ലോക്ക് ഡൗണ്‍; സഹായവുമായി രാജകുമാരി ഗ്രൂപ്പ്
പാരിപ്പള്ളി മുതല്‍ കഴക്കൂട്ടം വരെയും തട്ടത്തുമല മുതല്‍ പോത്തന്‍കോട് വരെയും ഉള്ള ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ രംഗത്തെപ്രവര്‍ത്തകര്‍, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മാസ്ക്ക്, സാനിറ്റേഴ്സര്‍, ഗ്ലൗസ് തുടങ്ങിയ ആവശ്യ സാധനങ്ങള്‍ ലോക്ക് ഡൗണ്‍ ഒന്നാം ദിവസം മുതല്‍ രാജകുമാരി ഗ്രൂപ്പ് ഡയറക്ടേഴ്സ് നല്കി വരുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച കമ്മൂണിറ്റി കിച്ചനിലേക്കും ആവശ്യമുളള ഭക്ഷ്യ സാധനങ്ങള്‍ രാജകുമാരി ഗ്രൂപ്പ് എത്തിച്ച് നല്കി.
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കരവാരം, നാവായിക്കുളം കിളിമാനൂര്‍ എന്നി ഗ്രാമ പഞ്ചായത്തുകളിലുമാണ് രാജകുമാരി പ്രവര്‍ത്തകര്‍ സാധനങ്ങള്‍ കൈമാറിയത്.
വരും ദിവസങ്ങളിലും ഇത് തുടരുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.