്നെ മാനേജ് ചെയ്ത് പോകാന്‍ കഴിയുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും ഹിഷാം പറയുന്നു.

ഹിഷാമിന് എല്ലാ പിന്തുണയുമായി, എന്നും കൂടെയുള്ളത് ഉപ്പ അബ്ദുല്‍ അസീസ് ആവയിലാണ്. അതുപോലെ തന്നെ, ഹിഷാമിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി ഹിഷാമിന്റെ ഗ്രാന്‍ഡ് ഫാദര്‍ തന്നെയാണ്. ജീവിതത്തില്‍ എന്തും നേടാം എന്നതിലുപരി എന്ത് മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കാം എന്ന് പഠിപ്പിച്ചത് ഹിഷാമിന്റെ ഗ്രാന്‍ഡ് ഫാദര്‍ ആണെന്നും ഹിഷാം പറയുന്നു.

ഞങ്ങള്‍ ക്വിസ്സാരിയോ തുടങ്ങാന്‍ ഉണ്ടായ കാരണം

‘വിരസമായ കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും മടിയാണ്. എന്നാല്‍ കളികളും വിനോദങ്ങളും എല്ലാവരും ആസ്വദിക്കുകയും ചെയ്യുന്നു. എന്ത് കൊണ്ട് വിനോദവും കളിയും ഉപയോഗിച്ച് ഇത്തരം വിരസമായ കാര്യങ്ങള്‍ എളുപ്പമാക്കി കൂടാ എന്ന ചിന്തയും മറ്റുള്ളവര്‍ക്ക് തങ്ങള്‍ കാരണം വളര്‍ച്ചയുണ്ടാകുമെങ്കില്‍, അത് അവരുടെ ജീവിതത്തില്‍ മാറ്റം വരുത്തുമെങ്കില്‍, അതിന് എങ്ങനെ സാധിക്കും എന്ന ചിന്തയുമാണ് ക്വിസ്സാരിയോ എന്ന ആശയത്തിലേക്ക് തങ്ങളെ എത്തിച്ചതെന്നും ഇതാണ് പിന്നീട് ക്വിസ്സാരിയോ തുടങ്ങാന്‍ പ്രചോദനമായതെന്ന് മൃദുലും ഹിഷാമും പറയുന്നു.

ഗെയിമിഫിക്കേഷന്റെ സാധ്യതകള്‍ ഉള്‍പ്പെടുത്തി Branding , Promotion, Awareness, Marketing, Sales എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ക്കും പഠനത്തെ എളുപ്പമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും ടീച്ചിങ് എളുപ്പമാക്കാന്‍ അധ്യാപകര്‍ക്കും നിരവധി പദ്ധതികള്‍ ക്വിസ്സാരിയോ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനു യോജിച്ച മികച്ച ഗെയിമിഫിക്കേഷന്‍ ടൂളാണ് ‘ക്വിസ്’. അതുകൊണ്ടുതന്നെ അതിന്റെ പരമാവധി സാധ്യതകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button