കുഞ്ഞുങ്ങളുടെ ചര്‍മ സംരക്ഷണത്തിന് മാന്‍സ് ബേബി ഓയില്‍
മാന്‍സ് ബേബി ഓയില്‍ ജനങ്ങള്‍ക്കിടയില്‍ സുപരിചിതമാകുന്നതിന്റെ ഒറ്റ കാരണം അതിന്റെ പരിശുദ്ധിയാണ്. മായമില്ലാത്ത ഈ ബേബി ഓയില്‍ അമ്മമാര്‍ക്ക് ഒരു ആശ്വാസമാണ്. കുഞ്ഞുങ്ങളുടെ ചര്‍മ സംരക്ഷണം ശരിയായ രീതിയില്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു ഉത്തമമായ മാര്‍ഗമാണ് മാന്‍സ് ബേബി ഓയില്‍.
2020 ലാണ് ഈ സംരംഭം ആരംഭിച്ചത്. മായമില്ലാത്ത ഉത്പന്നം ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ സംരംഭം പ്രവര്‍ത്തനമാരംഭിച്ചത്.
പാരമ്പര്യമായി കുഞ്ഞുങ്ങള്‍ക്കു വേണ്ടി തേങ്ങാപ്പാലില്‍ നിന്ന് വേര്‍തിരിക്കുന്ന ‘വെന്ത വെളിച്ചെണ്ണ’യാണ് ഉപയോഗിക്കുന്നത്. ചൂടാക്കുമ്പോള്‍ അതിലെ ചില പോഷകഗുണങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്.
അതില്‍ നിന്ന് വ്യത്യസ്തമായി, ഇവിടെ തേങ്ങാപ്പാലില്‍ നിന്നും വെളിച്ചണ്ണ വേര്‍തിരിക്കുന്ന പ്രക്രിയയില്‍ ഒരു ഘട്ടത്തില്‍ പോലും വെളിച്ചെണ്ണ ചൂടാക്കുന്നില്ല. അതുകൊണ്ടുതന്നെ നാളികേരത്തില്‍ അടങ്ങിയിരിക്കുന്ന ഒരു പോഷകഗുണങ്ങളും നഷ്ടപ്പെടുന്നില്ല. ഒരു തരത്തിലുമുള്ള കെമിക്കലുകളോ പ്രിസര്‍വേറ്റീവുകളോ ഇതില്‍ ചേര്‍ക്കാറില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളുടെ ചര്‍മവും തലമുടിയും മൃദുവായി നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മരോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
തുടര്‍ച്ചയായി 12 വര്‍ഷം വരെ മാന്‍സ് ബേബി ഓയില്‍ ഉപയോഗിച്ചാല്‍ അതിന്റെ ഫലം പൂര്‍ണമായി ലഭിക്കും. മാന്‍സ് ബേബി ഓയിലിന്റെ സംരംഭകന് വിനു കെ.വി വളരെ ചെറുപ്പം മുതലേ നാളികേരത്തില്‍ നിന്ന് ശുദ്ധമായ എണ്ണ നിര്‍മിച്ചു നല്കുന്ന വ്യക്തിയാണ്. അതില്‍ നിന്നുമുള്ള വേറിട്ട ചിന്തയാണ് ഈ സംരംഭത്തിലേക്ക് നയിച്ചത്. ഇന്ത്യ ഒട്ടാകെ ഈ വിര്‍ജിന്‍ ഓയിലിന് ഇന്ന് ആവശ്യക്കാരുണ്ട്.